എഡിറ്റര്‍
എഡിറ്റര്‍
ഷുക്കൂര്‍ വധം: ടി.വി. രാജേഷ് എം.എല്‍.എ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
എഡിറ്റര്‍
Thursday 16th August 2012 1:27pm

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.വി. രാജേഷ് എം.എല്‍.എ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Ads By Google

കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിചാരണക്കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കോടതി മുമ്പാകെ കീഴടങ്ങുകയെന്നത് മാത്രമാണ് ടി.വി രാജേഷിന് മുമ്പിലുണ്ടായിരുന്ന വഴി. രാജേഷിനെ കോടതി മുമ്പാകെ കീഴടങ്ങാന്‍ അന്വേഷണ സംഘം സമയം അനുവദിക്കുകയും ചെയ്തിരുന്നു.

ഷുക്കൂറിന്റെ വധം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118 -ാം വകുപ്പാണ് രാജേഷിനെതിരേ ചുമത്തിയിരിക്കുന്നത്.

നേരത്തെ കേസില്‍ ഇതേ കുറ്റത്തിന് അറസ്റ്റിലായിരുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

കണ്ണൂര്‍  ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോടതിയില്‍ കീഴടങ്ങിയ രാജേഷ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഈ മാസം 27 വരെയാണ് രാജേഷിനെ റിമാന്‍ഡ് ചെയ്തത്.

Advertisement