എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: ഇന്നോവ കാര്‍ ഓടിച്ചിരുന്ന അനൂപ് അറസ്റ്റില്‍
എഡിറ്റര്‍
Monday 11th June 2012 11:49am

വടകര: ടി.പി. ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. കൊലയാളി സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന എം.സി അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരില്‍ വെച്ചാണ് അനൂപ് പോലീസിന്റെ പിടിയിലാകുന്നത്. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്നത് അനൂപായിരുന്നു. മുന്‍സീറ്റില്‍ അനൂപിനൊപ്പമാണ് ഇരുന്നിരുന്നതെന്ന് രജീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൃത്യത്തില്‍ പങ്കെടുത്തവരില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അനൂപ്. ഇനി കൊടി സുനി ഉള്‍പ്പെടെ നാല് പ്രധാനപ്രതികളെയാണ് പോലീസിന് അറസ്‌ററ് ചെയ്യാനുള്ളത്.

അനൂപിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ് ഇപ്പോള്‍.

എസ്.പി അനൂപ് ജോണ്‍ കുരുവിളയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ചന്ദ്രശേഖരനെ വണ്ടികൊണ്ട് ഇടിച്ചിട്ട ശേഷം ഇറങ്ങി വെട്ടിയവരില്‍ അനൂപും ഉള്‍പ്പെടും.

നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആയിരുന്ന അനൂപ് പിന്നീട് സി.പി.ഐ.എമ്മില്‍ ചേരുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമോയെന്ന കാര്യം അറിവായിട്ടില്ല.

Advertisement