എഡിറ്റര്‍
എഡിറ്റര്‍
ഗിന്നസ് ബുക്കില്‍ കയറാനോ ഇത്; ദിലീപിനെ ചോദ്യം ചെയ്ത രീതി ശരിയായില്ല; തച്ചങ്കരിയുടെ നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലയെന്നും സെന്‍കുമാര്‍
എഡിറ്റര്‍
Saturday 1st July 2017 3:09pm

 

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്ത രീതിയെ വിമര്‍ശിച്ച് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. അന്വേഷണ സംഘത്തലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ‘പോയിന്റ് ബ്ലാങ്കില്‍’ പറഞ്ഞു.


Also read ‘ഇതാരാ ചേട്ടാ?’ നാട്ടിന്‍ പുറത്തുകാരിയായി മനം കവര്‍ന്ന സ്രിന്റയുടെ ‘ഹോട്ട് ലുക്ക്’ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; വീഡിയോയും ചിത്രങ്ങളും കാണാം


ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ച നടപടിയെയും അദ്ദേഹം പരിഹസിച്ചു. ‘ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത് ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നായിരുന്നു’ സെന്‍കുമാറിന്റെ പരിഹാസ്യം.

നേരത്തെ ആലുവ പൊലീസ് ക്ലബ്ബില്‍ നടന്‍ ദിലീപിനെ 12 മണിക്കൂറോളമായിരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നത്. അന്വേഷണ സംഘത്തലവന്‍ ഇല്ലാതെ ചോദ്യം ചെയ്ത നടപടിയെ വിമര്‍ശിച്ച അദ്ദേഹം ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യലെന്നും പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ വിശദമായ ചോദ്യം ചെയ്യലാണ് നടന്നതെന്നായിരുന്നു സംഭവത്തെക്കുറിച്ച് ദിലീപിന്റെ പ്രതികരണം. പൊലീസ് ക്ലബ്ബില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നു തുടങ്ങിയ മൊഴിയെടുക്കല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.15 നായിരുന്നു അവസാനിച്ചത്.


Dont miss ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


ദിലീപിനു പുറമേ സംവിധായകന്‍ നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും പൊലീസ് ക്ലബ്ബില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.

Advertisement