കോഴിക്കോട്: റെവല്യൂഷ്ണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന റഫീഖ് സംസ്ഥാനം വിട്ടതായി പോലീസ് നഗമനം. ചാനലില്‍ പേര് വന്നതിനെ തുടര്‍ന്നാണ് റഫീഖ് സംസ്ഥാനം വിട്ടതെന്നാണ് പോലീസിന്റെ ഭാഷ്യം. ചാനലില്‍ ആദ്യം ഷഫീഖ് എന്ന പേരായിരുന്നു വന്നിരുന്നത്. പിന്നീടിത് റഫീഖ് എന്ന് വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് പറയുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് പോയിരാക്കാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു. പ്രതികള്‍ സഞ്ചരിച്ച കാറും കര്‍ണ്ണാടകയിലേക്കു കടത്താനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ടി.പി.ചന്ദ്രശേഖരനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിനിതു വരെ കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടിയാല്‍ മാത്രമേ ആയുധങ്ങള്‍ ലഭിക്കുകയുള്ളൂ.

അതേ സമയം വടകരയിലെ നാല് പഞ്ചായത്തുകളില്‍ പോലീസ് നിരോധനാഞ്ജ പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്. പോലീസ് ആക്ട് 75,78,79 പ്രകാരമാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്. ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാഞ്ജ. ഏഴ് ദിവസത്തേക്കാണ് നിരോധനാഞ്ജ.

 

Malayalam News

Kerala News in English