tn-prathapanതിരുവനന്തപുരം:കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ടി.എന്‍ പ്രതാപന്‍ എം.എല്‍.എ രംഗത്ത്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു നേരിട്ട തിരിച്ചടിക്ക് കെ.പി.സി.സി പ്രസിഡന്റ് ഉത്തരവാദിയാണെന്നും മന്തിമാരെ നിശ്ചയിച്ചതിനുണ്ടായ വിമര്‍ശനങ്ങള്‍ക്ക് ചെന്നിത്തല മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ശ്വവര്‍ത്തികളെയാണ് മന്ത്രിമാരായി നിയമിച്ചതെന്നും ബാഹ്യ ഇടപെടലുകളും മറ്റു സ്വാധീനങ്ങളും കാരണമാണ് അനുഭവസമ്പത്തില്ലാത്തവര്‍ മന്ത്രിമാരായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിസഭാരൂപീകരണത്തില്‍ കഴിവ് മാനദണ്ഡമാക്കുന്നതിനു പകരം സാമുദായികസംഘടനകള്‍ അവര്‍ക്കു താല്‍പര്യമുള്ളവരെ കൊണ്ടുവരാന്‍ പല കുറുക്കുവഴികളും സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ കാതലിനെ അറുത്തുമാറ്റുമെന്നും പ്രതാപന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.