എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: കാറില്‍ ‘മാഷ അള്ള’സ്റ്റിക്കര്‍ പതിച്ച അശ്വന്ത് പിടിയില്‍
എഡിറ്റര്‍
Tuesday 12th June 2012 10:26am

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാളെക്കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി. ചൊക്ലി സ്വദേശി അശ്വന്താണ് പിടിയിലായത്.

ചൊക്ലിയില്‍ നിന്ന് പിടികൂടിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

ചന്ദ്രശേഖരനെ വധിച്ച ഏഴംഗ അക്രമിസംഘം സഞ്ചരിച്ച കാറില്‍ വ്യാജനമ്പര്‍ പതിച്ചതും ‘മാഷ അള്ള’ സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചതെന്നാണ് കരുതുന്നത്‌.

കൊലയാളിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിക്കുകയും ടി.പി. യെ ഇടംകൈകൊണ്ട് വെട്ടുകയും ചെയ്ത പാനൂര്‍ ചെണ്ടയാട് കല്ലുവളപ്പില്‍ എം.സി. അനൂപ് (37) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

കൊലയാളികളുടേതെന്ന് കരുതുന്ന രക്തംപുരണ്ട വസ്ത്രങ്ങളും കാര്‍ മാറ്റുകളും കത്തിച്ചനിലയില്‍ ചൊക്ലിയില്‍നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു.

Advertisement