കോഴിക്കോട്: ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രമുഖ തിരക്കഥാ കൃത്ത് ടി.എ റസാഖിനെ മറന്ന് മലയാള സിനിമാ ലോകം. റസാഖിന്റെ ചരമദിനത്തില്‍ ഭാര്യ വിളിച്ചുചേര്‍ത്ത സൗഹൃദ സംഗമത്തില്‍ സിനിമാ മേഖലയില്‍ നിന്നും പങ്കെടുത്തത് പത്മകുമാറും ഷാജൂണ്‍ കാര്യാലും മാത്രം.

Subscribe Us:

മരണശേഷം റസാഖിനെ സിനിമാക്കാര്‍ മറന്നെന്നാണ് റസാഖിന്റെ ഭാര്യ ഷാഹിദ പറയുന്നത്. ‘ജീവിച്ചിരിക്കുന്നതുവരെ എല്ലാവര്‍ക്കും എല്ലാവരേയും ആവശ്യമുണ്ട്. അതാണ് കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ മനസിലാക്കിയത്. മരിച്ചു കഴിഞ്ഞാല്‍ ആ ആളെക്കൊണ്ട് ആര്‍ക്കും ഒരു കാര്യവുമുണ്ടാവില്ല.’ അതായിരിക്കും റസാഖ് നേരിടുന്ന അവഗണനയ്ക്കു പിന്നിലെന്നും ഭാര്യ പറയുന്നു.


Must Read:‘ഉയരംകൂടുന്തോറും വീഴ്ചയുടെ ശക്തികൂടുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്’ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജിന് നടിയുടെ സഹോദരന്റെ തുറന്ന കത്ത്


സിനിമാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മോഹനം എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടന്ന ദിവസമാണ് റസാഖ് മരിച്ചത്. പരിപാടി മുടങ്ങാതിരിക്കാന്‍ റസാഖിന്റെ മരണവിവരം മറച്ചുവെച്ചതായി സിനിമാ ലോകത്തുനിന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

മോഹനം പരിപാടിയില്‍ നിന്നു ലഭിച്ച വരുമാനത്തില്‍ നിന്നും 25ലക്ഷം രൂപ റസാഖിന് നല്‍കുമെന്നാണ് സിനിമാ സംഘടനയിലെ നേതാക്കള്‍ അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ റസാഖ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും തുക കൈമാറിയിട്ടില്ല.