[]ചെന്നൈ: ആറ് പതിറ്റാണ്ടിലേറെയായി തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറ സാന്നിധ്യമായിരുന്ന ടി എം സൗന്ദര്‍രാജന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചാണ് സൗന്ദര്‍രാജന്റെ അന്ത്യം സംഭവിച്ചത്.[]
തമിഴ് സിനിമക്ക് പുറമെ മലയാളത്തിലും സൗന്ദര്‍രാജന്റെ ഗാനങ്ങള്‍ മുഴങ്ങി കേട്ടിട്ടുണ്ട്.
അന്‍പതുകളില്‍ എം.ജി.ആര്‍, ശിവാജി ഗണേശന്‍ സിനിമകളുടെ സ്ഥിരം ഗായകനായിരുന്നു സൗന്ദര്‍രാജന്‍.
പതിനായിരത്തോളം തമിഴ് ഗാനങ്ങള്‍ ഇതിനകം തന്നെ അദ്ദേഹം ആലപിച്ചിട്ടുണ്ട്. പൗരുഷ ശബ്ദത്തിനുടമ എന്നാണ് അദ്ദേഹത്തിന് സംഗീത ലോകം നല്‍കിയ വിശേഷണം.
ജയ്ശങ്കര്‍, നാഗേശ്വര റാവു, എസ്. രാജേന്ദ്രന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളോടൊപ്പം പാടിയ സൗന്ദര്‍രാജന്‍ 1989 ല്‍ സത്യരാജിന് വേണ്ടി അവസാന ഗാനം പാടിയശേഷം രണ്ട് ദശാബ്ദത്തിലേറെക്കാലം ചാനലുകളിലും റേഡിയോയിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു.
സംഗീത ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2003 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
