കാ­ബൂള്‍: കി­ഴ­ക്കന്‍ അ­ഫ്­ഗാ­നി­ലെ ജ­ലാ­ലാ­ബാ­ദില്‍ നാറ്റോ സൈ­ന്യ­ത്തി­ന്റെ വി­മാ­ന­ത്താ­വ­ള­ത്തി­ന് നേ­രെ താ­ലി­ബാന്‍ ആ­ക്ര­മണം. യു എ­സ് അ­റ്റോര്‍­ണി ജ­ന­റല്‍ അ­ഫ്­ഗാ­നി­സ്ഥാ­നി­ലെത്തി­യ ഉ­ട­നെ­യാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യ­ത്.

താ­ലി­ബാന്‍ പോ­രാ­ളി­കള്‍ എയര്‍­പോര്‍­ട്ടി­നു­ള്ളില്‍ പ്ര­വേ­ശി­ച്ച­താ­യി അല്‍­ജസീ­റ ലേ­ഖ­കന്‍ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്നു. വി­മാ­ന­ത്താ­വ­ള­ത്തി­നു­ള്ളില്‍ വെ­ടി­വെ­പ്പ് ന­ട­ക്കു­ന്ന ശ­ബ്ദം കേ­ട്ടി­ട്ടുണ്ട്.

ആ­റ് പേ­രാ­ണ് ആ­ക്രമ­ണം ന­ട­ത്തു­ന്ന­തെ­ന്നാ­ണ് റി­പ്പോര്‍ട്ട്. എയര്‍­പോര്‍­ട്ടി­ന്റെ പ്ര­വേ­ശ­ന ക­വാ­ട­ത്തില്‍ സ്‌­ഫോട­നം ന­ടത്തി­യ ശേ­ഷം തീ­വ്ര­വാ­ദി­കള്‍ ആ­യു­ധ­ങ്ങ­ളു­മാ­യി അക­ത്ത് പ്ര­വേ­ശി­ക്കു­ക­യാ­യി­രുന്നു. ആ­ക്ര­മ­ണ­ത്തില്‍ എ­ത്ര പേര്‍ കൊല്ല­പ്പെ­ട്ടു­വെ­ന്ന് വ്യ­ക്തമാ­യ വിവ­രം ല­ഭി­ച്ചി­ട്ടില്ല.