വിവാഹമോചനശേഷം സിനിമയില്‍ തിരിച്ചെത്തിയ ഉര്‍വശി തന്റെ പതിവ് രീതി തന്നെ പിന്‍തുടരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കഥാപാത്രങ്ങളില്‍ വ്യത്യസ്ത പുലര്‍ത്താനാണ് ഉര്‍വശി ആദ്യംമുതലേ ശ്രമിച്ചത്. അത് രണ്ടാംവരവിലും നടി ആവര്‍ത്തിച്ചു.

തലയണമന്ത്രം, ഭാര്യ, വിഷ്ണുലോകം, തുടങ്ങിയ ചിത്രങ്ങളില്‍ നിന്നും അച്ചുവിന്റെ അമ്മ, മധുചന്ദ്രലേഖ, മമ്മി ആന്റ് മീ എന്നിവയിലേക്ക് നീങ്ങിയപ്പോഴും ഉര്‍വശി ഈ വ്യത്യസ്ത നിലനിര്‍ത്തി. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രേക്ഷകരെ അത്ഭുതപ്പെടുത്താനെത്തുകയാണ് ഈ നടി.

ഒരു കോളജു വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ഇപ്പോള്‍ ഉര്‍വശി ചെയ്യുന്നത്. ചിത്രത്തിന് പേര് ‘മൈ ഡിയര്‍ മമ്മി’.

ബിജു വട്ടപ്പാറ തിരക്കഥ രചിക്കുന്ന ഈ സിനിമയുടെ സംവിധാനം മഹാദേവനാണ്. രു ഫീല്‍ ഗുഡ് മൂവിയാണ് മൈ ഡിയര്‍ മമ്മി. രണ്ടര മണിക്കൂര്‍ നേരം പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സിനിമ.

ഈ സിനിമയുടെ തമിഴ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘പേച്ചിയക്ക മരുമകന്‍’ എന്നാണ് പടത്തിന് പേര്.

ലക്ഷ്മിവിലാസം രേണുക മകന്‍ രഘുരാമന്‍ എന്ന ഉര്‍വശി ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. പി.ഡബ്ലു.ഡി അസിസ്റ്റന്റ് എന്‍ജിനിയറായ രേണുകയെന്ന കഥാപാത്രത്തെയാണ് ഉര്‍വശി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Malayalam news

Kerala news in English