എഡിറ്റര്‍
എഡിറ്റര്‍
തബു ഇതിഹാസമെന്ന്
എഡിറ്റര്‍
Wednesday 23rd January 2013 2:19pm

മുംബൈ:ബിജോയ് നമ്പ്യാര്‍ തന്റെ രണ്ടാമത്തെ ചിത്രം ഡേവിഡിന്റെ പണിപ്പുരയില്‍നിന്നാണ് തബുവിനെ കുറിച്ച് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

ഡേവിഡ് എന്ന ചിത്രത്തില്‍ അദ്ദേഹം തബുവിനോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. തബു തന്റെ വഴിയിലൊരു ഇതിഹാസം തന്നെയാണ്. അവര്‍ക്കുള്ള വലിയൊരു ജോലിയായിരുന്നു ഡേവിഡ് എന്ന സിനിമ.

Ads By Google

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ടെന്നും അടുത്ത ജനുവരിയില്‍ സിനിമ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ രണ്ടാമത്തെ സിനിമയായ ഡേവിഡിന്റെ ജോലികള്‍ ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണുള്ളത്. ഞാന്‍ വളരെ സന്തോഷത്തിലാണുള്ളത്. സിനിമ ജനുവരി 2013 ന് റിലീസ് ചെയ്യും-  ബിജോയ് നമ്പ്യാര്‍ പറഞ്ഞു.

ഈ സിനിമ ഒരേ സമയം ഹിന്ദിയിലും തമിഴിലും തെലുങ്കില്‍ ഡബ്ബ് ചെയ്തും ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഷ ഷര്‍വാണി ദക്ഷിണേന്ത്യന്‍ താരം വിക്രം , മോണിക ദോഗ്ര,നെയ്ല്‍ നിതിന്‍ മുകേഷ്,വിനയ് വീര്‍മണി എന്നിവരാണ് താരങ്ങള്‍.

ഒരു ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രമായ ഡേവിഡ് മംഗലാപുരം , മുംബൈയിലും മറ്റിടങ്ങളിലുമായാണ് ചിത്രീകരിച്ചിട്ടുള്ളത്. സിനിമയുടെ കഥ താന്‍
വെളിപ്പെടുത്താനിഷ്ടപ്പെടുന്നില്ലെന്നും ഇത് സിനിമയിലെ മറ്റ് താരങ്ങളോടും ഉപദേശിച്ചതായും ഡേവിഡ് പറഞ്ഞു.

Advertisement