എഡിറ്റര്‍
എഡിറ്റര്‍
ടി.പി. വധം: വിധി വരുമ്പോള്‍ സംയമനം പാലിക്കണമെന്ന് അണികളോട് സി.പി.ഐ.എം
എഡിറ്റര്‍
Sunday 19th January 2014 12:48pm

cpim-flag

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം അണികളോട് സംയമനം പാലിക്കാന്‍ സി.പി.ഐ.എം ആഹ്വാനം.

സി.പി.ഐ.എം കണ്ണൂര്‍ , കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് അണികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബുധനാഴ്ചയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് കോടതി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി പുറപ്പെടുവിക്കുക.

വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്നും ശനിയാഴ്ച ചേര്‍ന്ന രണ്ടു ജില്ലാ കമ്മിറ്റികളും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കണ്ണൂര്‍ , കോഴിക്കോട് ജില്ലകളില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

വിചാരണക്കോടതിപരിസരത്തും റിമാന്‍ഡ് പ്രതികളുള്ള ജയിലിലും സുരക്ഷ കര്‍ശനമാക്കി. ഉത്തരമേഖലാ അഡീഷണല്‍ ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച വിചാരണക്കോടതി സന്ദര്‍ശിച്ചു.

കേസിന്റെ വിചാരണ നടത്തിയ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി ജനവരി 22നാണ് വിധി പ്രസ്താവിക്കുന്നത്.

കോഴിക്കോട് നഗരത്തില്‍ തിങ്കളാഴ്ചമുതല്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പോലീസ് ആക്ടിലെ 78, 79 വകുപ്പുകള്‍പ്രകാരമാണ് നിരോധനാജ്ഞ.

Advertisement