എഡിറ്റര്‍
എഡിറ്റര്‍
ടി.പി. ചന്ദ്രശേഖരന്‍േത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല: എളമരം കരീം
എഡിറ്റര്‍
Thursday 24th May 2012 2:11pm

വടകര: ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നും മാധ്യമങ്ങള്‍ ഈ വധം ആഘോഷിക്കുകയാണെന്നും എളമരം കരീം. തങ്ങള്‍ എം.എല്‍.എമാര്‍ മാത്രമാണ് സി.പി.ഐ.എം ഒഞ്ചിയം സെക്രട്ടറി സി.എച്ച് അശോകനെ കാണാന്‍ പോയതെന്നും അതിന് തങ്ങളെ പോലീസ് തടഞ്ഞത് ഒത്തുകളിയാണെന്നും കരീം പറഞ്ഞു. അശോകന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വടകരയില്‍ നടന്ന പ്രകടനത്തെ തുടര്‍ന്നു നടന്ന പത്രസമ്മേളനത്താലാണ് കരീം ഇക്കാര്യം പറഞ്ഞത്.

പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം

ജില്ലാസെക്രട്ടറി ടി.പി.രാമകൃഷ്ണന്‍, കെ.കെ.ലതികയും, പ്രദീപ് കുമാറും ഞാനടക്കമുള്ള എം.എല്‍.എമാര്‍ മാത്രമാണ് പോലീസ് സ്‌റ്റേഷനില്‍ പോയതും സംസാരിച്ചതും. ഞങ്ങള്‍ പ്രവര്‍ത്തകരുമായ സംഘടിച്ചല്ല സ്റ്റേഷനില്‍ പോയത്. ആ സമയം മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങളില്‍ നിന്നും എന്തിനാണ് വിവരങ്ങള്‍ മറച്ചു വെയ്ക്കുന്നത്?  പ്രതികളെന്ന് ആരോപിക്കപ്പെട്ടവരില്‍ നിന്നും കാര്യങ്ങള്‍ നേരിട്ടറിയാന്‍ പോയ ഞങ്ങളുടെ നേരെ എന്തിനാണ് അവരെ കാണുന്നതിനുള്ള അവസരം നിഷേധിക്കുന്നത്?  ഇത് പോലീസ് നടത്തുന്ന ഒത്തുകളിയാണ്.

ഞങ്ങള്‍ക്ക് സംശയം ബലപ്പെടാന്‍ കാരണം, പാര്‍ട്ടിയുടെ കൂത്തു പറമ്പ് ഓഫീസ് സെക്രട്ടറി ബാബുവിനെ ചോദ്യം ചെയ്യുകയും പീഡിപ്പിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ബാബുവിനെ ജാമ്യത്തില്‍ വിട്ടയച്ചപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്നേ വരെ അറസ്റ്റ് ചെയ്തവരെ നേരിട്ട് കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. തികച്ചും നിയമാനുസൃതമായ രീതിയിലാണ് ഈ കേസ്സില്‍ ഞങ്ങള്‍ ഇടപെട്ടിട്ടുള്ളത്. പോലീസിന്റെ അന്വേഷണ രീതി പോലീസ് ആഗ്രഹിക്കുന്നതുപോലെ പ്രതികളെ നിഷ്ഠൂരമായി ചോദ്യം ചെയ്ത് മുന്നോട്ട് പോവുകയാണ്. നേരത്തെ ഞങ്ങള്‍ ഊഹിച്ചതുപോലെ കോണ്‍ഗ്രസ്സ് ഈ കേസ്സ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുകയാണ്.

പെട്രോളിന് അന്യായമായി വിലവര്‍ധിപ്പിച്ചതിലൂടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുന്ന യുഡിഎഫ് ജനശ്രദ്ധ തിരിച്ച് വിടാനാണ് വിലവര്‍ധിപ്പിച്ച ദിവസം തന്നെ സി.പി.ഐ.എം നേതാക്കളെ അറസ്റ്റ് ചെയ്തത്.

അശോകന്റെ അറസ്റ്റ് ഐ.പി.സി. 118 പ്രകാരമാണ് നടന്നിട്ടുള്ളത് എന്നാണ് ഡി.വൈ.എസ്.പി പറഞ്ഞത്. ഇതിന്റെ വിശദാംശങ്ങളറിയാന്‍ വേണ്ടിയാണ് ഞങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. എന്നാല്‍ ഞങ്ങളെ കാണിക്കാതെ അശോകനെ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എസ്.പിയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അന്വേഷണ സംഘമാണ് ചോദ്യം ചെയ്തതെന്നും തനിക്കൊന്നുമറിയില്ലെന്നുമാണ്.

ചന്ദ്രശേഖരന് വധഭീഷണിയുണ്ടെന്നത് തങ്ങള്‍ക്കറിയാമായിരുന്നെന്ന് മുല്ലപ്പള്ളിയും മുഖ്യമന്ത്രിയും വീരേന്ദ്രകുമാറും പറഞ്ഞിട്ടുണ്ട്. കൊലപാതകം തടയാന്‍ ഇവരാരും ഒന്നും ചെയ്തില്ല. കൊലനടക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞവരാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍. എന്ത് കൊണ്ട് ഇവര്‍ക്കെതിരെ കേസെടുത്തില്ലെന്നും കരീം ചോദിച്ചു. മെയ് 17ന് കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരത്തില്‍ സി എച്ച് അശോകനെ ഉടനെത്തന്നെ അറസ്റ്റ് ചെയ്യുമെന്ന് ചെന്നിത്തല തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് വ്യക്തമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്.

സി.പി.ഐ.എമ്മിനെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. ഇതിനു മുമ്പ് കള്ളക്കേസുകള്‍ ഞങ്ങള്‍ക്കു നേരെ വന്നിട്ടുണ്ട്. അശോകന്‍ ഇത്തരത്തിലൊരു കേസ്സില്‍ പ്രതിയാകില്ലെന്ന് വടകരയുള്ള എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെയും വിളിച്ചു കൂട്ടുകയോ അറിയിക്കുകയോ ചെയ്തിട്ടല്ല വടകരയിലേയ്ക്ക് പോയത്. അറസ്റ്റ് വാര്‍ത്തയറിഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നതും പ്രതിഷേധിച്ചതും.

ഏതെങ്കിലും തരത്തില്‍ ബലപ്രയോഗം നടത്തി ഞങ്ങള്‍ കോടതി നടപടികളെ തടസ്സപ്പെടുത്തിയിട്ടില്ല. കോടതിയിലേയ്ക്ക്് മാര്‍ച്ച് നടത്തിയിട്ടുമില്ല. എന്നാല്‍ കോണ്‍ഗ്രസ്സ് ആ സാഹചര്യം ഉയോഗിക്കുന്നത് തുറന്നു കാണിക്കേണ്ടത് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയമായ ചുമതലയാണ്.

പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും നടക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. മാധ്യമങ്ങളെ കടിഞ്ഞാണിടുന്ന ഒരു നടപടിയേയും അനുകൂലിക്കന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കെതിരെ ഒരു ചെറുവിരലുമനക്കിയിട്ടില്ല. കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ അവിടെ പ്രകടനം നടത്തിയതെന്ന് ഏതോ ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ചന്ദ്രശേഖരന്റേത് കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല. കേരളത്തില്‍ ഇതിന് മുമ്പും രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഈ അടുത്തകാലത്ത് തൊടുപുഴയില്‍ എസ്.എഫ്.ഐ നേതാവായ അനീഷിനെ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ കൊന്നത് ആര്‍ക്കും വാര്‍ത്തയായില്ല. അന്നൊന്നും ഇത്രമേല്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിട്ടില്ല. പാര്‍ട്ടികള്‍, രക്തസാക്ഷി സ്തൂപങ്ങള്‍, വായനാശാലകള്‍, അവിടുത്തെ പുസ്തകങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ അക്രമിക്കപ്പെടുകയും കത്തിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്. ഞങ്ങളെ അവിടെ പോകുന്നതില്‍ നിന്നും പോലീസ് തടയുകയും എന്നാലതേസമയം അക്രമികള്‍ക്ക് മൗനാനുവാദം നല്‍കുകയും ചെയ്യുന്നു.

ചന്ദ്രശേഖരന്റെ കൊലാളികളെ സത്യസന്ധമായി കണ്ടെത്തണം. ഞങ്ങള്‍ക്ക് ഈ കൊലയില്‍ യാതൊരു പങ്കുമില്ല. ഞങ്ങളുടെ സഖാക്കളായ ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ച എം.വി.രാഘവനെയും കെ.സുധാരനെയും എതിരെ ഞങ്ങള്‍ യാതൊരു വിധ നടപടികളും എടുത്തിട്ടില്ല. എന്നാല്‍ പാര്‍ട്ടിയിലുള്ള ഏതെങ്കിലും ആള്‍ക്കാര്‍ക്ക് ഈകൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കും. അത് സംസ്ഥാന സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയും നേരത്തെ തന്നെ പറഞ്ഞതാണ്.

Advertisement