പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പോളിറ്റ് ബ്യൂറോ ഇടപെട്ടാണ് തീരുമാനിച്ചതെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ടി.ശിവദാസമേനോന്‍ പറഞ്ഞു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനെക്കുറിച്ച് അറിയണമെങ്കില്‍ അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്സിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്ന പ്രകടനങ്ങള്‍ കേവലം തെരുവ് ജാഥകള്‍ മാത്രമാണ്. പ്രകടനത്തില്‍ കണ്ടത് ജനവികാരമല്ലെ.വി.എസ്സിന്റെ മണ്ഡലമായ മലമ്പുഴയില്‍ പ്രകടനമൊന്നും നടന്നിട്ടില്ല.പിന്നെ എങ്ങനെയാണ് ഇത് ജനവികാരമെന്ന് പറയുക. വി.എസ് മത്സരിക്കുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടാന്‍ കാരണമാകും. പക്ഷെ മുഖ്യമന്ത്രിയാരാകുമെന്ന കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞേ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.