എഡിറ്റര്‍
എഡിറ്റര്‍
അച്ഛനെ കൊല്ലേണ്ടത് പിണറായിയുടെ മാത്രം ആവശ്യം: ടി.പിയുടെ മകന്‍
എഡിറ്റര്‍
Sunday 2nd March 2014 11:05am

abhinand

കോഴിക്കോട്: ടി.പിയെ കൊല്ലേണ്ടത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് ടി.പിയുടെ മകന്‍ അഭിനന്ദ്.

നന്മകള്‍ അല്‍പ്പമെങ്കിലും ശേഷിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്‍ വി.എസ് മാത്രമാണെന്നും അഭിനന്ദ് പറഞ്ഞു.

ചന്ദ്രിക വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന വ്യക്തി പിണറായി വിജയനാണ്. കാരണം അച്ഛനെ കൊല്ലേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നു.

മനുഷ്യത്വമാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന് അച്ഛന്‍ പറയുമായിരുന്നു. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് പിണറായി എന്നും അഭിനന്ദ് പറയുന്നു.

അതേസമയം അച്യുതാനന്ദന്‍ സ്വന്തം രക്ഷ മാത്രം നോക്കുന്ന വ്യക്തിയാണെന്നും ഇത് അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയാണെന്നും അഭിനന്ദ് പറയുന്നു.

Advertisement