എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: നിയമോപദേശം ലഭിച്ചാല്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാമെന്ന് രമേശ് ചെന്നിത്തല
എഡിറ്റര്‍
Monday 27th January 2014 5:42pm

chennithala222

തിരുവനന്തപുരം: നിയമോപദേശം ലഭിച്ചാല്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്ന കാര്യം ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റേയും അഡ്വ. ജനറലിന്റേയും ഉപദേശം തേടിയെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നിയമോപദേശം തേടിയിരുന്നു.

24 പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ നിയമോപദേശം നടത്തിയിരുന്നു.

അതേ സമയം കേസിലെ ഉന്നതതല ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ നിരാഹാര സമരം നടത്തും.

അടുത്തമാസം മൂന്നുമുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ രമ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നത്. ടി.പി വധക്കേസ് വിധിയില്‍ താന്‍ സംതൃപ്തയല്ലെന്ന് രമ വിധി പുറത്തു വന്നപ്പോള്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

നാളെയാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്ന പന്ത്രണ്ട് പേരുടെ ശിക്ഷാവിധി നടക്കുക.

പ്രതിപ്പട്ടികയില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടതും ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Advertisement