എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: സിം കാര്‍ഡ് സംഘടിപ്പിക്കാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 29th May 2012 3:36pm

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പ്രതികള്‍ക്ക് വ്യാജരേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത അഫ്‌സല്‍ ആണ് അറസ്റ്റിലായത്.

പ്രതികള്‍ക്ക് വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് അഫ്‌സലിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട്  അറസ്റ്റിലായവരുടെ എണ്ണം 21 ആയി.അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സി.പി.ഐ.എം തലശേരി ഏരിയ കമ്മിറ്റിയംഗം പി.പി രാമകൃഷ്ണന്‍, അജേ്ഷ, അഭിനേഷ് എന്നിവരെയാണ് വ്യാഴാഴ്ചവരെ കസ്റ്റഡിയില്‍ വിട്ടത്.

Advertisement