എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: കെ.കെ രാഗേഷ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണയ്ക്ക് സ്റ്റേ
എഡിറ്റര്‍
Monday 21st January 2013 2:55pm

എറണാകുളം: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ള സി.പി.ഐ.എം സംസ്ഥാന സമിതി അംഗം കെ.കെ രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണ സ്റ്റേ ചെയ്തു.

Ads By Google

ഹൈക്കോടതിയാണ് വിചാരണ സ്‌റ്റേ ചെയ്ത് ഉത്തരവിട്ടത്. തങ്ങള്‍ക്കെതിരായ കുറ്റപത്രം തയ്യാറാക്കിയത് വ്യക്തമായ തെളിവുകളില്ലാതെയാണെന്ന രാഗേഷിന്റെ ഹരജി പരിഗണിച്ചാണ് വിധി.

ടി പി വധക്കേസില്‍ പ്രതി ചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഗേഷിന്റെ വാദം. കേസില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും. വിചാരണാ കോടതി വിധിക്കെതിരായ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഒരു രേഖയിലും കെ.കെ. രാഗേഷ് ഉള്‍പ്പെടെ ഈ കേസില്‍ പോലീസ് പ്രതിചേര്‍ത്ത 18 പേരുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകളില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു.

കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന പ്രാരംഭവാദത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകളിലും സാക്ഷി മൊഴികളിലും 18 പേര്‍ കുറ്റം ചെയ്തതായി തെളിയിക്കാനാവുന്നില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചത്.

അതുകൊണ്ട് ക്രിമിനല്‍ നടപടിച്ചട്ടം 227 പ്രകാരം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിന് മുമ്പായി ഇവരെ പ്രതിസ്ഥാനത്തുനിന്ന് നീക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

കേസിലെ മുഖ്യപ്രതികളെ മുടക്കോഴി മല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ഇവരെ പ്രതി ചേര്‍ത്തതിനുള്ള സാക്ഷികളായി പോലീസുകാര്‍ തന്നെയാണുള്ളതെന്നും എതിരെയുള്ള മൊഴികള്‍ മറ്റ് പ്രതികളുടേതാണെന്നും അവര്‍ വാദിച്ചിരുന്നു.

ഇവരെ പ്രതി ചേര്‍ത്തതിനുള്ള സാക്ഷികളായി പോലീസുകാര്‍ തന്നെയാണുള്ളതെന്നും എതിരെയുള്ള മൊഴികള്‍ മറ്റ് പ്രതികളുടേതാണെന്നും അവര്‍ വാദിച്ചിരുന്നു.

Advertisement