എഡിറ്റര്‍
എഡിറ്റര്‍
ടി.പി രാമകൃഷ്ണന്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തി
എഡിറ്റര്‍
Tuesday 22nd May 2012 9:30am

കൊച്ചി :  സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ചൈനാ സന്ദര്‍ശനത്തിനുശേഷം കേരളത്തില്‍ മടങ്ങിയെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞ രാമകൃഷ്ണനും സംഘവും രാവിലെ നെടുമ്പാശേരിയിലാണ് വിമാനമിറങ്ങിയത്. കഴിഞ്ഞ പത്തുദിവസമായി അവധിയിലായിരുന്നു.

തന്റെ സന്ദര്‍ശനം മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു.  മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിവാദം മാത്രമേ ഇപ്പോള്‍ ഉള്ളൂ. ടി.പി വധത്തില്‍ യു.ഡി.എഫ് നിലപാട് സംശകരമാണ്. കോഴിക്കോട് എത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാം- ടി.പി വ്യക്തമാക്കി.

ടി..പി. ചന്ദ്രശേഖരന്‍ വധത്തിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായിരിക്കെ ജില്ലാ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ വധവുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നു താന്‍ സ്വന്തം നിലയ്ക്കു പറഞ്ഞതല്ലെന്ന വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തു വന്നപ്പോള്‍ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന പരാമര്‍ശിച്ചിരുന്നു.

ടി.പി. രാമകൃഷ്ണന്‍ പറഞ്ഞതിനെ വിശ്വാസത്തിലെടുക്കണമെന്നില്ലെന്ന ധ്വനി വി.എസിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. പ്രതികളെ കണ്ടുപിടിക്കേണ്ടതു പൊലീസ് അന്വേഷണ സംഘമാണെന്നും വി.എസ്. പറഞ്ഞു. ഔദ്യോഗികപക്ഷത്തിന്റെ നിലപാടിനൊപ്പമല്ല താനെന്ന സൂചന വി.എസ്. ആദ്യം നല്‍കിയതും ടി.പി. രാമകൃഷ്ണന്റെ പേരു പരാമര്‍ശിച്ചായിരുന്നു.

Advertisement