എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം; വിധി സ്വാഗതാര്‍ഹമെന്ന് ആര്‍.എം.പി നേതാവ് എന്‍. വേണു
എഡിറ്റര്‍
Tuesday 28th January 2014 11:00am

n.venu

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ആര്‍.എം.പി നേതാവ് എന്‍. വേണു.

കേസില്‍ പ്രധാന ഗൂഡാലോചന നടത്തിയ സി.പി.ഐ.എം നേതാക്കളായ കെ.സി രാമചന്ദ്രനും കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും ജീവപര്യന്തം തടവ് ലഭിച്ചത് സ്വാഗതാര്‍ഹമാണ്.

എങ്കിലും ക്വട്ടേഷന്‍ സംഘങ്ങളില്‍പെട്ട ആര്‍ക്കും തൂക്കുകയര്‍വിധിച്ചില്ലെന്നത് നിരാശാജനകമാണെന്നും ആര്‍.എം.പി നേതാവ് എന്‍. വേണു പറഞ്ഞു.

ഇവര്‍ ചെയ്ത കുറ്റം കണക്കാക്കുമ്പോള്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വായിരുന്നു. എന്നാല്‍ ആ സന്ദേശം ഈ വിധിയില്‍ വന്നില്ല. അത് പൊതു സമൂഹത്തില്‍ തെറ്റായ വ്യാഖ്യാനം കൊടുക്കും.

പ്രതികള്‍ക്ക് പരമാവധി കുറ്റം നേടിക്കൊടുക്കാനായി നീതിയുടെ ഏത് അറ്റം വരെയും പോകും. പിന്നെ ഈ കേസിലെ മറ്റൊരു കാര്യം ഗൂഡാലോചകര്‍ക്ക് കോടതി പരമാവധി ശിക്ഷ കൊടുത്തു എന്നതാണ്.

ഇതിനര്‍ത്ഥം കൊന്നവര്‍ ചെയ്ത അതേ കുറ്റമോ അതിലധികമോ ചെയ്തത് ഇതിനായി ഗൂഡാലോചന നടത്തിയവരാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു എന്നത് തന്നെയാണ്.

സി.പി.ഐ.എമ്മിന് എതിരായ രാഷ്രീയ വിധി തന്നെയാണ് ഇന്നത്തെ കോടതി വിധി. ഈ വിധി ചരിത്രത്തില്‍ പുതിയ വ്യാഖ്യാനം ഉണ്ടാക്കുമെന്നും വേണു പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 12 പേര്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Advertisement