ദല്‍ഹി: ടി.പിയുടെ വധം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണെന്ന് എഴുത്തുക്കാരനും സി.പി.ഐ.എം സഹയാത്രികനുമായ എം.മുകുന്ദന്‍. ഈ കൊലപാതകത്തെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണാന്‍ കഴിയില്ല. രാഷ്ട്രീയത്തിലുമുപരി മനുഷ്യസ്‌നേഹമാണ് വേണ്ടത്. താനൊരു മനുഷ്യസന്േഹിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോള്‍ പരസ്പരം പഴി ചാരാതെ ജാതിയും മതവും നോക്കാതെ എഴുത്തുക്കാര്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുകുന്ദന്‍ പറഞ്ഞു. ടി.പിയുടെ കൊലയാളികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.