എഡിറ്റര്‍
എഡിറ്റര്‍
ടി.പി. വധം: ഒരാള്‍ കൂടി കസ്റ്റഡിയില്‍
എഡിറ്റര്‍
Sunday 20th May 2012 10:56am

വടകര: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരാര്‍ കൂടി കസ്റ്റ്ഡിയിലായതായി പോലീസ് അറിയിച്ചു. മൂഴിക്കര സ്വദേശി അബിയാണ് പടിയിലായത്. ഇയാള്‍ രണ്ട് കൊലക്കേസുകളില്‍ പ്രതിയുമാണ്. അബിയെ വടകരയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പാനൂര്‍ മാവിലേരി രാഘവന്‍, മടപ്പുരയ്ക്കല്‍ അജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.

ഇന്ന് കസ്റ്റഡയില്‍ എടുത്ത അബിക്ക് കേസില്‍ നേരിട്ട് ബന്ധമില്ലെന്നാണ് സൂചന. പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും ഇയാള്‍ സഹായിച്ചു എന്നാണ് അറിയുന്നത്.

Advertisement