talibansകാബൂള്‍: അമേരിക്കയൊഴികെയുള്ള രാജ്യങ്ങളോട് തങ്ങള്‍ക്ക് ശത്രുതയില്ലെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ കടന്നുകയറിയ അമേരിക്കെക്കെതിരായാണ് തങ്ങളുടെ പോരാട്ടമെന്നും താലിബാന്‍ വ്യക്തമാക്കി.അമേരിക്ക അഫ്ഗാനിശസ്ഥാനില്‍ അധിനിവേശം നടത്തിയിട്ട് എട്ടു വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് താലിബാന്റെ പ്രസ്താവന.

യുറോപ്പിലേതുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കെതിരായി താലിബാന് യാതൊരു ശത്രുതയുമില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്‍മാറുന്നതുവരെ പോരാട്ടം തുടരുമെന്നും താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.അമേരിക്കന്‍ ആധിപത്യത്തില്‍നിന്ന് അഫ്ഗാനെ സ്വതന്ത്രമാക്കുകയും ഇസ്‌ലാം ഭരണകൂടം സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്നും താലിബാന്‍ വ്യക്തമാക്കി.

അല്‍ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ താലിബാന്റെ പിന്‍തുണയോടെയാണ് എന്ന വാദത്തെ ഖണ്ഡിക്കാനാണ് താലിബാന്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നു.