തിരുവനന്തപുരം;  ചലച്ചിത്ര അവാര്‍ഡുകള്‍ നിരസിച്ച് വാര്‍ത്തകളില്‍ ഇടം നേടാന്‍ ശ്രമിക്കുന്നവരെ തടയുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍. ഇത് നല്ല പ്രവണതയല്ല. അനാവശ്യ വിവാദങ്ങളിലൂടെ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരാണ് ഇത്തരത്തില്‍ പെരുമാറുന്നത്. അടുത്തവര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സിനിമകള്‍ സമര്‍പ്പിക്കുമ്പോള്‍ അവാര്‍ഡിനര്‍ഹമായാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്ന് സംവിധായകനില്‍ നിന്ന് രേഖാമൂലം എഴുതിവാങ്ങും.
ഇത്തവണ മലയാള സിനിമയിലെ പ്രമുഖരുടെ സാനിധ്യം മേളയില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയ്ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അനന്തപുരിയില്‍ പൂര്‍ത്തിയായതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. പതിനായിരത്തിലധികം ഡെലിഗേറ്റ്‌സും രണ്ടായിരത്തോളം മാധ്യമപ്രവര്‍ത്തകരുമാണ്  മേളയില്‍ പ്രേക്ഷകരാവുന്നത്. സിനിമകള്‍ കാണാനായി റിസര്‍വേഷന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: