Categories

മുംബൈ ആക്രമണത്തില്‍ ഐ.എസ്.ഐക്ക് പങ്കെന്ന് തഹാവൂര്‍ റാണ

tahavur rana's trail on mumbai attack in chickagoന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക് ചാരസംഘടനയായ ഐ.എസ്.ഐ ആണെന്ന് അമേരിക്കയില്‍ പിടിയിലായ പാക്-കനേഡിയന്‍ വംശജന്‍ തഹാവൂര്‍ റാണ മൊഴി നല്‍കി. ആക്രമണക്കേസിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും ഇതേമൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയാണ് തഹാവൂര്‍ റാണ ഇത്തരത്തില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതിനിടെ റാണയുടേയും ഹെഡ്‌ലിയുടേയും മൊഴി ഇന്ത്യാ-പാക് ബന്ധത്തെ കാര്യമായി ബാധിക്കുമെന്നാണ് സൂചന. ഐ.എസ്.ഐ മേധാവി അഹമ്മദ് ഷൂജ പാഷ അമേരിക്കയില്‍ സന്ദര്‍ശിക്കുന്ന അവസരത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.

അതിനിടെ തഹാവൂര്‍ റാണയുടെ വിചാരണ മേയ് 16ന് തുടങ്ങും. ഷിക്കാഗോയിലെ കോടതിയിലായിരിക്കും വിചാരണ നടക്കുക.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം അമേരിക്കയില്‍ വെച്ചാണ് റാണ അറസ്റ്റിലായത്. ഭീകരസംഘടനയായ ലഷ്‌ക്കറുമായി റാണ അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് നേരത്തേ തെളിഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.