തിരുവനന്തപുരം: കര്‍ണാടകയിലെയും ആന്ധ്രയിലും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ഇരു സംസ്ഥാനങ്ങള്‍ക്കുമായി നല്‍കാന്‍ മന്ത്രി സഭാ തീരുമാനം. ലാന്റ് ബോര്‍ഡ് സെക്രട്ടറി ടി ഭാസ്‌കരനെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്‌നര്‍ ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി ടെണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.