Categories

കണ്ണൂര്‍ : ടി.സിദ്ദിഖിന് വേണ്ടി ഫാക്‌­സ് സന്ദേ­ശം

youth-congress

തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മൊഹസ്വീന കിദ്വായിക്കും ഫാക്‌­സ് സന്ദേശം അയച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹികളുള്‍പ്പെടെ 12 പേരാണ് ഈ ആവശ്യം ഉന്നയിച്ച് സന്ദേശമയച്ചത്.

കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിക്കുകയും പിന്നീട് പാര്‍ട്ടിയിലേക്ക് വരികയും ചെയ്തവര്‍ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരെ അവഗണിക്കുന്ന നടപടിയായിരി­ക്കു­മത്. അടുത്തകാലത്തായി കോണ്‍ഗ്രസില്‍ എത്തിയ അബ്­ദുള്ളക്കുട്ടിക്ക്­ സ്­ഥാനാര്‍ഥിയാകാനുള്ള യോഗ്യതയില്ലെന്നും ഫാക്‌­സില്‍ പറയുന്നു.സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അഭയാര്‍ത്ഥിയെപ്പോലെ കോണ്‍ഗ്രസില്‍ എത്തിയ വ്യക്തിയാണ് അബ്ദുള്ളക്കുട്ടിയെ­ന്നും ഫാ­ക്‌സില്‍ ആരോപിക്കുന്നു.സിദ്ദിഖ് പൊതുസമ്മതനാണന്നും വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥിയാണെന്നും സന്ദേശത്തില്‍ പറയുന്നു. ആലപ്പുഴയില്‍ യൂത്ത്­ കോണ്‍ഗ്രസ്­ പ്രതിനിധിയായി കെ.പി പ്രകാശിനെയും സ്­ഥാനാര്‍ഥിയാക്കണ­മെന്ന് ഫാക്‌­സില്‍ ആ­വ­ശ്യ­പ്പെ­ടുന്നു.

അതേസമയം ജില്ലാ ഘടകം അയച്ചുവെന്ന്­ പറയുന്ന ഫാക്‌­സ് സംബന്ധിച്ച്­ തനിക്ക്­ അ­റിയില്ലെന്ന്­ പ്രസിഡന്റ്­ എം.ലിജു അറിയിച്ചു. യൂത്ത്­ കോണ്‍ഗ്രസ്­ പ്രതിനിധികളെന്ന നിലയില്‍ സിദ്ദിഖിനെയും പ്രകാശിനെയും സ്­ഥാനാര്‍ഥിയാക്കണമെന്ന്­ സംഘടനക്ക് താല്‍പര്യമുണ്ട്­. ഇത്തരമൊരു നിര്‍ദ്ദേശം നേതൃത്വത്തിന്­ നല്‍കിയിട്ടുമുണ്ട്­. എന്നാല്‍ അബ്­ദുള്ളക്കുട്ടിക്കെതിരെ ഫാക്‌­സ് നല്‍കിയിട്ടില്ലെന്നും ലിജു പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.