എഡിറ്റര്‍
എഡിറ്റര്‍
മോദിയെ താന്‍ വിമര്‍ശിച്ച അത്ര എം.ടി വിമര്‍ശിച്ചിട്ടില്ല, എം.ടി സംഘപരിവാര്‍ വിരുദ്ധനുമല്ല, ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി മരിക്കാത്തതാണോ ജാതി അധിക്ഷേപം പ്രശ്‌നമാകാതിരിക്കാന്‍ കാരണം: ടി പത്മനാഭന്‍
എഡിറ്റര്‍
Friday 3rd February 2017 2:29pm

padmanabhan


സംഘപരിവാരത്തിന്റെ വിമര്‍ശനങ്ങല്‍ കമലിനെതിരെയായിരുന്നു എം.ടി അതിന്റെ അരികു പറ്റുക മാത്രമെ ചെയ്തിട്ടുള്ളു


കോഴിക്കോട്: എം.ടി വാസുദേവന്‍ നായര്‍ സംഘപരിവാറിന്റെയോ നരേന്ദ്രമോദിയുടെയോ വിരുദ്ധനല്ലെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍. കോഴിക്കോട് സാഹിത്യോത്സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുമായുള്ള സംസാരത്തിനിടെയാണ് ടി. പത്മനാഭന്റെ പ്രതികരണങ്ങള്‍.


Also read ഇ.അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ മോദി മറുപടി പറഞ്ഞേ തീരൂ: മുസ്‌ലീം ലീഗ്


നരേന്ദ്രമോദിക്കെതിരെ താന്‍ സംസാരിച്ചയത്രയൊന്നും  എം.ടി സംസാരിച്ചിട്ടില്ലെന്നും താനാണ് മോദിക്കെതിരെ ഏറ്റവും കൂടുതല്‍ പ്രസംഗിച്ചിട്ടുള്ളതെന്നും പറഞ്ഞ പത്മനാഭന്‍ സംഘപരിവാരത്തിന്റെ വിമര്‍ശനങ്ങല്‍ കമലിനെതിരെയായിരുന്നെന്നും എം.ടി അതിന്റെ അരികു പറ്റുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദിയുടെ അത്യാചാരങ്ങളെക്കുറിച്ച് അയാള്‍ പ്രധാനമന്ത്രിയാകുന്നതിനു മുന്നേ ഞാന്‍ സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്കു മുമ്പേ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അയാള്‍. പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. തോമസ് ഐസകിന്റെ പുസ്തക പ്രകാശനത്തിനിടെ തുഗ്ലക്ക് എന്നു പറഞ്ഞതാണ് എം.ടിയെ വാര്‍ത്തകളില്‍ നിറയ്ക്കാന്‍ കാരണം. എം.ടിയെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞതാണ് ശരിയെന്നും പത്മനാഭന്‍ വ്യക്തമാക്കി. എം.ടിയുടെ തുഗ്ലക്ക് പരാമര്‍ശം വിവാദമായപ്പോള്‍ അദ്ദേഹം മോദി വിരുദ്ധനല്ലെന്നും, സംഘപരിവാര്‍ വിരുദ്ധനല്ല, കോണ്‍ഗ്രസ്സ് ഇടതുപക്ഷ അനുകൂലിയല്ലെന്നുമായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്.

പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ നടക്കുന്നത് സകല നിയമങ്ങളെയും വെല്ലുവിളിച്ച് കൊണ്ടുള്ള കുടുംബവാഴ്ചയാണെന്നും പത്മാനാഭന്‍ കുറ്റപ്പെടുത്തി. ലോ അക്കാദമിയില്‍ ജാതി പറഞ്ഞ് വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചിട്ടുണ്ടെന്നും അവന്‍ മരിക്കാത്ത് കൊണ്ടാണോ അതൊരു പ്രശ്‌നമാകാത്തതെന്നും പത്മനാഭന്‍ ചോദിച്ചു. ദല്‍ഹിക്കും ഹൈദരാബാദിനുമൊപ്പം കേരളത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement