അമേരിക്ക: രവീന്ദ്രനാഥടാഗോറിന്റെ കയ്യെഴുത്തുപ്രതി ലേലം ചെയ്തു. അദ്ദേഹത്തിന്റെ കവിതകളും  രചനകളുമടങ്ങുന്ന കൈയെഴുത്ത്പ്രതിയാണ് ലേലം ചെയ്തത്. ഏതാണ്ട് 91 ലക്ഷം രൂപയ്ക്കാണ്  ലേലം ഉറപ്പിച്ചത്. ടാഗോറിന്റെ പല കൃതികളുടെയും പ്രകാശനം നടക്കാത്ത പല രചനകളും ഉണ്ട്. 1928 കാലഘട്ടത്തിലെ ഇത്തരത്തിലുള്ള അപ്രകാശിത രചനകളാണ് ലേലം ചെയ്തത്.

പ്രകാശനം നടക്കാത്ത രചനകളായതുകൊണ്ടാണ ഇത്രയും മൂല്യം ലഭിച്ചത്. ടാഗോറിന്റെ കുടുംബ സുഹൃത്തുക്കളുടെ പിന്‍മുറക്കാരാണ് ലേലത്തിനായി കൃതികള്‍ നല്‍കിയത്. 12 കവിതകളും നിരവധി ബംഗാളി ഗാനങ്ങളുമടങ്ങുന്ന  പുസ്തകം ടാഗോര്‍ കുടുംബ സൃഹൃത്തിന് സമ്മാനിച്ചതായിരുന്നു. നിരവധി വര്‍ഷം മുന്‍പുള്ള കയ്യെഴുത്തു പ്രതിയില്‍ ടാഗോറിന്റെ മഹത്തായ പല രചനകളും ഉണ്ട്

Subscribe Us:

ടാഗോറിന്റെ പുസ്തകസമാഹാരത്തിലെ  രണ്ട് ഗാനങ്ങള്‍ 1892 കാലഘട്ടത്തില്‍ അവതരിപ്പിച്ച നാടകങ്ങളില്‍ ഉണ്ട്. മറ്റു ചില ഗാനങ്ങള്‍ മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചിതായും പറയുന്നുണ്ട്. കയ്യെഴുത്തുപ്രതിയിലുള്ള മറ്റു രചനകളെക്കുറിച്ചുള്ള  വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Malayalam News

Kerala News In English