വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന
ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Ads By Google

പടയങ്കണ്ടി രവീന്ദ്രന്‍, കെ.സി. രാമചന്ദ്രന്‍, കെ.കെ. കൃഷ്ണന്‍, ബിപിന്‍, ഫസല്‍, ദില്‍ഷാദ്, എം.റമീഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

Subscribe Us:

അതേസമയം, സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.  കുഞ്ഞന്തന്‍ ഉള്‍പ്പെടെയുള്ള ആറ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍ പിന്മാറി.

2009 ല്‍ ടി.പി യെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് കെ.സി. രാമചന്ദ്രനും, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചത്. അതിനാല്‍ ഇരുവര്‍ക്കും ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കുകയില്ല.