എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
എഡിറ്റര്‍
Monday 25th June 2012 9:35am

കണ്ണൂര്‍:  ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സി.പി.ഐ.എം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗവും മുഴക്കുന്ന് ലോക്കല്‍ കമ്മിറ്റിയംഗവുമാണ് പിടിയിലായത്.

ലോക്കല്‍ കമ്മിറ്റി അംഗം കാര്യത്ത് വല്‍സന്‍, ഏരിയകമ്മിറ്റി അംഗം കാരായി ശ്രീധരന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ കാരായി ശ്രീധരന്റെ മകന്‍ കാരായി ശ്രീജിത്തിനെ കൊടി സുനിക്കൊപ്പം ഒളിയിടത്തില്‍ നിന്നും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

സ്ത്രീകളും കുട്ടികളുമടക്കം നൂറോളം വരുന്ന സംഘം പോലീസിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് വഴങ്ങിയില്ല. കൊടി സുനിയേയും സംഘത്തേയും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയിലെ പെരിങ്ങാനം മലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് കൊലയാളി സംഘത്തിലെ കൊടി സുനിയേയും കൂട്ടരേയും പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘം ഇവരെ വടകരയിലേക്ക് കൊണ്ടുപോയി.

Advertisement