Categories

സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണം: ടി.എന്‍.പ്രതാപന്‍ സോണിയയ്ക്ക് കത്ത് നല്‍കി

v.m.-sudheeran

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തു നല്‍കി.

കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രതിരോധ മന്ത്രി എ.കെ ആന്റണിക്കും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

കത്തിന്റെ കോപ്പി കെ.പി.സി.സി ക്കും കൈമാറും. സുധീരന്‍ ജനപക്ഷ നേതാവാണ്. കോണ്‍ഗ്രസിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ സുധീരന് കഴിയും.

സുധീരന്റെ പ്രതിച്ഛായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി പാര്‍ട്ടിയില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായി ഇതിനേയും കാണണമെന്നും പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടു.

മന്ത്രിസഭയില്‍ അംഗമായതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജി. കാര്‍ത്തികേയന്‍, വി.എം.സുധീരന്‍, വി.ഡി.സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.