k.k-rama

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ.രമ രംഗത്ത്.  ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.കെ.രമ നിവേദനം നല്‍കി.

ആഭ്യന്തര മന്ത്രിയാകുന്നതിന് മുമ്പുണ്ടായിരുന്ന നിലപാടുകളില്‍ നിന്ന് രമേശ് ചെന്നിത്തല പിന്മാറരുതെന്ന് കെ.കെ.രമ പറഞ്ഞു.  രമേശ് ചെന്നിത്തല കെപി.സി.സി പ്രസിഡന്റായിരിക്കെ ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന്‌ പറഞ്ഞിരുന്നു.

എന്നാല്‍ ആഭ്യന്തര മന്ത്രിയായ ശേഷം സി.ബി.ഐ അന്വേഷണം നടത്തുന്നത്‌ സംബന്ധിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്.കേസില്‍ സി.പി.ഐ.എം കാര്യമായ അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്നും രമ പറഞ്ഞു.

ഉള്‍പാര്‍ട്ടി അന്വേഷണം നടത്തിയാല്‍ പിണറായി വിജയനും പി.ജയരാജനും എളമരം കരീമും അടക്കമുള്ളവര്‍ പ്രതികളായിരിക്കുമെന്നും രമ പറഞ്ഞു.