എഡിറ്റര്‍
എഡിറ്റര്‍
തലാഷ് ഒഴിവ് ദിവസം റിലീസ് ചെയ്യേണ്ടതില്ല: ആമിര്‍ ഖാന്‍
എഡിറ്റര്‍
Wednesday 28th November 2012 12:20pm

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്റെ മിക്ക ചിത്രങ്ങളും റിലീസ് ചെയ്യുക ഹോളിഡേ സമയത്തായിരിക്കും. എന്നാല്‍ തന്റെ ഇനി പുറത്തിറങ്ങാനുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായ തലാഷ് ഒഴിവ് ദിനത്തില്‍ റിലീസ് ചെയ്യേണ്ടെന്നാണ് താരം പറയുന്നത്.

Ads By Google

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന 3 ഇഡിയറ്റ്‌സിനെപ്പോലെ തന്നെ തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് തലാഷും എന്നാണ് അറിയുന്നത്. കരീന കപൂറും റാണി മുഖര്‍ജിയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്.

ആമീര്‍ ഖാന്റെ ബിഗ് ഹിറ്റ് ചിത്രങ്ങളായിരുന്ന 3 ഇഡിയറ്റ്‌സും ഗജിനിയും താരെ സമീന്‍ പറും ക്രിസ്തുമസ് വേളയിലായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നാല്‍ തലാഷിന്റെ റിലീസ് നവംബര്‍ 30 നാണ് തീരുമാനിച്ചത്. ഇന്ത്യയില്‍ 2400 തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒഴിവ് ദിനമല്ലാത്ത വെള്ളിയാഴ്ച ചിത്രം റീലീസ് ചെയ്യാന്‍ ഒരുങ്ങുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ചലഞ്ച് ആണെന്നാണ് പറയുന്നത്. എന്നാല്‍ 40 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന് സാറ്റലൈറ്റില്‍ നിന്നും മറ്റും അത്ര തന്നെ തുക ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഒഴിവ് ദിനത്തില്‍ ചിത്രം റിലീസ് ചെയ്തില്ലെങ്കിലും എല്ലാ റെക്കോഡുകളും തിരുത്തി ചിത്രം മുന്നേറുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. ഇനിയെന്താലും രണ്ട് ദിവസത്തിന് ശേഷം ചിത്രത്തിന്റെ ഭാവി കുറിക്കാം.

Advertisement