കൊളംബോ: അങ്ങനെ ആ കടമ്പ ഇന്ത്യ കടന്നു. വിരാട് കേഹ്‌ലിയുടെ(78) ചിറകിലേറിയായിരുന്നു ഇന്ത്യയുടെ വിജയം. പാക്കിസ്ഥാന്റെ 129 റണ്‍സ് എന്ന വിജയ ലക്ഷ്യം പതിനേഴ് ഓവറില്‍ ഇന്ത്യ മറികടന്നു. 61 പന്തില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമാണ് കോഹ്‌ലി അടിച്ച് കൂട്ടിയത്.

Ads By Google

Subscribe Us:

ഓപ്പണര്‍ ഗൗതം ഗംഭീറിനെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യ ആദ്യം അപകടം മണത്തിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റ് കൂട്ട് കെട്ടായ വിരേന്ദ്ര സെവാഗ്- കോഹ്‌ലി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു. സെവാഗ് പുറത്തായ ശേഷം എത്തിയ യുവരാജ് കോഹ്‌ലിക്ക് പിന്തുണയുമായി എത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കാത്തതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

മൂന്ന് വിക്കറ്റ് നേടിയ ബാലാജിയാണ് ഇന്ത്യന്‍ ടീമിലെ താരം. കൂടാതെ ആര്‍.അശ്വിന്‍ രണ്ട് വിക്കറ്റും യുവരാജ് ഒരു വിക്കറ്റും നേടി മികവ് തെളിയിച്ചു.