എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പി ഇടത് മുന്നണി വിട്ടതില്‍ വിയോജിപ്പ്: ടി.ജെ ചന്ദ്രചൂഡന്‍
എഡിറ്റര്‍
Saturday 8th March 2014 7:35pm

chandrachoodan

തിരുവനന്തപുരം: ആര്‍.എസ്.പി ഇടത് മുന്നണി വിട്ടതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടി.ജെ ചന്ദ്രചൂഡന്‍.

ഇടത് മുന്നണി വിടുന്നെന്ന തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.പിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ കാരാട്ടിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചന്ദ്രചൂഡന്‍ അറിയിച്ചു.

മുന്നണി വിടുന്ന തീരുമാനം കേന്ദ്രകമ്മിറ്റിയ്ക്ക് വിടണമെന്ന നിര്‍ദേശവും പാര്‍ട്ടി അംഗീകരിച്ചില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.എസ്.പി ഇടത് മുന്നണി വിട്ടത്.

കൊല്ലത്ത് ആര്‍.എസ്.പി ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചിരുന്നു.എന്‍.കെ പ്രേമചന്ദ്രനായിരിക്കും കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.

അതേ സമയം ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. ഇടതുമുന്നണി വിട്ടുവന്നാല്‍ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

ഇരുപാര്‍ട്ടികളുടെ നയങ്ങള്‍ തമ്മില്‍ യോജിക്കുമോയെന്നത് പ്രധാന ഘടകമാണെന്നും സുധീരന്‍ അറിയിച്ചു.

അതേസമയം ഒറ്റക്ക് മത്സരിക്കാനുള്ള ആര്‍.എസ്.പിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.

Advertisement