എഡിറ്റര്‍
എഡിറ്റര്‍
ടി.പി. വധം: സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി റിമാന്റില്‍; കോടതി പരിസരത്ത് സംഘര്‍ഷം
എഡിറ്റര്‍
Thursday 24th May 2012 8:31am

CPI(M) Onchiyam Area Secretary C H Ashokan arrested

വടകര: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി  ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍ എന്നിവരെ പതിനാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അശോകന്‍ നിലവില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് ഇരുവരെയും കസറ്റഡിയിലെടുത്തത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ കൊലപാതക കേസ്സില്‍ നിര്‍ണ്ണായക അറസ്റ്റുകളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് ഇരുവരെയും കസറ്റഡിയിലെടുത്തത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ കൊലപാതക കേസ്സില്‍ നിര്‍ണ്ണായക അറസ്റ്റുകളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ഇവര്‍ക്ക് കൊലപാതകം നേരത്തെ അറിയാമായിരുന്നെന്നും അതു തടയാനായി ഇവര്‍ ശ്രമിച്ചില്ലെന്നും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പോലീസ് കരുതുന്നു. ഐ.പി.സി.118 പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. അതേസമയം കൊല നടക്കുന്ന ദിവസം അശോകന്‍ കൊല്ലത്തു നടന്ന എന്‍.ജി.ഒ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതോടെ കേസ്സുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെടെ 17 പേരെയാണ് പോലീസ്  അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ ആറുപേര്‍ സി.പി.ഐ.എം പ്രാദേശിക നേതാക്കളാണ്.

അറസ്റ്റിനെതുടര്‍ന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനും നേതാക്കളായ എളമരം കരീമും എ. പ്രദീപ്കുമാര്‍ എം.എല്‍.എയും വടകര റൂറല്‍ എസ്.പി. ഓഫീസില്‍ എത്തിയിരുന്നു. നേതാക്കള്‍ റൂറല്‍ എസ്.പി. ഓഫീസില്‍ എത്തുമ്പോഴേക്കും അശോകനെ കോടതിയിലേക്ക് മാറ്റുകയായിരുന്നു. കോടതി പരിസരത്ത് സി.പി.ഐ.എം ജില്ലാസെക്രട്ടറി ടി.പി രാമകൃഷ്ണന്‍, എളമരം കരീം, പി.സതീ ദേവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വടകരയിലും കോടതി പരിസരത്തും ഇരുവിഭാഗം പ്രവര്‍ത്തകരും സംഘടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം നേതാവ് എളമരം കരീം എംഎല്‍എ പറഞ്ഞു.

സി.പി.ഐ.എമ്മിന് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നും പോലീസ് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് അറസ്റ്റ് നടത്തിയതെന്ന് സി.പി.ഐ.എം നേതാവ് എം ഭാസ്‌ക്കരന്‍ പറഞ്ഞു. ഇത്തരത്തില്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് തുടരുകയാണെങ്കില്‍ പാര്‍ട്ടി കടുത്ത പ്രതിഷേധവുമായി ഇനിയുള്ള ദിവസങ്ങളില്‍ മുന്നോട്ട് വരുമെന്നും ഭാസ്‌ക്കരന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന് ചന്ദ്രശേഖരന്‍ വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ നിര്‍ണ്ണായകങ്ങളായ അറസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം അറസ്റ്റുകള്‍ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്.

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ നേരിട്ട് പങ്കെടുത്ത അണ്ണന്‍ എന്ന സിജിത്തെനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സി.പി.ഐ.എം നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യം നടത്തുന്നതിനിടയില്‍ സിജിത്തിന്റെ കൈക്ക് പരിക്കു പറ്റിയിരുന്നെന്നും അയാളെ കണ്ണൂര്‍ സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കള്‍ ആശുപത്രിയിലെത്തിച്ച് വേണ്ട ശുശ്രൂഷകള്‍ നല്‍കിയിരുന്നെന്നും കഴിഞ്ഞ ദിവസം പ്രതി മൊഴി നല്‍കിയിരുന്നെന്നാണ് അറിയുന്നത്.

ഇതാദ്യമായാണ് സി.പി.ഐ.എമ്മിന്റെ ഒരു ഏരിയ സെക്രട്ടറി അറസ്റ്റിലാകുന്നത്.

Advertisement