എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: വിചാരണ എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍
എഡിറ്റര്‍
Saturday 27th October 2012 10:55am

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണയ്ക്കുളള കോടതി തീരുമാനിച്ചു.

Ads By Google

കോഴിക്കോട് എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടത്താനാണ് കോഴിക്കോട് ജില്ലാ കോടതി ഉത്തരവിട്ടത്. എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മാറാട് കേസിന്റെ വിചാരണയും നടന്നത്.

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രണ്ട് ദിവസത്തിനകം കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്നും എരഞ്ഞിപ്പാലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റും.

കേസില്‍ വിചാരണ ഉടന്‍ തുടങ്ങണമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന്  നിയമോപദേശം നല്‍കിയിരുന്നു. അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതിന് മുന്‍പ് തീരുമാനം എടുക്കണമെന്നും എ.ജി നിര്‍ദേശിച്ചിരുന്നു.

ടി.പി വധക്കേസിന്റെ വിചാരണ നീണ്ടുപോകുന്നത് പ്രതികള്‍ രക്ഷപ്പെടുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ടി.പി വധക്കേസിന്റെ വിചാരണ വേഗത്തില്‍ നടത്തണമെന്ന് അഡ്വ. ജനറല്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

കേസില്‍ ആകെ 76 പ്രതികളാണുള്ളത്. ഒരാള്‍ ഒളിവിലാണ്. മറ്റ് 75 പേരും വിചാരണ നേരിടേണ്ടവരാണ്. നവംബര്‍ ആദ്യ ആഴ്ചതന്നെ വിചാരണ തുടങ്ങുമെന്നാണു സൂചന.

Advertisement