എഡിറ്റര്‍
എഡിറ്റര്‍
മകനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രജീഷിന്റെ അമ്മ കോടതിയില്‍
എഡിറ്റര്‍
Monday 11th June 2012 2:49pm

കോഴിക്കോട് : ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ ടി. കെ രജീഷിനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സി. പി. ഐ. എം കേസുകള്‍ വാദിക്കുന്ന അഡ്വ. അജിത് കുമാര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പി. ജയരാജന്‍ അക്രമിക്കപ്പെട്ടപ്പോഴും ഇദ്ദേഹമായിരുന്നു ഹാജരായത്.

പത്രത്തില്‍ പടം വന്നതിനാല്‍ രജീഷിന്റെ തിരിച്ചറിയല്‍ പരേഡിന് പ്രസക്തിയില്ലെന്നും ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിദ്ധ്യത്തിലായിരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

Advertisement