അലിഗഢ്: യു.പിയില്‍ കര്‍ഷകരുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം സര്‍ക്കാര്‍ പരിഹരിച്ചു. യമുന എക്‌­സ്പ്രസ് ഹൈവേയോടനുബന്ധിച്ച് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരതുക കുറഞ്ഞുപോയതിനെതുടര്‍ന്നാണ് പ്രതിഷേധമുണ്ടാ­യ­ത്. 20 ശതമാനം വര്‍ധന വേണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങി. ചതുരശ്ര മീറ്ററിന് 570 രൂപ നിരക്കില്‍ നല്‍കാനാണ് പുതിയ തീരുമാനം.
സം­ഘര്‍­ഷ­ത്തില്‍ കര്‍­ഷ­കനും പോ­ലി­സു­കാ­രനും കൊല്ല­പ്പെ­ട്ടി­രുന്നു. ഇ­തേ തു­ടര്‍­ന്ന് ഇന്ന­ലെ പാര്‍­ല­മെന്റ് പ­ലത­വ­ണ നിര്‍­ത്തി­വ­യ്­ക്കു­കയും ചെ­യ്­തി­രുന്നു