എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: 12 പ്രതികള്‍ കുറ്റക്കാര്‍, 24 പേരെ വെറുതേ വിട്ടു
എഡിറ്റര്‍
Wednesday 22nd January 2014 11:08am

t.p

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലയാളി സംഘത്തില്‍ പെട്ട കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളും കുറ്റക്കാരാണെന്നും കണ്ടെത്തി.

ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഇവര്‍ക്ക് പുറമേ, സി.പി.ഐ.എം നേതാക്കളായ   പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍, (
ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്) കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി  ട്രൗസര്‍ മനോജ്,  മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരാണ് കുറ്റക്കാര്‍.

ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് വിധി പ്രസ്താവിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ വെറുതെ വിട്ടു. കേസിലെ പതിനാലാം പ്രതിയാണ് പി. മോഹനന്‍. പി. മോഹനന്‍ മാസ്റ്റര്‍ക്കെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ആരോപിച്ചിരുന്നത്. ഇത് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് കോടതി മോഹനനെ വെറുതെ വിട്ടത്.

പ്രതികളുടെ ശിക്ഷയില്‍ നാളെ വാദം തുടങ്ങും.

പി. മോഹനനെ കൂടാതെ സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍, സി.പി.ഐ.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു എന്നിവരുള്‍പ്പടെ 24 പേരെയാണ് വെറുതെ വിട്ടത്.

കെ.കെ ലതിക എം.എല്‍.എ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ അടക്കമുള്ള റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളും കോടതിയില്‍ എത്തി.

2012 ആഗസ്ത് 13ന് 76 പേരെ പ്രതിചേര്‍ത്ത് വടകര മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2013 ഫിബ്രവരി 11നാണ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്. ഡിസംബര്‍ 20വരെ നീണ്ടുനിന്ന വിചാരണയ്ക്കിടെ 56 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.

തുടര്‍ന്ന് പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട തെളിവുകള്‍ ഇല്ലാതാകുന്നതിന് ഇടയാക്കുകയും 20 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ശേഷിച്ച 36 പ്രതികളാണ് അന്തിമവിധി കാത്തുനിന്നത്. ഏഴംഗ സംഘമാണ് കൊല നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

76 പ്രതികളും 286 പ്രോസിക്യൂഷന്‍ സാക്ഷികളും 582 രേഖകളും വാളും ഇന്നോവ കാറുമുള്‍പ്പെടെ 105 തൊണ്ടിമുതലും ഉള്‍പ്പെടുത്തിയായിരുന്നു ക്രൈംബ്രാംഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. റിമാന്‍ഡിലുള്ള പ്രതികളേയും അല്ലാത്ത പ്രതികളേയും കോടതിയില്‍ എത്തിച്ചിരുന്നു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍

1. കണ്ണൂര്‍ പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ് (32),
2. മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന കിര്‍മ്മാണി മനോജ് (32),
3. കണ്ണൂര്‍ നിടുമ്പ്രം ചൊകല്‍ ഷാരോണ്‍വില്ല മീത്തലെ ചാലില്‍ വീട്ടില്‍ എന്‍.കെ.സുനില്‍കുമാര്‍ എന്ന കൊടി സുനി (31),
4. കണ്ണൂര്‍ പുതിയതെരുവ് പാട്ട്യം പത്തായകുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ.രജീഷ് (35),
5. കണ്ണൂര്‍ ചൊകല്‍ ഓറിയന്റല്‍ സ്‌കൂളിന് സമീപം പറമ്പത്ത് വീട്ടില്‍ കെ.കെ.മുഹമ്മദ് ഷാഫി എന്ന ഷാഫി (29),
6. കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്.സിജിത്ത് എന്ന അണ്ണന്‍ സിജിത്ത് (25),
7. മാഹി പള്ളൂര്‍ കോഹിനൂര്‍ ആശിര്‍വാദ് നിവാസില്‍ കന്നാറ്റിങ്കല്‍ വീട്ടില്‍ കെ.ഷിനോജ് (30),
8. സി.പി.ഐ.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍ (54),
11. സി.പി.ഐ.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍ (49),
13. സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്റവിട് പി.കെ.കുഞ്ഞനന്ദന്‍ (62),
18. മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ് (38),
31. കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ (36),
കുറ്റവിമുക്തരാക്കപ്പെട്ടവര്‍

10. സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍ (68),
12. സി.പി.ഐ.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു (53),
14. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം  പി.മോഹനന്‍ എന്ന മോഹനനന്‍ മാസ്റ്റര്‍ (60),
16. പാട്യം മാരാജിന്റവിടെ പി.സി.ഷിബു (32),
17. പാട്യം സ്വദേശി കെ.ശ്രീജിത്ത്,
19. മാഹി പള്ളൂര്‍ നാലുതറ കൊപ്പരക്കളം ക്വര്‍ട്ടേഴ്‌സ് സി.കെ.ഹൗസില്‍ സി.കെ.അശ്വന്ത് എന്ന അച്ചു (22),
20. വടകര അഴിയൂര്‍ കോറോത്ത് റോഡില്‍ കൊല്ലംപൗമ്പത്ത് വീട്ടില്‍ കെ.പി.ദില്‍ഷാദ് (29),
22. വടകര ചോമ്പാല തട്ടോളിക്കര പാറയുള്ളതില്‍ വീട്ടില്‍ എം.പി.സനൂപ് (25),
25. കണ്ണൂര്‍ പാറാല്‍ കോടിയേരി ചിരുന്നംകണ്ടിയില്‍ സി.കെ.രജികാന്ത് എന്ന കൂരാപ്പന്‍ (32),
27. കണ്ണൂര്‍ പാറാല്‍ കോടിയേരി അനന്തം വീട്ടില്‍ സി.രജിത്ത് (25),
28. വടകര അഴിയൂര്‍ കള്ളറവത്ത് രമ്യത നിവാസില്‍ പി.എം.രമീഷ് എന്ന കുട്ടു (23),
29. വടകര അഴിയൂര്‍ കോട്ടമലക്കുന്ന് കുന്നുമ്മല്‍ വീട്ടില്‍ കെ.പി.ദിപിന്‍ എന്ന ദിപി (28),
30. സി.പി.ഐ.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ഓര്‍ക്കാട്ടേരി പടയംകണ്ടി വീട്ടില്‍ എം.കെ.രവീന്ദ്രന്‍ എന്ന പടയങ്കണ്ടി രവീന്ദ്രന്‍ (49),
33. കണ്ണൂര്‍ പാട്ട്യം മുതിയങ്ങ കിഴക്കേയില്‍ വീട്ടില്‍ ഷനോജ് എന്ന കേളന്‍ ഷനോജ് (34),
36. ചൊകല്‍ പന്ന്യന്നൂര്‍ ഒറ്റങ്ങാട് വീട്ടില്‍ ജിജേഷ്‌കുമാര്‍ (30),
37. കണ്ണൂര്‍ ചൊകല്‍ പുനത്തില്‍മുക്ക് മാവുള്ളോര്‍മീത്തല്‍ വീട്ടില്‍ എന്‍. എം.ഷാജു (39),
39. കോടിയേരി മൂഴിക്കര കാട്ടില്‍പറമ്പത്ത് മാറോളി വീട്ടില്‍ എം.അഭിനേഷ് എന്ന അഭി (30),
41. കണ്ണൂര്‍ പൊന്ന്യം കുണ്ടുചിറ മുരിക്കോളി വീട്ടില്‍ എം.സനീഷ് (27),
42. കണ്ണൂര്‍ കൂത്തുപറമ്പ് മാലൂര്‍ തോലമ്പ്ര ഗ്രാന്റമ വീട്ടില്‍ ചാലില്‍ ബാബു (38),
48. കണ്ണൂര്‍ മുടക്കോഴി മുഴക്കുന്ന് മുക്കത്തില്‍ വീട്ടില്‍ കാരായി ശ്രീജിത്ത് (27),
49. കണ്ണൂര്‍ മുടക്കോഴി മുഴക്കുന്ന് നടുക്കണ്ടി പറമ്പത്ത് വീട്ടില്‍ എം.സുധീഷ് (25),
50. കണ്ണൂര്‍ മുടക്കോഴി മുഴക്കുന്ന് ജിജി നിവാസില്‍ പി.ജിഗേഷ് (27),
70. സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കൂത്തുപറമ്പ് നരവൂര്‍ അരയാല്‍പ്പുറത്ത് വീട്ടില്‍ കെ.ധനഞ്ജയന്‍ (53),

വിചാരണ നേരിട്ടവര്‍

1. ചെണ്ടയാട് മംഗലശ്ശേരി എം.സി അനൂപ് (33),
2. മാഹി പന്തക്കല്‍ നടുവില്‍ മലയില്‍ കിര്‍മാണി മനോജ് (33),
3. ചൊക്ലി നെടുമ്പ്രം മീത്തലെ ചാലില്‍ എന്‍.കെ സുനില്‍ കുമാര്‍ എന്ന കൊടി സുനി(33),
4. പാട്യം തുണ്ടിക്കണ്ടിയില്‍ ടി.കെ രജീഷ്(36),
5. പത്തായക്കുന്ന് ഓറിയന്റല്‍ സ്‌കൂളിന് സമീപം പറമ്പത്ത് മുഹമ്മദ് ഷാഫി( 27),
6. ചമ്പാട് അരയാക്കൂല്‍ പാലോറത്ത് അണ്ണന്‍ എന്ന സിജിത്ത്(24),
7. പാട്യം കണ്ണാറ്റിങ്കല്‍ ഷിനോജ് ( 33),
8. സി.പി.ഐ.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം ജയസുരയില്‍ കെ.സി രാമചന്ദ്രന്‍ (53),
9. സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍ (62)( വിചാരണക്കിടയില്‍ മരണപ്പെട്ടു),
10. തൂവക്കുന്ന് വടക്കയില്‍ മനോജ് എന്ന ട്രൗസര്‍ മനോജ്( 46),

11. സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കടത്തലക്കണ്ടി കെ.കെ കൃഷ്ണന്‍ (61),
12. കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ചെറുപറമ്പില്‍ പറമ്പത്ത് ജ്യോതി ബാബു( 52),
13. സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുന്നോത്ത് പറമ്പ് കോളോന്റവിട പി.കെ കുഞ്ഞനന്തന്‍(61),
14. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വട്ടോളി പൂക്കോട്ട് പി. മോഹനന്‍(59),
15. പാട്യം മാരാന്റവിട പി.സി ഷിബു(30),
17. പാട്യം മുതിയങ്ങ മീത്തലെ പുരയില്‍ കെ.കെ ശ്രീജിത്ത്(29),
18. ചാലക്കര വലിയപുത്തലത്ത് വായപ്പടച്ചി വി.പി റഫീക്ക്(34),
19. പള്ളൂര്‍ പുത്തലത്ത് സി.കെ ഹൗസില്‍ അശ്വന്ത്( 26),
20. അഴിയൂര്‍ കോറോത്ത് റോഡ് കൊല്ലം പറമ്പത്ത് കെ.പി ദില്‍ഷാദ്(26),
21. അഴിയൂര്‍ കോറോത്ത് റോഡ് പറമ്പത്ത് മീത്തല്‍ പി.കെ മുഹമ്മദ് ഫസലു( 38),
22. തട്ടോളിക്കര പാറയുള്ളതില്‍ എം.പി സനൂപ്(25),
25. കോടിയേരി ചിരുങ്ങാംകണ്ടിയില്‍ സി.കെ രജികാന്ത് എന്ന കുരപ്പന്‍(32),
27. കോടിയേരി അനന്തത്ത് സിരജിത്ത്( 26),
28. അഴിയൂര്‍ രമൃത നിവാസില്‍ കള്ളാറത്ത് പി.എം രമീഷ് എന്ന കു്ട്ടു(25),
29. അഴിയൂര്‍ കോട്ടാമലക്കുന്ന് കുന്നുമ്മല്‍ കെ.പി ദിപിന്‍( 23),
3ം. സി.പി.ഐ.എം ഏറാമല ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി എം.കെ രവീന്ദ്രന്‍ (48),
31. ചൊക്ലി മാരംകുന്നുമ്മല്‍ ലംബു പ്രദീപന്‍ എന്ന എം.കെ പ്രദീപന്‍(28),
33. പാട്യം മുതിയങ്ങ കിഴക്കയില്‍ ഷനോജ് (32),
36. പന്ന്യന്നൂര്‍ ഒറ്റങ്ങാടി ജിജേഷ്‌കുമാര്‍(28),
37. ചൊക്ലി നാവുള്ളോല്‍ മീത്തല്‍ എന്‍.എം ഷാജു(37),
39. കോടിയേരി മുഴിക്കര മാറോളി കാട്ടില്‍പറമ്പത്ത് എം. അഭിനേഷ്(28),
41. പൊന്ന്യം വെസ്റ്റ് കുണ്ടുചിറ മുരിങ്ങോളി എം. സനീഷ്(27),
42. കൂത്തുപറമ്പ് മാലൂര്‍ തോലമ്പ്ര ഗ്രാന്‍മ ഹൗസില്‍ ചാലില്‍ സി. ബാബു(36),
48. ഇരിട്ടി മുടക്കോഴി മുടക്കുന്ന് മുക്കത്ത് കെ. ശ്രീജിത്ത് (26),
49. മുടക്കോഴി മുടക്കുന്ന് നടുക്കണ്ടിപ്പറമ്പില്‍ എം. സുധീഷ്(23),
50. മുടക്കോഴി സര്‍വീസ് സഹകരണ ബാങ്ക് നൈറ്റ് വാച്ച്മാന്‍ മുടക്കുന്ന് ജിജി നിവാസില്‍ പി. ജിഗേഷ്(25),
70. സി.പി.ഐ.എം കൂത്തുപറമ്പ് അരയാല്‍പ്രത്ത് കെ. ധനഞ്ജയന്‍(53)

 

Advertisement