എഡിറ്റര്‍
എഡിറ്റര്‍
ടി പത്മനാഭന് ശാരീരിക അസ്വാസസ്ഥ്യം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എഡിറ്റര്‍
Sunday 10th November 2013 8:26pm

pathmanabhan

ഹൈദരാബാദ്: പ്രമുഖ കഥാകൃത്ത് ടി പത്മനാഭനെ ശാരീരിക അസ്വാസസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സ്വാകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഹൈദരബാദില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യ നിലയില്‍ ആശങ്കപെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രമുഖ സാഹിത്യകാരന്‍ ഒ.വി.വിജയന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റ് വാങ്ങുന്നതിന് വേണ്ടിയാണ് പത്മനാഭന്‍ ഹൈദരാബാദിലെത്തിയത്.

Advertisement