കോഴിക്കോട്: 2009ല്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റിവെച്ചു. അടുത്തയാഴ്ചത്തേക്കാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റിവെച്ചത്.

Ads By Google

ഗൂഢാലോചനയില്‍ പങ്കെടുത്ത ജീപ്പ് ഡ്രൈവറേയും ജീപ്പും കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. ഇവരെ കൂടി ഉള്‍പ്പെടുത്തി പൂര്‍ണമായ കുറ്റപത്രം സമര്‍പ്പിക്കാമെന്ന വിദഗ്ധ ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റിവെച്ചത്.

13 പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ഇന്ന് കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്. സി.പി.ഐ.എമ്മിനുവേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന കണ്ണൂര്‍ ജില്ലയിലെ ചിലരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ക്വട്ടേഷന്‍ സംഘത്തലവന്‍ കിര്‍മാണി മനോജ് ആറാം പ്രതിയാണ്.

വടകര ഡിവൈ.എസ്.പി ജോസി ചെറിയാനാണ് അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുക.