എഡിറ്റര്‍
എഡിറ്റര്‍
ടി.പി.ചന്ദ്രശേഖരന് അന്ത്യാഞ്ജലി
എഡിറ്റര്‍
Sunday 6th May 2012 9:42am

ഒഞ്ചിയം: റവല്യൂഷ്ഷറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മൃതദേഹം സംസ്‌കരിച്ചു. ഒഞ്ചിയത്തെ വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ടി.പിക്ക് അന്ത്യാഞ്ജലി  അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഞ്ചിയത്തെത്തിയരുന്നത്.  മെയ് നാലിന് രാത്രി 10.30ഓടെ വടകരക്കടുത്ത് വെച്ച് അക്രമികള്‍ വെട്ടിക്കൊന്ന ടി.പി.ചന്ദ്രശേഖരന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വൈകാരിക പ്രകടനങ്ങള്‍ക്ക് സാക്ഷിയായി. ടി.പിയുടെ പ്രസ്ഥാനത്തെ വിശ്വസിച്ചവരും ടി.പിയെ നഞ്ചിലേറ്റിയ ആയിരക്കണക്കിനാള്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കോഴിക്കോട്ട് നിന്നും വിലാപയാത്രയായി കൊണ്ടുപോയ ടി.പി.ചന്ദ്രശേഖരന്റെ മൃതദേഹം ഇന്നലെ രാത്രി 10.30ഓടെയാണ് ഒഞ്ചിയത്തെ വീട്ടില്‍ എത്തിച്ചത്. കൊലിലാണ്ടിയലും വടകരയിലും ഓര്‍ക്കാട്ടേരിയിലുമായി മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നു. ടി.പിയെന്ന ധീര സഖാവ് ജനമനസില്‍ എന്നും ജീവിക്കുമെന്ന തെളിവായിരുന്നു അദ്ദേഹത്തിന്റെ ചേതനയേറ്റ ശരീരം കാണാനെത്തിയ ജനപ്രവാഹം.

അതേസമയം ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്അന്വേഷണം വിപുലീകരിക്കാന്‍ തീരുമാനമായി. എസ്.പി. അനൂപ് ജോണ്‍ കുരുവിളയെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി വിന്‍സന്‍.എം.പോളിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്. ഡ.വൈ.എസ്.പിമാരായ ഷൗക്കത്ത്, ജോഷി എന്നിവരും സംഘത്തിലുണ്ട്. എ.ഡി.ജി.പി വിന്‍സന്‍. എം. പോള്‍ ഇന്ന് വടകരയിലെത്തും.

 

Malayalam News

Kerala News in English

Advertisement