എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപെട്ട നേതാക്കള്‍ രാത്രി എഴുതി തയ്യാറാക്കിയ തിരക്കഥയായിരുന്നു എല്ലാം: പ്രതാപന്‍
എഡിറ്റര്‍
Saturday 9th April 2016 10:53am

tn-prathapan

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാനെടുത്ത തീരുമാനം മാധ്യമ ശ്രദ്ധക്ക് വേണ്ടിയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ ആയിരുന്നില്ലെന്ന് ടി.എന്‍ പ്രതാപന്‍.

കൈപമംഗലം സീറ്റ് ഞാന്‍ ചോദിച്ചു വാങ്ങി എന്ന വാര്‍ത്തകള്‍ പലര്‍ക്കും സന്തോഷം നല്‍കിയെന്നും രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപെട്ട ചില നേതാക്കള്‍ രാത്രി എഴുതി തയ്യാറാക്കിയ തിരക്കഥയാണ് തനിക്കെതിരെ നടന്നതെന്നും പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

ഞാന്‍ മത്സരിച്ചതൊന്നും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ആയിരുന്നില്ല. 2001 ഇല്‍ നാട്ടികയും 2011 ഇല്‍ കൊടുങ്ങല്ലൂരും ഇടതു മുന്നണിയില്‍ നിന്നും പിടിച്ചെടുക്കാനും 2006 ഇല്‍ നാട്ടിക യു ഡി എഫിനൊപ്പം നിലനിര്താനും കഴിഞ്ഞു, ഓരോതവണയും, പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നില നിര്‍ത്തിക്കൊണ്ടായിരുന്നെന്നും പ്രതാപന്‍ പറയുന്നു

ഇത്തവണ കൊടുങ്ങല്ലൂര്‍ അടക്കം ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്തിത്വതിനായി എന്റെ പേര് മുന്നോട്ടു വെക്കുകയും ഉണ്ടായി.

ഈ മണ്ഡലങ്ങളില്‍ കൈപമംഗലം എനിക്ക് വൈകാരികമായി അടുപ്പമുള്ള നിയോജക മണ്ഡലമാണ്.

ഞാന്‍ പത്തു വര്ഷം പ്രതിനിധീകരിച്ച പഴയ നാട്ടിക നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു കൈപമംഗലം, എടത്തിരുത്തി പഞ്ചായത്തുകള്‍. എന്റെ ജീവന്റെ ഭാഗമായ കടല്തീരത്തിന്റെ സാമീപ്യവുമായിരുന്നു.

ഈ മണ്ഡലം എല് ഡി എഫില്‍ നിന്നും പിടിച്ചെടുക്കാനും മണ്ഡലത്തിന്റെ വികസന മുരടിപ്പ് മാറ്റാനും, ഞാന്‍ മത്സരിക്കണമെന്ന് യു ഡി എഫ്  എല് ഡി എഫ് ഭേദമെന്യ പൊതു സമൂഹത്തില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നതും അതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ നടന്നിരുന്നുവെന്നതും സത്യമാണെന്നും പ്രതാപന്‍ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ എന്നെക്കാളും ചെറുപ്പമായ, എന്നെക്കാളും കഴിവുള്ള , ചെരുപ്പക്കാര്ക്കും സ്ത്രീകള്ക്കും ലഭിക്കണമെന്ന ചിന്ത കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്ക്കണമെന്ന് ആഗ്രഹിച്ചത്.

അതൊരിക്കലും എന്റെ വലിപ്പമോ, ആദര്ശത്തിന്റെ അസ്‌കിതയോ മറ്റു ആരോടെങ്കിലും ഉള്ള വെല്ലുവിളിയോ ആയിരുന്നില്ല.

എന്റെ പാര്‍ടിയോട് എനിക്കുള്ള കടമ മാത്രമായിരുന്നു അത്. തുടര്‍ന്നാണ് കെ.പി.സി.സിക്ക് മത്സര രംഗത്ത് നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് കത്ത് നല്കിയതും.

പക്ഷെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ മാറി നില്ക്കരുതെന്നും, നിര്ബന്ധമായും മത്സര രംഗത്ത് ഉണ്ടാകണമെന്നും അതെന്റെ നിര്‌ദേശം ആണെന്നും സൂചിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധി എനിക്ക് സന്ദേശമയച്ചു.

നാലരയോടെ ഡല്‍ഹിയിലെ കേരള ഹൌസില്‍ എത്തിയപ്പോഴേക്കും 3 മണിക്ക് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പു സമിതി യോഗം കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു കഴിഞ്ഞതായി അറിഞ്ഞു.

രാത്രി വൈകി യോഗം അവസാനിച്ചു. എന്റെ പേര് കൈപ്പമംഗലം നിയോജകമണ്ടലത്തിനുനേരെ കാണിച്ച് നിരവധി ചാനലുകള്‍ തീരുമാനമായ മണ്ഡലങ്ങളുടെ ലിസ്റ്റുകള്‍ അനൗദ്യോഗികമായി പുറത്തു വിട്ടു കൊണ്ടിരുന്നു.

യോഗം കഴിഞ്ഞെത്തിയ കെ പി സി സി പ്രസിഡന്റ് ശ്രീ വി എം സുധീരനില്‍ നിന്നും, തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വെച്ച് ഞാന്‍ കൈപമംഗലം നിയോജക മണ്ഡലത്തില്‍ മത്സരിക്കണമെന്ന നിര്‌ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടു വെച്ചതായി അറിയാന്‍ കഴിഞ്ഞു.

എന്റെ പൊതു ജീവിതത്തില്‍ വി എം സുധീരനും എ കെ ആന്റണിക്കും ശേഷം എന്നെ ഇത്ര മാത്രം സ്വാധീനിച്ച നേതാവും ശ്രീ രാഹുല്‍ ഗാന്ധി തന്നെയാണ്.

നിസ്സാരനായ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകനായ എനിക്ക് അദ്ധേഹത്തിന്റെ നിര്‌ദേശം അവഗണിക്കാന്‍ ആവില്ലെന്നും എന്റെ നിലപാട് പുനപരിശോധിക്കേണ്ടി വരുമെന്നും എന്നെ സന്ദര്ശിച്ച മാധ്യമ പ്രവര്തകരോട് ആ രാത്രി ഞാന്‍ സൂചിപ്പിച്ചിരുന്നു.

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പ്രതാപന്‍ മാറി നില്ക്കുകയല്ല വേണ്ടത്, പോരാടുകയാണ് വേണ്ടത്’ എന്ന് രാഹുല്‍ ഗാന്ധി പറയുകയായിരുന്നു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സ്‌നേഹ പൂര്ണ മായ നിര്ബന്ധത്തിനു മുന്നില് തല കുനിച്ചു തിരികെ കേരള ഹൌസില്‍ എത്തി കേരളത്തിലേക്ക് പോകാന്‍ യാത്രയാകുമ്പോള്‍ ആണ് എന്റെ മനസ്സില് ഏറെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഫ്‌ലാഷ് ന്യൂസ്‌കളുടെ ക്രൂര വിനോദം ചാനലുകളില്‍ ആരംഭിക്കുന്നത്.

കൈപമംഗലം സീറ്റ് ഞാന്‍ ചോദിച്ചു വാങ്ങി എന്ന വാര്‍ത്തകള്‍ പലര്ക്കും സന്തോഷം നല്കി ടി വി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒന്ന് രണ്ടു ആത്മ സുഹൃത്തുക്കള്‍വിളിച്ചു തലേന്നത്തെ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപെട്ട ചില നേതാക്കള്‍ രാത്രി എഴുതി തയ്യാറാക്കിയ തിരക്കഥയാണിത് എന്നും, പിതൃത്വം ഇല്ലാത്ത വിവാദത്തില്‍ പതറരുത് എന്നും പറഞ്ഞു.

പക്ഷെ മിനിട്ടുകള്‍ക്കുള്ളില്‍ ഡല്ഹി വിമാനത്താവളത്തില്‍ ഞാന്‍ എത്തിയപ്പോഴേക്കും പിതൃത്വമുള്ള ഒരു പ്രസ്ഥാവനയെത്തി, ചാനലുകളില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ ഡീന്‍ കുരിയ്‌ക്കോസ് നല്കിയ പ്രസ്താവന.

ഞാനും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഞാനിത്തവണ മാറി നില്ക്കണമെന്ന് ആഗ്രഹിച്ചതും എന്നെപ്പോലെ എന്റെ അനുജന്മാര്ക്കും, അനുജത്തിമാര്‍ക്കും വനിതകള്‍ക്കും അവസരങ്ങള്‍ ലഭിക്കണം എന്ന് കരുതിയാണ്. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്റെ പ്രിയ അനുജന്‍ ഡീന്‍ 29 വയസ്സുകാരനായ ഒരു യുവാവിന്റെ അവസരം ഞാന്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്ക് വേദനിച്ചു.

പ്രത്യേകിച്ച് ഈ പറഞ്ഞ 29 കാരനായ, എനിക്ക് ഏറെ ഇഷ്ടമുള്ള, എന്റെ സ്വന്തം ശോഭ സുബിന്‍ എന്ന കെ എസ് യു നേതാവിനെ മത്സരിപ്പിക്കണം എന്ന് കെ പി സി സി യോട് നിര്‍ദേശിച്ചതും ഞാന്‍ ആയിരുന്നതിനാല്‍.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പദവിയോദ് എനിക്ക് ബഹുമാനവും, ആദരവും ഉണ്ട്. കോണ്‍ഗ്രസ് പാര്‍ടിയുടെ ഭാവിയും പ്രതീക്ഷയും എല്ലാം ഇന്നിന്റെ യുവത്വത്തിലാണ്.

ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോലും അവസരം നഷ്ടപെടുത്തി, ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്തകനെ പോലും വേദനിപ്പിച്ച്, മത്സരിക്കരുത് എന്ന് എന്റെ മനസ്സ് എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന കൊച്ചിയിലേക്ക് ഉള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുമ്പായി ഞാന്‍ എന്റെ തീരുമാനം ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്റ് ശ്രീ വി എം സുധീരനെയും മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെയും വിളിച്ചറിയിച്ചു.

തിരികെ നാട്ടില്‍ എത്തിയപ്പോഴേക്കും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി ശ്രീ മുകുള്‍ വാസ്‌നിക് എനിക്കെതിരായ വിവാദങ്ങളെ തിരസ്‌കരിച്ചും, മാധ്യമ പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഹൈ കമ്മാണ്ടിന്റെ അതൃപ്തിയും അറിയിച്ച് മാധ്യമങ്ങളെ കണ്ടതായി അറിഞ്ഞു. ഒറ്റപ്പെട്ടു പോയ എനിക്ക് പിന്തുണ നല്കിയതിനു ദേശീയ നേതൃത്വത്തിനോട് നന്ദിയുണ്ട്.

രാത്രി പല തവണ വീണ്ടും രാഹുല്‍ ഗാന്ധിയും മുകുള്‍ വാസ്‌നിക്കും നേരിട്ട് വിളിച്ചു വൈകാരികമായി സംസാരിച്ചു. എന്തിന് മാറി നില്ക്കണമെന്ന് ചോദിച്ചു. പക്ഷെ, എന്നില്‍ ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഞാന്‍ ഇനി എന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് എന്നോടുള്ള സ്‌നേഹത്തിനു നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ അവരെ അറിയിക്കുകയായിരുന്നെന്നും പ്രതാപന്‍ പറയുന്നു.

തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് വിട്ടു തന്നു കൊണ്ട് രാഹുല്‍ജി ഫോണ്‍ വെച്ചു.ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് അത് കൊണ്ട് തന്നെ എന്റെ ഉറച്ച തീരുമാനമാണ്. എന്നെ ഉപദ്രവിച്ചു കൊതി തീരാത്തവര്‍ ഇനിയും ഉണ്ടെന്നറിയാം.

ഇപ്പോഴും കൈപമംഗലം നിയോജക മണ്ഡലത്തിന്റെ സ്ഥാനാര്തിത്വം ചര്ച്ചയാകുമ്പോള്‍ ഞാന്‍ മത്സരിക്കും എന്ന രീതിയില്‍ വാര്ത്ത നല്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നുംമാധ്യമങ്ങള്‍ ഒരു ശതമാനം എങ്കിലും മാനുഷിക പരിഗണന കൂടി കാണിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

പ്രിയമുള്ളവരേ, പരിഭവങ്ങളും സങ്കടം പറച്ചിലുകളും കുറ്റപ്പെടുത്തലുകളും ശാസനകളും വിമര്ശനങ്ങളും ഒക്കെയായി എല്ലാവര്ക്കും പറയ…

Posted by TN Prathapan MLA on Friday, April 8, 2016

Advertisement