കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി സാക്ഷിമൊഴി.

Ads By Google

പി.കെ കുഞ്ഞനന്തന്‍ അടക്കമുള്ള സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയാണ് സാക്ഷിമൊഴി. കേസിലെ പ്രതികളായ കെ.സി രാമചന്ദ്രനും ഗുണ്ടാനേതാവ് ട്രൗസര്‍ മനോജും ഏപ്രില്‍ 20 ന് രാവിലെ കുഞ്ഞനന്തന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടുവെന്ന് 19 ാം സാക്ഷി ഇ. ബാബുവാണ് കോടതിയില്‍ മൊഴിനല്‍കിയത്.

ബൈക്കിലാണ് ഇരുവരും കുഞ്ഞനന്തന്റെ വീട്ടിലേക്ക് പോയത്. കെ.സി രാമചന്ദ്രന്‍ ബൈക്ക് ഓടിച്ചു. ബൈക്ക് നിര്‍ത്തി ഇവര്‍ കുഞ്ഞനന്തന്റെ വീട്ടിലേക്ക് കയറുന്നത് കണ്ടു.

ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് ഇരുവരെയും കണ്ടതെന്ന് ബാബു എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കി.
കെ.സി.രാമചന്ദ്രനെയും പി.കെ. കുഞ്ഞനന്തനെയും മനോജിനെയും ബാബു കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.