കാസര്‍ഗോഡ്: മുന്‍ എംപിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായിരുന്ന ടി. ഗോവിന്ദന്‍ അന്തരിച്ചു. 73 വയസായിരുന്നു. മംഗലാപുരത്തെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1994 മുതല്‍ 2004 വരെ രണ്ടു തവണ കാസര്‍ഗോഡ് എം.പിയായി. പിണറായി വിജയന് ശേഷം സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe Us:

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ടി. ഗോവിന്ദന്‍ ഖാദി-കൈത്തറി മേഖലകളിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്.