എഡിറ്റര്‍
എഡിറ്റര്‍
ടി.പി കേസ്: പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും
എഡിറ്റര്‍
Thursday 23rd January 2014 1:08pm

t.p-new

കോഴിക്കോട്: ടി.പി വധിക്കേസില്‍ പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ കേസിനെ വിശേഷിപ്പിച്ചത്. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് പ്രതിഭാഗം വാദിച്ചു.

ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതികളായ സി.പി.ഐ.എം നേതാക്കള്‍ പി.കെ കുഞ്ഞനന്ദനും കെ.സി രാമചന്ദ്രനും അഭ്യര്‍ത്ഥിച്ചത്. താന്‍ നിത്യരോഗിയാണെന്നും ഇതുവരെ ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും കുഞ്ഞനന്ദന്‍ കോടതിയില്‍ പറഞ്ഞു.

താന്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്നായിരുന്നു രാമചന്ദ്രന്റെ വാദം.

ഇവരെ കൂടാതെ കൊലയാളി സംഘത്തിലുണ്ടായിരുന്ന എം.സി. അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ്, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു.

ഇന്നലെയായിരുന്നു ടി.പി വധക്കേസില്‍ അന്തിമ വിധി വന്നത്. എരഞ്ഞിപ്പാലം മാറാട് സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

Advertisement