Categories

ആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്ച്ചുകളയാനാകുമോ, അമീര്‍ ?

പി ടി നാസര്‍

മുണ്ടുമുഴിയിലെ തോട്ടാഞ്ചീരി ആരിഫലി തെളിഞ്ഞ പ്രാസംഗികനും മികച്ച സംഘാടകനും തികഞ്ഞ ദാര്‍ശനികനും ആണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ പറയുന്നത് കൊണ്ട് അറിഞ്ഞുവെച്ചിട്ടുണ്ട്. എന്നാല്‍ ആളൊരു മഹാ തമാശക്കാരനാണെന്ന് മനസ്സിലായത് 2010 മെയ് 21 വെള്ളിയാഴ്ചയാണ്. അന്നത്തെ ‘ഖുതുബ’ കേട്ടിട്ടല്ല. അതിന് തൊട്ടുമുമ്പ് അദ്ദേഹം നടത്തിയ പത്രസമ്മേളനം കണ്ടപ്പോള്‍ .

ജമാഅത്തെ ഇസ്‌ലാമി കേരളാ ഹല്‍ഖയുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനമാണ് ഹല്‍ഖാ അമീറിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഹാസ്യനടനെ പുറത്തുകൊണ്ടുവന്നത്. പ്രഖ്യാപനം അതീവ ലളിതമാണ്. ഇതാ ഇത്രമാത്രം: ‘ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൗലാനാ മൗദൂദിയോട് ജമാഅത്തെ ഇസ്‌ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമാണം മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്” അവിടം കൊണ്ട് നിര്‍ത്തിയില്ല അമീര്‍, ആഞ്ഞുവലിച്ചുകൊണ്ട് അതേ ശ്വാസത്തില്‍ തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ഭഭഇത് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതു കൊണ്ട് ഇപ്പോള്‍ വ്യക്തമാക്കുകയാണ്”

ഇതോടെ ചില സംഗതികള്‍ വ്യക്തമായി. ഒട്ടുമേ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമായി. വ്യക്തമായത് ഇവയാണ്:
1) സയ്യിദ് അബുല്‍ അഅ‌ലാ മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും ഇത്രകാലം ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഭാരമായിരുന്നു.
2) ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മൗദൂദി ചിന്തകളെയും (വീക്ഷണങ്ങള്‍) എഴുത്തുകളെയും (ലിഖിതങ്ങളെയും) തള്ളിപ്പറയാന്‍ സന്ദര്‍ഭം നോക്കി നടക്കുകയായിരുന്നു.
3) മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത്.
4) ഖുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ പ്രമാണം എന്ന് എടുത്തുപറയേണ്ട അവസ്ഥയിലാണ് ജമാഅത്തെ ഇസ്‌ലാമി.

വസ്തുതകളും സന്ദര്‍ഭങ്ങളും ഇങ്ങനെയായിരിക്കെ മൗദൂദിയുടെ വീക്ഷണങ്ങളെയും ലിഖിതങ്ങളെയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഹല്‍ഖയുടെയെങ്കിലും അമീര്‍ കാണിച്ച ആര്‍ജവത്തെ അംഗീകരിക്കാതെ വയ്യ. ബുദ്ധിപരമായ ഈ സത്യസന്ധത ശ്ലാഘനീയം തന്നെ. ഇങ്ങനെ വേണം സംഘടനകളും നേതാക്കളും. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോകണം.എങ്കില്‍ പിന്നെ ആരിഫലി തമാശക്കാരനാണെന്ന് ആദ്യം പറഞ്ഞത് എന്തുകൊണ്ട് എന്നൊരു ചോദ്യം ഇപ്പോഴുയരാം. ന്യായമായും അങ്ങനെയൊരു ചോദ്യത്തിന്നിവിടെ പഴുതുണ്ട്.

ഉത്തരമിതാണ്: ഒറ്റ പത്രസമ്മേളനം കൊണ്ട് മായ്ച്ചു കളയാവുന്നതല്ല ജമാഅത്തെ ഇസ്‌ലാമി എന്ന പുള്ളിപ്പുലിയുടെ പുറത്തെ പുള്ളികള്‍ എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആരിഫലി അതിന് ശ്രമിക്കുന്നതാണ് തമാശ. ഇത്തരം ചില കഥാപാത്രങ്ങളെ പഴയ സിനിമകളില്‍ ബഹദൂര്‍ അവതരിപ്പിച്ചതായി കണ്ടിട്ടുണ്ട്. തോണി കരയിലാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ തുഴഞ്ഞു നോക്കുന്ന കോമാളിക്കഥാപാത്രങ്ങള്‍ ! അങ്ങനെയൊരാളെ വെള്ളിത്തിരക്ക് പുറത്തുകാണുന്നത് ഇപ്പോഴാണ്. ഹിറാ സെന്ററില്‍ !!

ഖുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ പ്രമാണം എന്ന് എടുത്തുപറയേണ്ടുന്ന ദുരവസ്ഥ അഹമ്മദിയാ ജമാഅത്തുകാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ഇതേവരെ. ജമാഅത്തെ ഇസ്‌ലാമിക്ക് ആ അവസ്ഥ ഉണ്ടെങ്കില്‍ അതിന് കാരണം അവര്‍ ഇത്രയും കാലം പ്രമാണമായി കരുതിയിരുന്ന മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും തന്നെയാണ്. ഖുര്‍ആന്‍ എല്ലാവര്‍ക്കും ഒന്നുതന്നെ. എല്ലാവര്‍ക്കും പ്രമാണം ഖുര്‍ആനും നബിചര്യയും തന്നെ. എന്നാല്‍ മറ്റെല്ലാ മുസ്‌ലിം സംഘടനകളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയെ വ്യതിരിക്തമായി നിര്‍ത്തിയിരുന്നത് ഖുര്‍ആന് അവര്‍ ചമച്ച ഭാഷ്യമായിരുന്നുവല്ലോ. ആ ഖുര്‍ആന്‍ ഭാഷ്യം സയ്യിദ് അബുല്‍ അഅ‌ലാ മൗദൂദിയുടെ വ്യാഖ്യാനത്തെ പ്രമാണപ്പെടുത്തിയുള്ളതായിരുന്നു.

മൗദൂദിയുടെ പ്രശസ്ത വ്യാഖ്യാനമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് കേരളത്തില്‍ വിറ്റിട്ടുണ്ട്. ഇപ്പോഴും പ്രചാരത്തിലുണ്ട്. ആ വ്യാഖ്യാനത്തോടുള്ള പുതിയ സമീപനം എന്താണ് അമീര്‍ ? തഫ്ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ? അതിന്റെ കോപ്പികള്‍ ഇനിയും വില്‍ക്കുമോ? അതോ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുമോ?

ജമാഅത്തെ ഇസ്‌ലാമി ഭദൈവരാഷ്ട്ര വാദം’ ഉന്നയിക്കുന്ന സംഘടനയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത് പരിഭവിക്കുന്നതും കണ്ടു. അങ്ങനെയല്ലെന്നാണ് അദ്ദേഹത്തിന്റെ പുത്തന്‍ വാദം. ‘ഹുകൂമത്തെ ഇലാഹി’ എന്ന ദൈവരാഷ്ട്ര വാദമല്ല ‘ഇഖാമത്തെ ദീന്‍’ എന്ന മതസംസ്ഥാപനമാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് ആരിഫലി ആണയിടുന്നു.

ഇവിടെയാണ് മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ജമാഅത്തെ ഇസ്‌ലാമിക്കും ആരിഫലിയെപ്പോലുള്ള അര്‍ധരാഷ്ട്രീയക്കാര്‍ക്കും ഭാരമാകുന്നത്. ‘താഗൂത്ത്’ എന്ന് ഖുര്‍ആനില്‍ ഉപയോഗിച്ച അറബി വാക്കിന് മറ്റുള്ള പണ്ഡിതര്‍ കൊടുത്ത അര്‍ഥവും അവര്‍ കല്‍പ്പിച്ച വ്യാഖ്യാനവുമല്ല മൗദൂദി കല്‍പ്പിച്ചുകൊടുത്തത്.

മഹാപണ്ഡിതര്‍ പോലും ‘താഗൂത്ത്’ എന്ന വാക്കിന് പിശാച്, ചെകുത്താന്‍ , പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ഥം കല്‍പ്പിച്ചിരുന്നത്. എന്നാല്‍ , ആ അറബിവാക്കിന് ‘ദൈവേതരമായ ഭരണകൂടങ്ങള്‍’ എന്ന അര്‍ഥമാണ് മൗദൂദി നല്‍കിയത്. അതിന് അനുസൃതമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. അത് പ്രമാണമായി കരുതുന്നത് കൊണ്ടാണല്ലോ തഫ്ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അവലംബമാക്കുന്നതും തര്‍ജമ ചെയത് പ്രചരിപ്പിക്കുന്നതും.

അതിനാല്‍ അമീര്‍, താഗൂത്തിന് മൗലാനാ മൗദൂദി നല്‍കിയ അര്‍ഥവും വ്യാഖ്യാനവും നിലനില്‍ക്കെ അതടങ്ങിയ തഫ്ഹീമുല്‍ ഖുര്‍ആനിന് നിങ്ങള്‍ നല്‍കുന്ന പ്രാമാണികത നിലനില്‍ക്കെ ദൈവരാഷ്ട്രവാദത്തെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ സാധിക്കുമോ? അതോ, ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും പ്രമാണമായി കാണുന്നില്ല എന്ന പ്രസ്താവനയോടെ തഫ്ഹീമുല്‍ ഖുര്‍ആനെയും തള്ളിക്കളഞ്ഞോ?

ഇവിടെയെത്തുമ്പോഴാണ് ഹല്‍ഖാ അമീറിന്റെ പത്രസമ്മേളനത്തിന്റെ അടുത്ത ഘട്ടം പ്രസക്തമാകുന്നത്. തന്റെ ജമാഅത്തെ ഇസ്‌ലാമി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയല്ല എന്നും അതേ പത്രസമ്മേളനത്തില്‍ ആരിഫലി വ്യക്തമാക്കിയിട്ടുണ്ട്. 1941 ആഗസ്റ്റ് 26ന് ലാഹോറില്‍ രൂപവത്കരിച്ച ജമാഅത്തെ ഇസ്‌ലാമിയാണ് അബുല്‍ അഅലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി, എന്നാല്‍ വിഭജനത്തിന് ശേഷം 1948 ഏപ്രിലില്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ അലഹാബാദില്‍ രൂപവത്കരിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന സംഘടനയാണ് തന്റെ ജമാഅത്തെ ഇസ്‌ലാമി എന്നാണ് ആരിഫലിയുടെ വാദം.മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ് പ്രശ്‌നം.

ആരിഫലിയുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ മലയാള മുഖപത്രമായ പ്രബോധനം 1992ല്‍ ഇറക്കിയ പ്രത്യേക പതിപ്പ് നോക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ് അത് തയ്യാറാക്കിയത്. പല കാരണങ്ങളാലും അല്‍പ്പം വൈകിയാണ് ആ പതിപ്പ് പുറത്തിറങ്ങുന്നത് എന്ന് ആമുഖത്തില്‍ പത്രാധിപര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ചാല്‍, 1941 ആഗസ്റ്റ് 26ന് ലാഹോറില്‍ വെച്ച് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അമീറായി രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് ഇടതടവില്ലാതെ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്ക് ഒഴുകിവരുന്നത് എന്ന് മുഖപത്രം പറയുന്നു. ഹല്‍ഖാ അമീര്‍ പറയുന്നു, ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ രൂപവത്കരിച്ചതാണ് തന്റെ സംഘടന എന്ന്. ഏതാണ് പ്രമാണമായി സ്വീകരിക്കേണ്ടത്?

‘താഗൂത്തി’നെ അഥവാ ദൈവേതര ഭരണകൂടങ്ങളെ എതിര്‍ത്ത് സ്ഥാപിക്കേണ്ട ഭരണവ്യവസ്ഥ ഏത് എന്ന് വിശദീകരിക്കുമ്പോേഴക്ക് കാര്യങ്ങള്‍ കുഴയും. കുഴമാന്തരമാകും. എന്തുകൊണ്ടെന്നാല്‍ , ‘ഹുക്കൂമത്തെ ഇലാഹി’ അഥവാ ദൈവത്തിന്റെ ഭരണം സ്ഥാപിക്കണം എന്നായിരുന്നു പഴയ നിലപാട്. പിന്നീട് അത് മാറി ‘ഇഖാമത്തെ ദീന്‍’ അഥവാ മതത്തിന്റെ സംസ്ഥാപനം എന്നായി മാറി. ‘ഇഖാമത്തെ ദീനി’നു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ് പുത്തന്‍വാദം.

എന്നാല്‍ ഈ മാറ്റം എന്തിന് വേണ്ടിയായിരുന്നു എന്നു പരിശോധിക്കുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്. നേരത്തെ വിവരിച്ച പ്രബോധനത്തിന്റെ പ്രത്യേക പതിപ്പില്‍ ഇത് സംബന്ധിച്ച വിശദീകരണമുണ്ട്. പരേതനായ സയ്യിദ് ഹാമിദ് ഹുസൈന്റെ ഒരു പഴയ ലേഖനം ആ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ‘ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി; വളര്‍ച്ചയുടെ ആദ്യ പടവുകള്‍ ‘ എന്ന ആ ആധികാരിക രേഖയില്‍ ഇങ്ങനെ വായിക്കാം. ”ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ ഭഹുക്കൂമത്തെ ഇലാഹി’യെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു. ചില തത്പരകക്ഷികള്‍ ഗവര്‍മെന്ററിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ ‘ഹുക്കൂമത്തെ ഇലാഹി’ എന്നതിന് പകരം ‘ഇഖാമത്തെ ദീന്‍’ എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന്‍ എന്ന പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്ദമാണ് എന്നതിനുപുറമെ ‘ഹുക്കൂമത്തെ ഇലാഹി’യുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നത് കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്ദം എന്ന നിലയില്‍ ജമാഅത്ത് ഇപ്പോഴും ഇതേ പദം തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഭരണഘടനയില്‍ അതിന് അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്”

1948ല്‍ രൂപവത്കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ അമീര്‍ ആരിഫലിയുടെ പ്രസ്ഥാനത്തിന്റെ 1971 വരെയുള്ള ചരിത്രം എഴുതിയപ്പോഴാണ് ഈ ഒളിച്ചുകളി മറനീക്കി പുറത്ത് വന്നത്. പുറത്ത് പറയുന്നത് ‘ഇഖാമത്തെ ദീന്‍’ ആണെങ്കിലും ഉള്ളിലിരിപ്പ് ‘ഹുക്കൂമത്തെ ഇലാഹി’ തന്നെയാണെന്ന സത്യം ഇതിലൂടെ വ്യക്തമാകുന്നു. അപ്പോള്‍ പിന്നെ ‘മതരാഷ്ട്രവാദക്കാര്‍’ എന്ന് ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു അമീര്‍ ? അവര്‍ പറയുന്നത് സത്യം മാത്രമല്ലേ?

തള്ളിപ്പറയല്‍ അത്ര എളുപ്പമല്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെ ഒരു പ്രസ്ഥാനം, അതും ഒരു പ്രബോധന പ്രസ്ഥാനം സ്വന്തം ചരിത്രവും അടിത്തറയും തിരസ്‌കരിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഭൂതകാലത്തേക്കാള്‍ വിലപ്പെട്ടതാണ് അവര്‍ക്ക് ഭാവി എന്ന് മനസ്സിലാക്കേണ്ടി വരും. അപ്പോള്‍ മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയെ നിര്‍ബന്ധിക്കുന്ന ദശാസന്ധി ഏത് എന്നുകൂടി പരിശോധിക്കണം.

തീര്‍ച്ചയായും ഇതിനുള്ള ഉത്തരം ഹല്‍ഖാ അമീര്‍ അടിവരയിട്ടു നടത്തിയ ഒരു പ്രസ്താവത്തിലും അതിന് അദ്ദേഹം തിരെഞ്ഞടുത്ത സന്ദര്‍ഭത്തിലുമുണ്ട്. തങ്ങളുടെ പ്രമാണം മൗലാനാ മൗദൂദിയുടെ വീക്ഷണങ്ങളോ ലിഖിതങ്ങളോ അല്ല എന്ന് ‘ഏതെങ്കിലും സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതുണ്ട് എന്നത് കൊണ്ട് ഇപ്പോള്‍ വ്യക്തമാക്കുന്നു” എന്നാണ് ആരിഫലി അടിവരയിട്ട് പറഞ്ഞത്.

ആ സന്ദര്‍ഭമാകട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രവേശനത്തെ ഇടത്ത് നിന്ന് സി പി ഐ എമ്മും വലത്തു നിന്ന് മുസ്‌ലിം ലീഗും മുച്ചൂടും എതിര്‍ക്കുന്ന സന്ദര്‍ഭവും. ‘ചര്‍ച്ച നടത്തിയതൊക്കെ ശരിതന്നെ. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി എപ്പോള്‍ രാഷ്ടീയപ്രസ്ഥാനമായി രംഗത്ത് വരുന്നോ ആ നിമിഷം അവരുമായുള്ള എല്ലാ ബന്ധവും അവസാനിക്കും” എന്നാണല്ലോ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്.

ഇങ്ങനെ ഇടത്തും വലത്തുമുള്ളവര്‍ എതിര്‍പ്പിന്റെ കൂരമ്പുമായി നില്‍ക്കുമ്പോഴും ദീനിന്റെ സംസ്ഥാപനത്തിന്നായി പ്രവര്‍ത്തിക്കുന്ന ധാര്‍മിക സംഘടന എന്തിന് ബുദ്ധിമുട്ടി രാഷ്ടീയത്തില്‍ ഇറങ്ങുന്നു? ‘വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യ മര്യാദ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളവര്‍ രാഷ്ടീയത്തില്‍ ഉണ്ടായിക്കാണാന്‍ ” എന്നാണ് ഒ അബ്ദുറഹ്മാന്‍ സാഹിബ് തരുന്ന വിശദീകരണം (മാധ്യമം 2010 മെയ് 22). ആണോ? അങ്ങനെയാണോ? തെളിയിക്കേണ്ടത് കാലവും ജമാഅത്തെ ഇസ്‌ലാമിയുമാണ്. അതോ ചരിത്രത്തിന്റെ എല്ലാ ഭാരവും ഇറക്കിവെച്ചുള്ള ഈ രാഷ്ടീയ മഹാ ത്യാഗത്തിന് പിന്നിലും ഒളിയജന്‍ഡ ഉണ്ടായിരിക്കുമോ?

Tagged with:

15 Responses to “ആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്ച്ചുകളയാനാകുമോ, അമീര്‍ ?”

 1. salman

  അവസരോചിതം. അഭിനന്ദനങ്ങള്‍

 2. Shabeer

  വളരെ ലളിതമായി ഒരു ചോദ്യം.. മതരാഷ്ട്ര വാദം, തീവ്രവാദം എന്നൊക്കെ മുക്രയിടുന്നവര്‍ ഒരു ചോദ്യത്തിന് ഒരേയൊരു ചോദ്യത്തിന് മറുപടി പറയൂ. എത്ര ജമാഅതുകാര്‍ ഇപ്പറഞ്ഞ എതെന്കിലുമൊന്നിലൊ വര്‍ഗീയ കലാപതിലോ പങ്കാളിക ളാ യിട്ടുണ്ട് ? എവിടെയായിരുന്നു എല്ലാവരും? സര്‍ക്കാരിന് പോലും മാതൃകയാവുന്ന തരത്തില്‍ സോളിടാരിട്ടി കേരളത്തില്‍ നടപ്പാക്കിയ സേവന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മാധ്യമ കേസരികളും തമസ്കരിച്ചത് എന്തുകൊണ്ടായിരുന്നു? ഒട്ടും വേവലാതി പ്പെടണ്ട നാസര്‍ ജീ. ജമാ അതിന്റെ ശ്രമം താങ്കള്‍ അവസാനം പറഞ്ഞ സംഗതികള്‍ക്കൊക്കെ വേണ്ടി തന്നെയാണ്..

 3. Alikoya KK

  1. ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് കൂവി നടക്കേണ്ടതില്ല മിസ്റ്റര്‍ നാസര്‍. കാരണം ജമാഅത്ത് അത് രൂപീകരിക്കപ്പെട്ട അന്ന് മുതല്‍ തന്നെ രഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിയാകുന്നില്ല. മറിച്ച് ഇപ്പോള്‍ ജമാഅത്ത് ചെയ്യാന്‍ പോകുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കുക എന്നതാണ്‌. അതില്‍ ജമാഅത്തുകാര്‍ മാത്രമല്ല ഉണ്ടാവുക. ജമാഅത്ത് മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകളോട് യോജിക്കുന്ന വേറെയും പലരും അതില്‍ ഉണ്ടാകും. ഇതൊക്കെ പലരേയും വിറളി പിടിപ്പിക്കുണ്ടാകാം. അതിന്ന് ജമാഅത്ത് ഉത്തരവാദിയല്ല. ജമാഅത്ത് രൂപവല്‍ക്കരിക്കുന്ന പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തില്‍ ഒരിടം ലഭിക്കുന്നുവെങ്കില്‍ അതിന്‍റെ ഒന്നാമത്തെ കാരണം നിലവിലുള്ള രഷ്ട്രീയ പാര്‍ട്ടികളുടെ പിടിപ്പുകേട് തന്നെയാണ്‌. രണ്ടാമത്തെ കാരണം ജമാഅത്തിന്‍റെയും ജമാഅത്തിന്‍റെ കൂടെ നില്‍ക്കാന്‍ പോകുന്നവരുടെയും ഇമേജ് ആണ്‌. വലുപ്പത്തെയല്ല ഈ ഇമേജിനെയാണ്‌ ഭയപ്പെടുന്നവരൊക്കെയും ഭയപ്പെടുന്നത്. ജമാഅത്ത് അമീര്‍ ആരിഫലിയെ കൊച്ചാക്കിക്കാണിക്കാനുള്ള നാസറിന്‍റെ ശ്രമം ഇതിന്‍റെ ഭാഗമാണ്‌. ആരിഫലിയുമായി സംസാരിക്കാനോ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗമെങ്കിലും കേള്‍ക്കാനോ അവസരം ലഭിച്ചിട്ടുള്ള ആരും നാസറിന്‍റെ വാക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുകയില്ല. ഇത് നാസറിന്ന് തന്നെ അറിയാവുന്ന കാര്യങ്ങളാണ്‌. ആര്‍ക്കു വേണ്ടി പേന ചലിപ്പിക്കുന്നുവോ അവരെ തൃപ്തിപ്പെടുത്തുകയെന്നത് കൂലിയെഴുത്തുകാരുടെ മാറാ ശാപമാണല്ലോ.
  2. ഖുര്‍ആനും നബി ചര്യയുമാണ്‌ ഇസ്‌ലാമിന്‍റെ പ്രമാണം. ഇത് തന്നെയാണ്‌ ജമാഅത്തിന്‍റെയും പ്രമാണം. അത് ഭരണഘടന വ്യക്തമാക്കിയിട്ടുള്ളതാണ്‌. മൌദൂദിയുടെ വാക്കുകള്‍ പ്രമാണമാണെന്ന് ജമാഅത്ത് ഒരു കാലത്തും പറഞ്ഞിട്ടില്ല. ജമാഅത്തിന്‌ അങ്ങനെ പറയാന്‍ പറ്റുകയുമില്ല. കാരണം ഇസ്‌ലാമിന്‍റെ പ്രമാണമല്ലാത്ത ഒന്നും ജമാഅത്തിന്‍റെ പ്രമാണം ആകാവതല്ല. മൌദൂദിയുള്‍പ്പെടെ മനുഷ്യരെ പ്രമാണമോ സത്യത്തിന്‍റെ മാനദണ്ഡമോ ആക്കുന്നതിനെ സംബന്ധിച്ച് ജമാഅത്ത് ഭരണഘടന എന്ത് പറയുന്നു എന്ന് നോക്കാം. “ദൈവദൂതനെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്‍റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമര്‍ശനാതീതനായി ഗണിക്കാതിരിക്കുകയും
  യാതൊരാളുടെയും മാനസികാടിമത്വത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച
  ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര്
  ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെക്കുകയും ചെയ്യുക\’\’ (ഇന്ത്യന്‍ ജമാഅത്തെ
  ഇസ്ലാമി, ഭരണഘടന, ഖണ്ഡിക 3, ആദര്‍ശം, ഉപവകുപ്പുകള്‍ 6).”
  ഭരണഘടന വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇവയാണ്‌: 1. മുഹമ്മദ് നബിയെ അല്ലതെ (മൌദൂദി ഉള്‍പ്പെടെ) മറ്റൊരാളെയും ജമാഅത്ത് സത്യത്തിന്‍റെ മാനദണ്ഡമായി കണക്കാക്കുന്നില്ല. 2. മുഹമ്മദ് നബി ഒഴികെ (മൌദൂദി ഉള്‍പ്പെടെ) മറ്റൊരാളെയും ജമാഅത്ത് വിമര്‍ശനാതീതരായി കണക്കാക്കുന്നില്ല. 3. മുഹമ്മദ് നബി ഒഴികെ (മൌദൂദി ഉള്‍പ്പെടെ) മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാന്‍ പാടില്ല..
  ഈ ആശയം
  തന്നെയാണ്‌ അമീര്‍ അഭിമുഖത്തില്‍ പറഞ്ഞത്. പി.ടി. നാസറിനും ഇത് മനസ്സിലാകായ്കയല്ല; വിമര്‍ശിക്കാനുള്ള പഴുത് തേടുമ്പോള്‍ മനസ്സിലായത് മനസ്സിലായെന്ന് സമ്മതിക്കാന്‍ പറ്റാത്തത് കൊണ്ടാണ്‌. ഇതിന്ന് മലയാളത്തില്‍ ‘ഗതികേട്‌’ എന്ന് പറയുന്നു.
  3. ‘തഫ്ഹീമുല്‍ ഖുര്‍ആന്‍’ എന്നത് മൌദൂദി തയ്യറാക്കിയ ഉര്‍ദു ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവുമാണ്‌. അത് ജമാഅത്തിന്‍റെ പ്രമാണമല്ല. ആണെന്ന് ജമാത്ത് ഒരിക്കലും പറഞ്ഞിട്ടീല്ല. അതായത് അറബി ഭാഷയിലുള്ള ഖുര്‍ആനാണ്‌ പ്രമാണം എന്നേ ജമാഅത്ത് എന്നും പറഞ്ഞിട്ടുള്ളു. അങ്ങനെ മാത്രം പറയാനാണ്‌ മൌദൂദി തന്നെയും പഠിപ്പിച്ചിട്ടുള്ളതും.
  4. ജമാഅത്തിന്‍റെ ലക്‌ഷ്യം ഇഖാമത്തുദ്ദീനാണ്‌. ഇഖാമത്ത് എന്നാല്‍ സ്ഥാപിക്കല്‍; ദീന്‍ എന്നാലോ? ‘മതം’ എന്നാണ്‌ സാധാരണ പറയറുള്ളത്. ‘മതം’ എന്ന് പറയുമ്പോള്‍ ദീനിന്‍റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. ‘ജീവിതവ്യവസ്ഥ’ എന്ന് പറയുമ്പോള്‍ മാത്രമേ ദീനിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം ആവുകയുള്ളൂ. ആത്മീയ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, നിയമവ്യവസ്ഥ, സാമ്പത്തികവ്യവസ്ഥ, രാഷ്ട്രീയ വ്യവസ്ഥ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ മാത്രമേ ഒരു ജീവിത വ്യവസ്ഥ ആവുകയുള്ളു. അതാണ്‌ ഖുര്‍ആനും നബിയും പഠിപ്പിച്ച ‘ദീന്‍’. ജമാഅത്തിന്‍റെ കാഴ്ചപ്പാടും ഇത് തന്നെയാണ്‌. അപ്പോള്‍ ‘ദീന്‍’ സ്ഥാപിക്കുക എന്നതിന്‍റെ ഉദ്ദേശം ഇസ്‌ലാമിന്‍റെ സമ്പൂര്‍ണ്ണമായ സംസ്ഥാപനമാണ്‌. ‘ഹുകൂമത്തെ ഇലാഹി’ എന്ന് പറഞ്ഞപ്പോള്‍ എന്താണോ ജമാഅത്ത് ഉദ്ദേശിച്ചിരുന്നത് അത് തന്നെയാണ്‌ ഇപ്പോഴും ഉദ്ദേശിക്കുന്നത്. എന്നാല്‍ ഹുകൂമത്തെ ഇലാഹി അഥവാ ദൈവരാജ്യം സ്ഥാപിക്കല്‍ എന്ന പദപ്രയോഗം ആളുകള്‍ തെറ്റിദ്ധരിക്കാന്‍ ഇടവന്നപ്പോള്‍ ആ ഉര്‍ദു പദം മാറ്റി തല്‍സ്ഥാനത്ത് അറബി ഭാഷയിലുള്ള ഖുര്‍ആനിലും സുന്നത്തിലും വന്നതും കൂടുതല്‍ വ്യക്തതയുള്ളതുമായ പദം പകരം ഉപയോഗിക്കുകയാണ്‌ ചെയ്തത്. പദം മാത്രമേ മാറ്റിയിട്ടുള്ളു; ഉദ്ദേശവും ലക്‌ഷ്യവും മറ്റിയിട്ടില്ല. അത് മാറ്റാന്‍ ജമാഅത്തിന്‌ സാധ്യവുമല്ല. അതാണ്‌ അമീര്‍ പറഞ്ഞതും.
  5. ഒരു ഖണ്ഡികയില്‍ ജമാത്ത് മാറ്റിപ്പറഞ്ഞുവെന്ന് എഴുതുക, അടുത്ത ഖണ്ഡികയില്‍ ദൈവ രാജ്യം തന്നെയാണ്‌ അവരുടെ ലക്‌ഷ്യം എന്നത് ഒരു കണ്ടുപിടുത്തം പോലെ അവതരിപ്പിക്കുക. ഇതിലുള്ള വൈരുധ്യമെങ്കിലും ജമാഅത്ത് വിമര്‍ശകര്‍ തിരിച്ചറിയണം. ഇനി ജമാഅത്ത് പറഞ്ഞത് മനസ്സിലാകായ്കയാണ്‌ പ്രശ്നമെങ്കില്‍ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യാമല്ലോ. കൂടുതല്‍ അറിയാന്‍ http://www.jihkerala.org സന്ദര്‍ശിക്കുക.
  6. നാസര്‍ എഴുതുന്നു: ‘മഹാപണ്ഡിതര്‍ പോലും ‘താഗൂത്ത്’ എന്ന വാക്കിന് പിശാച്, ചെകുത്താന്‍ , പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ഥം കല്‍പ്പിച്ചിരുന്നത്.’
  തുമ്പിയെ കൊണ്ട് കുട്ടികള്‍ കല്ലെടുപ്പിക്കാറുണ്ട്. പക്ഷെ തുമ്പി സ്വയം കല്ലെടുക്കാറില്ല എന്ന് നാസറിനെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഇപ്പോള്‍ അത് അനുഭവിക്കുകയാണല്ലോ. ത്വാഗൂത്തിന്‍റെ വിശാലമായ അര്‍ത്ഥത്തിന്‍റെ പരിധിയില്‍ അനിസ്‌ലാമിക ഭരണകൂടവും അനിസ്‌ലാമിക കോടതികളും ഉള്‍പ്പെടുമെന്ന് തന്നെയാണ്‌ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവര്‍ക്കിടയില്‍ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹ്ഹാബും ഉണ്ട്. ഇത് ഉള്‍കൊള്ളാന്‍ കഴിയാത്തവരാണ്‌ കേരളത്തിലെ വഹ്ഹാബികള്‍ അഥവാ മുജാഹിദുകള്‍. അത്കൊണ്ടാണ്‌ ‘ആ വഹ്ഹാബിസമല്ല ഈ വഹ്ഹാബിസമെ’ന്ന് എം.എന്‍. കാരശ്ശേരി മാതൃഭൂമിയില്‍ എഴുതിയത്. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിനെ ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇവര്‍ക്ക് മൌദൂദിയെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
  7. 1941-ല്‍ രൂപവല്‍ക്കരിക്കപ്പെട്ടതും വിഭജനാന്തരം 1948-ല്‍ പുനഃസംഘടിപ്പിക്കപെട്ടതുമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യാ വിഭജനത്തെ അനുകൂലിച്ച, അഥവാ പാക്കിസ്താന്‍ വാദത്തെ പിന്തുണച്ച ചില സംഘടനകള്‍ക്ക് തങ്ങളുടെ ഭൂതകാലം തള്ളിപ്പറയേണ്ടി വന്നിട്ടുണ്ട്. മതേതരത്വത്തിന്‍റെ ആളുകളായി കണക്കാക്കാപ്പെടുന്ന മുസ്‌ലിം ലീഗ് ഈ വിഭാഗത്തില്‍ പെടുന്നു. എന്നാല്‍ ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ത്ത ജമാഅത്തിന്‌ ഈ ഗതികേട് ഉണ്ടായിട്ടില്ല. ഈ വസ്തുതക്ക് വിരുദ്ധമായി ഒന്നും ആരിഫലി പറയില്ല.

 4. മുഹമ്മദ് കുറ്റ്യാടി

  ആലിക്കോയയോടും ജമാഅത്തിന് വേണ്ടി പറയുന്ന എല്ലാ ശുദ്ധാത്മാക്കളോടും

  ആലിക്കോയ അക്കമിട്ടു നിരത്തിയ വാദങ്ങള്‍ക്ക് അക്കമിടാതെ ഏതൊരു കുഞ്ഞിനും മറുപടി പറയാവുന്നതേ ഉളളൂ.എങ്കിലും പറയട്ടെ

  രാഷ്ടീയ പാര്‍ട്ടി
  ആലിക്കോയ ഈ പ്രതികരണത്തില്‍ പറയുന്നതും ജമാഅത്ത് സാധാരണ പുറത്ത് പറയാത്തതും ആരിഫലി മറിച്ചുപിടിക്കാന്‍ ശ്രമിച്ചതും പിടി നാസര്‍ തുറന്നുകാണിക്കാന്‍ ശ്രമിച്ചതും ചുരുക്കത്തില്‍ ഇങ്ങനെ വായിക്കാം.
  പ്രതികരണത്തിലെ നാലാം കോളത്തില്‍ പറയുന്നതുപോലെ 88 ശതമാനം അവിശ്വാസികള്‍ ജീവിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുളള എല്ലായിടങ്ങളും എല്ലാ അര്‍ത്ഥത്തിലുമുളള ഇസ്ലാമിക ഭരണം സ്ഥാപിക്കലാണ് ജമാഅത്തിന്‍റെ ലക്ഷ്യം. ഇത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ജമാഅത്തിന്‍റ വിമര്‍ശകര്‍ പറയുന്നത്. ഇത് തുറന്നു പറയാനും തങ്ങളുണ്ടാക്കുന്ന രാഷ്ടീയ പാര്‍ട്ടി ഇതിന്‍റെ മണ്ണൊരുക്കാനുമാണെന്ന് ജമാഅത്ത് തുറന്നു പറയണം. നാട്ടുകാരോട് പറയുന്നില്ലെങ്കിലും തങ്ങളോട് സഹകരിക്കുന്ന ശുദ്ധാത്മാക്കളോടെങ്കിലും ജമാ അത്തിന് ഇത് പറയാനാകണം. എങ്കില്‍ ജമാഅത്തിന് ഹിഡന്‍ അജണ്ടയില്ലായെന്നും മുസ്ലീം മത മൗലിക വാദികള്‍ക്ക് ശരിയാണെന്നു തോനുന്നതും എന്നെപോലെയുളള സാധാരണ മുസ്ലിം വിശ്വാസികള്‍ ഉള്‍പ്പെടെയുളളയുളളവര്‍ക്ക് തെറ്റാണെന്ന് കരുതുന്നതുമായ പിഴച്ച ഒരു ലക്ഷ്യത്തിനുവേണ്ടിയാണെന്ന് ജമാഅത്ത് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് ജമാഅത്തിനെ ഒരു അരിക്കേക്ക് ചേര്‍ത്ത് നിര്‍ത്താം. അവിടെ ഹിന്ദുത്വ ഭീകരരും നവ നാസികളും ജൂത വലതുപക്ഷവും ജമാഅത്തിന് കൂട്ടായി ഉണ്ടാകും.

 5. CKLatheef

  ജമാഅത്തിന് ഹിഡന്‍ അജണ്ടയില്ല എന്ന് ജമാഅത്ത് പറയുമ്പോള്‍ അല്ല ഉണ്ട് എന്ന് സലഫികളും ദൈവനിഷേധികളും (രണ്ടും ഒരു മിച്ച് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്) പറയുന്നു. പോതുജനങ്ങളോട് പറഞ്ഞിട്ടില്ലെങ്കിലും സഹകരിക്കുന്ന ശുദ്ധാത്മാക്കളോടും അത് തുറന്ന് പറഞ്ഞിട്ടില്ലത്രേ. പ്രവര്‍ത്തരോട് പോലും പറയാത്ത ആ ഹിഡന്‍ അജണ്ട എല്ലാ അര്‍ഥത്തിലുമുള്ള ഇസ്‌ലാമിക ഭരണം സ്ഥാപിക്കലാണ് എന്ന് പറയുന്നു. 88 ശതമാനം അവിശ്വാസികളായതിനാല്‍ അത് നടപ്പില്ല എന്നും അവരുതന്നെ തീരുമാനിക്കുന്നു. മുഹമ്മദ് ഒരു മുസ്‌ലിമാണെങ്കില്‍ അദ്ദേഹത്തന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. ഇനി ഒരു നാസ്തികനാണെങ്കില്‍ ഈ പ്രതികരണം സ്വാഭാവികം മാത്രം. ഭരണഘടനയും അമീറും ജമാഅത്തിന്റെ ഇതര ഗ്രന്ഥങ്ങളും പറയുന്നത് ഇഖാമത്തുദ്ദീന്‍ ഇസ്‌ലാമെന്ന വ്യവസ്ഥയുടെ സംസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന്. ഹകൂമത്തെ ഇലാഹി എന്ന് പറഞ്ഞപ്പോഴും 88 ശതമാനത്തിന്‍മേല്‍ അധീശാധിപത്യം എന്ന അര്‍ഥത്തിലല്ല അത് പ്രയോഗിച്ചത്. സമ്പൂര്‍ണമായ ദൈവിക നിയമങ്ങള്‍ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണ് ഇഖാമത്തുദ്ദീന്‍. അത് നിര്‍വഹിക്കപ്പെടേണ്ടതും ആ ക്രമത്തിലാണ്. എന്ന് വെച്ചാല്‍ എന്താണ് തങ്ങളുടെ ലക്ഷ്യം എന്ന് ആദ്യമേ പറഞ്ഞ് പ്രവര്‍ത്തികുന്ന ഒരു പ്രസ്ഥാനം. അത് ഇന്നും നാളെയുമായി സംഭവിക്കാനുള്ളതല്ല. അത് സംഭവിക്കുകയാണെങ്കില്‍ ലോകത്ത് ഇന്നെ വരെ മനുഷ്യന്‍ കണ്ടുപിടിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഒരു വ്യവസ്ഥയായിരിക്കും അത്. അതിനെയാണ് ജമാഅത്ത് സമാധാനപൂര്‍വം പ്രബോധനം ചെയ്യുന്നത്. ഇതിന് മതേതരജനാധിപത്യവ്യവസ്ഥിതിയില്‍ സാധ്യമാണോ അല്ലേ. ആണെങ്കില്‍ അതിനെ എതിര്‍ക്കുന്നവര്‍ ഒരിക്കലും ജമാഅത്തിനെ മതേതരജനാധിപത്യത്തിന്റെ മഹത്വം പഠിപ്പിക്കാന്‍ മുന്നോട്ടു വരരുത്. കാരണം അവരെ ഭരിക്കുന്നത് സ്വേഛാധിപത്യമാണ്. ആ ഭാഷയിലാണ് അവര് സംസാരിക്കുന്നത്. പി.ടി. നാസറിനെപ്പോലുള്ളവരുടെ ഗതികേട് നമ്മുക്ക് മനസ്സിലാക്കാം. അദ്ദേഹത്തിന് പോലും അങ്ങേ അറ്റം മനസാക്ഷിക്കുത്തോടുകൂടിമാത്രമേ അത് നിര്‍വഹിക്കാനാവൂ. എന്നാല്‍ അത് നാടുനീളെ പ്രചരിപ്പിക്കുന്ന സലഫികളെന്ന് പറയപ്പെടുന്ന ഖൗമിന്റെ ഗതികേടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ സഹതപിക്കാനെ കഴിയൂ.

  മുഹമ്മദ് കുറ്റിയാടിക്കോ മറ്റുള്ളവര്‍ക്കോ ആലിക്കോയ അക്കമിട്ട് പറഞ്ഞ കാര്യങ്ങളോട് അക്കമിട്ടോ ഇടാതെയോ വസ്തുനിഷ്ഠമായി സംവദിക്കാനാവില്ല.

 6. shameen pv

  നിങ്ങള്‍ മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് തുറന്ന് പറഞ്ഞതിന് നന്ദി. അത് തന്നെയാണ് ജമാഅത്തിനോട് വിമര്‍ശകര്‍ ആവശ്യപ്പെടുന്നതും. ജമാഅത്ത് സ്ഥാപിക്കുന്ന ഇസ്‌ലാമിക രാഷ്ട്രം ഇതര വിശ്വാസികള്‍ക്ക് കൂടി ഗുണമുള്ളതാണെന്ന് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും ജമാഅത്തിന് ജനാധിപത്യത്തില്‍ അവകാശമുണ്ട്. പക്ഷെ ആ ജനാധിപത്യത്തിന്റെ മൂലയില്‍ ആര്‍ എസ് എസും ജൂത വലതുപക്ഷവും കൃസ്ത്യന്‍ മതമൗലിക വാദികളും നാസികളും കൂട്ടിനുണ്ടാകുമെന്ന് മാത്രം.

  അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ക്ക് അക്കമിടാതെ തന്നെ മറുപടി പറയാവുന്നതേയുള്ളൂ. ഞങ്ങളിതാണെന്നും ആര്‍ എസ് എസിന്റെ രാമരാജ്യ സങ്കല്‍പത്തില്‍ നിന്നും ഞങ്ങള്‍ക്കൊരു വ്യത്യാസവുമില്ലെന്നും ജമാഅത്തുകാരെക്കൊണ്ട് തുറന്ന് പറയിപ്പിക്കുവാന്‍ പി ടി നാസറിന്റെ ലേഖനത്തിനായിരിക്കുന്നു. പി ടി നാസറിനോട് മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ ജമാഅത്ത് കാലങ്ങളായി മയച്ചുകളയാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ഓരോ പുള്ളിയും തെളിഞ്ഞ് വരുന്നുണ്ട്. തനിക്ക് മുമ്പുള്ളവരെല്ലാം ശഹാദത്ത് കലിമ ചൊല്ലി വരണമെന്നുള്ള മൗദൂദിസ്റ്റ് പ്രഖ്യാപനമാണ് സി കെ ലതീഫിന്റെ കമന്റിലൂടെ കാണുന്നത്.

 7. അബുമാഷ്

  മൌദൂദിയെ തള്ളിപ്പറയണമോ, എന്തിന്, ആര്‍ക്കു വേണ്ടി? | എ.ആര്‍

  പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമി അതിന്റെ അംഗങ്ങളെയും പ്രവര്‍ത്തകരെയും അനുവദിച്ച ശേഷം പശ്ചിമ ബംഗാളിലും കര്‍ണാടകയിലും ജമാഅത്ത് പ്രവര്‍ത്തകര്‍ ആ അനുവാദം ഫലപ്രദമായി ഉപയോഗപ്പെടുത്തി. കേരളത്തില്‍ സെപ്റ്റംബറില്‍ നടക്കാന്‍ പോവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടാന്‍ ജമാഅത്തിന്റെ സംസ്ഥാന ഘടകവും തീരുമാനിച്ചു. അതു പ്രകാരമുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രീയാതീതമായി വികസനം മാത്രം മുന്‍നിര്‍ത്തി ത്രിതല പഞ്ചായത്തുകളും നഗരസഭകളും പ്രവര്‍ത്തിക്കണമെന്നതാണ് പഞ്ചായത്തീരാജിന്റെ പരികല്‍പന. കക്ഷി രാഷ്ട്രീയത്തിന്റെ അനാരോഗ്യകരമായ മത്സരകളരിയായി നഗര-ഗ്രാമ ഭരണം മാറരുത് എന്ന കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ രൂപം കൊണ്ടതാണ്, ഫലത്തില്‍ അത് അങ്ങനെയല്ല നടക്കുന്നതെങ്കിലും.

  ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേവലമായ മതസംഘടനയോ രാഷ്ട്രീയ സംഘടനയോ അല്ല. മറിച്ച് ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണെന്ന് പിറവി തൊട്ടേ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ സാമ്പ്രദായിക മതസംഘടനകള്‍ നൂറ് ശതമാനം അതിനോട് വിയോജിച്ചാലും തങ്ങളുടേതു പോലെയുള്ള കേവല മതസംഘടനയായി അവരതിനെ കാണരുതല്ലോ. വിമര്‍ശനങ്ങളിലൊക്കെ ജമാഅത്തിനെ മതരാഷ്ട്രവാദികളായിട്ടാണ് അവര്‍ കുറ്റപ്പെടുത്താറുള്ളതും. എങ്കില്‍ ജമാഅത്ത് രാഷ്ട്രീയം പറയുന്നതിലോ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലോ അവര്‍ അസാംഗത്യമോ അനൌചിത്യമോ കാണരുത്. ആശയതലത്തില്‍ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് എത്ര രൂക്ഷമായി പ്രകടിപ്പിച്ചാലും ജമാഅത്ത് അതിന്റെ ജനിതക സ്വഭാവമനുസരിച്ച് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടുന്നു എന്നുള്ളത് ഏതോ മഹാപാതകമായി അവര്‍ കാണുന്നതെങ്ങനെ? രാഷ്ട്രീയത്തില്‍ ഇസ്ലാമാവാമെന്നും ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്നും സിദ്ധാന്തിക്കുന്ന ഒരു സംഘടന, അക്കാരണത്താല്‍ തന്നെ മത സംഘടനകളില്‍നിന്ന് ഭിന്നമായി നില്‍ക്കെ, സമയമായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയതില്‍ ആശ്ചര്യകരമായി എന്തിരിക്കുന്നു?

  സുന്നി യുവജന സംഘത്തിന്റെ മറ്റൊരു പരാതി ജമാഅത്തെ ഇസ്ലാമി ഭൂപ്രശ്നം, അതിവേഗത പാത, നാലുവരിപ്പാത പോലുള്ള സാമൂഹിക കാര്യങ്ങളില്‍ ഇടപെട്ടുകളയുന്നു എന്നുള്ളതാണ്. പകരം പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം മനസ്സുകള്‍ ശുദ്ധീകരിക്കാനും ഇതര സമൂഹങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുകയാണത്രെ ചെയ്യേണ്ടത്. പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതെന്ന് സുന്നീ യുവജന സംഘടന ചൂണ്ടിക്കാട്ടിയ പ്രവര്‍ത്തനങ്ങള്‍ തന്നെ നടക്കണമെങ്കില്‍ പ്രഥമവും പ്രധാനവുമായി, ദൈവസ്മരണക്കും മാനസിക ശുദ്ധീകരണത്തിനുമായി നിശ്ചയിക്കപ്പെട്ട ജുമുഅ ഖുത്വ്ബ മാതൃഭാഷയിലാവണം. അത് സുന്നീ പണ്ഡിതന്മാര്‍ അനുവദിക്കുമോ? സാമുദായത്തിന്റെ പകുതിയായ സ്ത്രീകളെ സംസ്കരിക്കാതെ ഒരു സംസ്കരണ പ്രവര്‍ത്തനവും പൂര്‍ണമാവുകയില്ല, വിജയിക്കുകയില്ല. സ്ത്രീകളെ പള്ളിയില്‍ വരാന്‍ സുന്നികള്‍ സമ്മതിക്കുമോ? അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനും പള്ളികള്‍ കേന്ദ്രീകരിക്കണമെങ്കില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയിട്ടു വേണ്ടേ? അപ്പോള്‍ മത സംഘടനകള്‍ ചെയ്യേണ്ടത് എന്ന് അവര്‍ സ്വയം അംഗീകരിക്കുന്ന കാര്യങ്ങള്‍ തന്നെ യഥാവിധി നിറവേറ്റാനാവാത്ത സാഹചര്യമാണവര്‍ സ്വയം സൃഷ്ടിച്ചിരിക്കുന്നത്.

  അതോടൊപ്പം, സാമൂഹിക പ്രശ്നങ്ങളില്‍ ഇസ്ലാം ഇടപെടാന്‍ പാടില്ലെന്ന് പറയാന്‍ സുന്നി യുവജന സംഘത്തിനുള്ള ന്യായമെന്താണ്? നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും നിയോഗിതരായ സമൂഹമാണ് മുസ്ലിംകള്‍. മതപരമായ നന്മ, മതപരമായ തിന്മ, മതേതര നന്മ, മതേതര തിന്മ എന്നൊരു വിഭജനം ഇസ്ലാമിലുണ്ടോ? ജീവിതത്തില്‍ നന്മ തിന്മകള്‍ക്ക് ഒരൊറ്റ മാനദണ്ഡമേ ഇസ്ലാമിലുള്ളൂ. അല്ലാഹുവും പ്രവാചകരും കല്‍പിച്ചതും മനുഷ്യന്റെ ശുദ്ധ പ്രകൃതി നല്ലതെന്ന് കരുതുന്നതുമായ എല്ലാം നന്മ, അവര്‍ വിലക്കിയതും മനുഷ്യ പ്രകൃതി ചീത്തയായി കരുതുന്നതുമെല്ലാം തിന്മ. നന്മ എവിടെയായാലും മുസ്ലിം പ്രോത്സാഹിപ്പിക്കുകയും സ്ഥാപിക്കുകയും, തിന്മ എവിടെ കണ്ടാലും വെറുക്കുകയും വിലക്കുകയും ചെയ്തേ പറ്റൂ. ആ ചുമതല മതേതരക്കാര്‍ക്കും മതനിരാസികള്‍ക്കും വിട്ടുകൊടുത്ത് ജീവിതത്തില്‍നിന്ന് ഒളിച്ചോടി പള്ളികളില്‍ അഭയം തേടി ദിക്ര്‍ ഹല്‍ഖയും റാത്തീബും മൌലിദുമായി കഴിയണമെന്ന് പഠിപ്പിക്കുന്ന ഒരു ഇസ്ലാമിനെ അല്ലാഹുവും റസൂലും പൂര്‍വ സൂരികളും പരിചയപ്പെടുത്തിയിട്ടില്ല. വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതു പോലും ഈമാനിന്റെ ഭാഗമായാണ് പ്രവാചകന്‍ എണ്ണിയത്. കൃഷിഭൂമി ജീവിപ്പിക്കലും മരം നടലും കുടിവെള്ളമെത്തിക്കലും സാക്ഷരത വളര്‍ത്തലും പാവങ്ങള്‍ക്ക് ആഹാരം നല്‍കലും അനാഥകളെ സംരക്ഷിക്കലും രോഗികളെ സാന്ത്വനിപ്പിക്കലും, പൂഴ്ത്തിവെപ്പും അഴിമതിയും കൈക്കൂലിയും മദ്യവും ചൂതാട്ടവും പലിശയും വ്യഭിചാരവും തടയലും തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കലും സാമൂഹിക നീതി ലഭ്യമാക്കലും അസഹിഷ്ണുതയും വിദ്വേഷവും സംഘട്ടനവും യുദ്ധവുമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കലും ഇസ്ലാമിന്റെ അധ്യാപനങ്ങളാണ്, പ്രവാചക ചര്യയാണ്, ശിഷ്യന്മാരുടെ മാതൃകയാണ്, ഇസ്ലാമിന്റെ ഇതഃപര്യന്തമുള്ള ചരിത്രമാണ്. ഇതൊന്നുമില്ലാത്ത ഒരു ഇസ്ലാം ഉണ്ടോ, ഉണ്ടെങ്കില്‍ അത് സുന്നി-മുജാഹിദ് സംഘടനകള്‍ കാണിച്ചുതരുമോ? ഭൂലോകത്ത് കേരളത്തിന്റെ \’ഠ\’ വട്ടത്തിലല്ലാതെ കാക്കത്തൊള്ളായിരം സുന്നി-സലഫി സംഘടനകള്‍ വേറെയുമുണ്ടല്ലോ. അവയൊക്കെ ജീവിതത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങള്‍ മതേതരക്കാര്‍ക്ക് പതിച്ചു നല്‍കി ആമീന്‍ ഉറക്കെ ചൊല്ലണമോ, തശഹുദില്‍ വിരല്‍ ഇളക്കണമോ, നമസ്കാരത്തില്‍ കൈ നെഞ്ചത്ത് വെക്കണമോ, നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ഇമാം സ്ഥലം വിടണമോ എന്നു തുടങ്ങിയ \’സുപ്രധാന രാഷ്ട്രാന്തരീയ വിവാദങ്ങളില്‍\’ മുഴുകിയിരിക്കുകയാണോ? ശാന്തം, പാവം!

  എന്തായാലും ഈ പരമ സാധു നിര്‍ദോഷ മതത്തിന് ജമാഅത്തെ ഇസ്ലാമിയെ കിട്ടില്ല; സോളിഡാരിറ്റിയെയും. സകല ജീവല്‍ പ്രശ്നങ്ങളിലും ഇടപെട്ട് നന്മയുടെ പക്ഷത്തിന് ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ് തീരുമാനം. അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും, പഞ്ചായത്തില്‍ മത്സരിക്കുകയും ചെയ്യും. മനുഷ്യര്‍ക്ക് വായിക്കാന്‍ പത്രങ്ങളിറക്കും, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ആശുപത്രികള്‍ സ്ഥാപിക്കും, പലിശ മുക്ത വായ്പാ നിധികള്‍ ഏര്‍പ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയും, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാക്കും, മദ്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ സമരത്തില്‍ പങ്കുചേരും, അഹങ്കാരത്തിന്റെ അതിവേഗ പാത പണിയുന്നവരെ ചെറുക്കും; പരിസ്ഥിതി മലിനീകരണത്തെ പ്രതിരോധിക്കും, വിഷമഴ പെയ്യിക്കുന്നവരുടെ കൈക്ക് പിടിക്കും, ഇരകളെ പുനരധിവസിപ്പിക്കും, അനാശാസ്യ കേന്ദ്രങ്ങള്‍ ജനകീയ സമരങ്ങളിലൂടെ അടച്ചുപൂട്ടിക്കും. ഇക്കാര്യങ്ങളില്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ സുമനസ്സുകളെ സഹകരിപ്പിക്കും. ഇതൊന്നും മതേതര പ്രവൃത്തികളല്ല, ഇസ്ലാമിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത്-പുണ്യ കര്‍മം- തന്നെയാണ്. സുന്നി-മുജാഹിദ് സംഘടനകള്‍ക്ക് ആരാധന മാത്രമാണ് ഇബാദത്തെങ്കില്‍ അവര്‍ ദേവാലയങ്ങളില്‍ കുത്തിയിരിക്കട്ടെ. അതാണ് ഇസ്ലാമെന്ന് പറഞ്ഞ് വിരട്ടരുത്.

  ഇസ്ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കുമ്പോള്‍ മത സംഘടനകള്‍ക്ക് മതേതര രാഷ്ട്രീയക്കാരുടെയും മീഡിയയുടെയും കൈയടിയും പ്രോത്സാഹനവും തീര്‍ച്ചയായും കിട്ടുന്നുണ്ട്. ചരിത്രത്തിലുടനീളം ഇസ്ലാമിനെ വികലമാക്കിയവര്‍ക്കും സങ്കുചിത മതവാദികള്‍ക്കും അരമനകളുടെ രക്ഷാധികാരവും അധര്‍മികളുടെ പ്രോത്സാനവും കിട്ടിപോന്നിട്ടുണ്ട്. പ്രവാചകവര്യന്മാരുടെ മുഴുവന്‍ ചരിത്രം അധാര്‍മികമായ അധികാര സ്ഥാനങ്ങളോടും പ്രമാണിമാരോടും ഏറ്റുമുട്ടിയ ചരിത്രമാണ്; അവര്‍ എന്നും ഒറ്റപ്പെട്ടവരും വേറിട്ട് നില്‍ക്കുന്നവരും ആയിരുന്നു. ഇടത്-വലത് ജനവിരുദ്ധ ഭരണാധികാരികളുടെയും അഴിമതിക്കാരുടെയും സാമ്രാജ്യത്വ ദാസന്മാരുടെയും പിന്തുണ ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ട. അവര്‍ മുക്രയിട്ടാല്‍ ഒതുങ്ങുന്നതുമല്ല സത്യത്തിന്റെ ശബ്ദം. മൌദൂദിയെ ജമാഅത്ത് തള്ളിപ്പറയണമത്രെ. എന്തിന്, ആര്‍ക്കു വേണ്ടി? \”ദൈവദൂതനെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമര്‍ശനാതീതമായി ഗണിക്കാതിരിക്കുകയും യാതൊരാളുടെയും മാനസികാടിമത്വത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര് ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെക്കുകയും ചെയ്യുക\’\’ (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഭരണഘടന, ഖണ്ഡിക 3, ആദര്‍ശം, ഉപവകുപ്പുകള്‍ 6).

  സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ കാലം മുതല്‍ക്കേ ജമാഅത്തെ ഇസ്ലാമി മുറുകെപ്പിടിക്കുന്ന ഈ ആദര്‍ശത്തിന് ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. സ്വഹാബികള്‍ മുതല്‍ക്കിങ്ങോട്ട് ഒരാളെയും എത്ര വലിയ മഹാനായാലും ജമാഅത്തെ ഇസ്ലാമി സത്യത്തിന്റെ പരമ മാനദണ്ഡമായി അംഗീകരിക്കുന്നില്ല. അല്ലാഹുവും റസൂലും മാത്രമാണ് ആ പദവിക്കര്‍ഹര്‍. എന്നാല്‍, മുസ്ലിം സമൂഹത്തില്‍ നാളിതുവരെ ലക്ഷക്കണക്കിന് ചിന്തകരും മഹാ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും കഴിഞ്ഞുപോയിട്ടുണ്ട്. അവരിലാരെയും ജമാഅത്ത് തള്ളിപ്പറയുന്നില്ല. എല്ലാവരിലുമുള്ള ശരി അംഗീകരിക്കുന്നു, ശരിയല്ലെന്ന് തോന്നിയത് നിരാകരിക്കുന്നു. ശരിക്കും തെറ്റിനും സാധ്യതയുള്ള ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗാമികളുടെ വാക്കുകളും പ്രവൃത്തികളും വിലയിരുത്തുന്നത്.

  മൌദൂദിയും ഹസനുല്‍ ബന്നായും ഇരുപതാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വത്തിന്റെ ചൊല്‍പടിയില്‍ അമര്‍ന്ന മുസ്ലിം ജനകോടികളുടെ മുമ്പില്‍ എല്ലാ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കും ബദലായി ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ ഇസ്ലാമിക ജനാധിപത്യ വ്യവസ്ഥിതിയെ അവതരിപ്പിച്ചു. തദടിസ്ഥാനത്തില്‍ ജനാധിപത്യത്തോടും മതേതരത്വത്തോടും ദേശീയതയോടും മുസ്ലിം സ്വീകരിക്കേണ്ട കാഴ്ചപ്പാടുകളും വിശദീകരിച്ചു. അത് തെറ്റായിരുന്നു എന്ന് ഇന്നുവരെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചവരാരും തെളിയിച്ചിട്ടില്ല. പദപ്രയോഗങ്ങളോടും ശൈലിയോടും വിശദാംശങ്ങളോടുമുള്ള വിയോജനം വേറെ കാര്യമാണ്. അതിനാല്‍ അടിസ്ഥാനപരമായി അതൊക്കെ ശരിയായിരുന്നുവെന്ന നിലപാടില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. നാസ്തികര്‍ക്കും മാര്‍ക്സിസ്റുകള്‍ക്കും മതനിരാസികള്‍ക്കും മതത്തെ സ്വകാര്യവത്കരിച്ചവര്‍ക്കും ഇസ്ലാമിന്റെ അന്യൂനവും സമ്പൂര്‍ണവുമായ രൂപം സ്വീകാര്യമല്ലെന്നത് സ്വാഭാവികമാണ്. അവരെ തൃപ്തിപ്പെടുത്താന്‍ പക്ഷേ ഇസ്ലാമിക പ്രസ്ഥാനം അശക്തമാണ്.

  മൌദൂദിയെ തള്ളിപ്പറയാത്തതിലാണ് ചിലരുടെ രോഷമെങ്കില്‍ അദ്ദേഹത്തെ ഹല്‍ഖാ അമീര്‍ ആരിഫലി \’തള്ളിപ്പറഞ്ഞതി\’നാണ് സിറാജില്‍ പി.ടി നാസറിന്റെ പരിഹാസം മുഴുവന്‍ (സിറാജ് 24 മെയ്). \”ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൌലാനാ മൌദൂദിയോട് ജമാഅത്തെ ഇസ്ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണം മൌലാനാ മൌദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്.\’\’ ഈ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മൌദൂദിയെ തളളിപ്പറഞ്ഞതായി ലേഖകന്‍ ഭാവിക്കുന്നത്. തുടര്‍ന്നങ്ങോട്ട് തദടിസ്ഥാനത്തിലുള്ള മുച്ചൂടും തെറ്റായ വാദഗതികളും നിരത്തുന്നു. 1956-ല്‍ നിലവില്‍വന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഖുര്‍ആനും സുന്നത്തും മാത്രമാണ് സംഘടനയുടെ മൌലിക പ്രമാണങ്ങളെന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ പ്രിയ ശിഷ്യന്മാരുടെ വാക്കുകളോ പ്രവൃത്തികളോ പോലും ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളല്ലെന്നിരിക്കെ, അക്കാര്യം ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കെ, മൌദൂദിയുടെ ലിഖിതങ്ങളും വചനങ്ങളുമല്ല പ്രമാണങ്ങളെന്ന് പറഞ്ഞത് അപ്പടി ശരിയാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും മൌദൂദിയന്‍ വ്യാഖ്യാനങ്ങളാണ് ജമാഅത്ത് സ്വീകരിക്കുന്നതെന്ന ആരോപണത്തിലും കഴമ്പില്ല. ഖുര്‍ആനിന് ആയിരക്കണക്കിന് വ്യാഖ്യാനങ്ങളുണ്ട്. വ്യാഖ്യാനങ്ങളുടെ പിന്‍ബലമില്ലാതെ ഒരാള്‍ക്കും ഖുര്‍ആനെ നേരാംവണ്ണം ഗ്രഹിക്കാനുമാവില്ല. അങ്ങനെ ചെയ്താല്‍ അതയാളുടെ വ്യാഖ്യാനവുമാവും. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം അബുല്‍ ഹസന്‍ അശ്അരിയും ഇമാം ശാഫിഈയും രൂപപ്പെടുത്തിയ മദ്ഹബുകളാണ് സമസ്തയുടെ ആദര്‍ശവും കര്‍മശാസ്ത്രവും. ഇബ്നു തൈമിയ്യയുടെയും ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെയും ചിന്തകളാണ് സലഫിസത്തിന്റെ അടിസ്ഥാനം. അതാണ് മുജാഹിദുകള്‍ കൊണ്ടുനടക്കുന്നത്.

  ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇവരുടെയെല്ലാം കാഴ്ചപ്പാടുകളില്‍നിന്ന് ഖുര്‍ആനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തതേതോ അത് സ്വീകരിക്കുന്നു. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയും ഇതിന്നപാവദമല്ല. അദ്ദേഹത്തിന് അപ്രമാദിത്വം കല്‍പിക്കുന്നുമില്ല. ഇതിപ്പോള്‍ മാത്രം പറയുന്ന കാര്യവുമല്ല. ആരിഫലി അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഇതിപ്പോഴെങ്കിലും വ്യക്തമാക്കേണ്ടതുണ്ട് എന്നു പറഞ്ഞത് ഒരു പുതിയ കാര്യമെന്ന നിലക്കല്ല. കുറേക്കാലമായി കേരളത്തില്‍ മൌദൂദിസമാണ് ജമാഅത്തിന്റെ അടിത്തറയെന്ന പ്രചാരണം നടക്കുകയും ഒടുവിലത് മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ അവസരോചിതമായി എടുത്തു പറഞ്ഞതാണ് അമീര്‍ ആരിഫലി. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നതും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ആഘോഷമാക്കുന്നതും ചിരപരിചിതമായ മീഡിയാ പ്രവര്‍ത്തനമായതുകൊണ്ട് പി.ടി നാസര്‍ മാത്രം അതിന്നപവാദമാവേണ്ടതില്ല. പക്ഷേ, ഇവരൊക്കെ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. മൌദൂദി എന്തോ വേണ്ടാത്തത് എഴുതിപ്പോയതാണെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ ജമാഅത്തിന് ആരുണ്ട് തടസ്സം? അത് ചെയ്യാതെ അദ്ദേഹത്തിന്റെ കൃതികള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നത് മൌലികമായി അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ല എന്ന് കരുതുന്നതുകൊണ്ട് തന്നെയാണ്. ശരിയായ പശ്ചാത്തലത്തില്‍ വായിക്കാതെ വിമര്‍ശകര്‍ തുടരുന്ന കുപ്രചാരണങ്ങള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തെ ചകിതരാക്കാനാവില്ല.

  ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ജനതാ ദള്‍ നേതാക്കള്‍ പല തവണ വന്നിട്ടുണ്ട്, സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. അവരാരും ഒരിക്കലും ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടില്ല. ആശയ സംവാദത്തിലേര്‍പ്പെട്ടിട്ടുമില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നേതാക്കളെ നേരില്‍ കണ്ട സി.പി.എം സെക്രട്ടറി പിണറായി വിജയനും അതേപ്പറ്റി അക്ഷരം ഉരിയാടിയിട്ടില്ല. ആദര്‍ശത്തിലോ ലക്ഷ്യത്തിലോ കടുകിടാ വിട്ടുവീഴ്ച ചെയ്യാമെന്ന ഒരുറപ്പും സംഘടന ആര്‍ക്കും നല്‍കിയിട്ടുമില്ല. പിന്നെയന്തിന് ജമാഅത്തിന്റെ ഇല്ലാത്ത മുഖംമൂടി അഴിച്ചു കളയാന്‍ പിണറായി സാഹസപ്പെടണം? അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നാസ്തികവാദവും ഭൌതികവാദവും സ്റാലിനിസവും ഉദ്ഘോഷിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്യ്രമുണ്ടെങ്കില്‍ അതേ സ്വാതന്ത്യ്രം ദൈവിക സന്മാര്‍ഗത്തെയും ഇസ്ലാമിക സാമൂഹിക നീതിയെയും കുറിച്ച് പറയാന്‍ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട്. നാസ്തികര്‍ക്ക് മദ്യരാജ്യമോ ഗുണ്ടാ രാജ്യമോ കൊണ്ടുവരാമെങ്കില്‍ ധാര്‍മിക പ്രസ്ഥാനത്തിന് ദൈവരാജ്യവും കൊണ്ടുവരാം. സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനം സമാധാന ഭംഗമോ സാമുദായിക ധ്രുവീകരണമോ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നാളെയും അതുണ്ടാവാന്‍ പോവുന്നില്ല. എല്‍.ഡി.എഫിന് ജമാഅത്ത് തത്ത്വാധിഷ്ഠിത പിന്തുണ നല്‍കി; യു.ഡി.എഫിനും വേണ്ടിവന്നാല്‍ നല്‍കും. ഒരു മുന്നണിക്കും നല്‍കാതെയുമിരിക്കും. അടിയറവ് കരാറോ സഖ്യമോ ധാരണയോ ഒരു പാര്‍ട്ടിയോടും മുന്നണിയോടും ഉണ്ടാക്കിയിട്ടില്ല. ആരുടെയും ഓശാരം കൊണ്ടല്ല ഈ പ്രസ്ഥാനം ദൈവധിക്കാരികളുടെയും ജനശത്രുക്കളുടെയും ഉറക്കം കെടുത്തുന്ന രീതിയില്‍ വളര്‍ന്നത്. ആരുടെയെങ്കിലും മേല്‍ ചാരിയാല്‍ മാത്രം നിലനില്‍പുള്ള കോണിയുമായി ജമാഅത്ത് ഇറങ്ങിത്തിരിച്ചിട്ടുമില്ല. അല്ലാഹുവിന്റെ സഹായത്തിലും നല്ല മനുഷ്യരുടെ സഹകരണത്തിലും നീതിനിഷേധിക്കപ്പെട്ടവരുടെ പ്രാര്‍ഥനകളിലുമാണ് പ്രസ്ഥാനത്തിന് പ്രതീക്ഷ. ആ പ്രതീക്ഷ എന്നും സഫലമാവുകയേ ചെയ്തിട്ടുള്ളൂ.

  പ്രബോധനം വാരിക(5.6.2010)

 8. സമീര്‍

  ഏതു പുള്ളികളുടെ കാര്യമാണു സഹോദരങ്ങളേ നിങ്ങള്‍ ചോദിക്കുന്നത്??(ഈ പുള്ളിപ്പുലിയും പുള്ളിയും തുരംഗത്തിലെ വെളിച്ചവുമെല്ലാം ഒരുപാട് പഴകി പൊളിഞ്ഞ പ്രയോഗങ്ങളല്ലെ??) ഇനി ജമാ‍അത്തില്‍ കാണുന്ന അടയാളങ്ങളെയാണെങ്കില്‍ അത് ഇസ്ലാമിന്റെ വിരലടയാളമാണു സുഹ്രുത്തെ. അത് മാറ്റി വെക്കാനോ മറച്ചു വെക്കാനൊ ജമാ‍അത്ത് ആഗ്രഹിക്കുന്നും ഇല്ല. അങ്ങിനെ മറ്റുള്ളവരുടെ കയ്യടി വാങ്ങാന്‍ ഒട്ടും അലോചിട്ടും ഇല്ല. ഇങ്ങനെ തുറന്നു പറയുന്ന ഒരു പ്രസ്ഥാനത്തെ പറ്റി മുഖം മൂടി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബാലിശമല്ലെ??

  ഇനി മതരാഷ്ട്രവാദത്തെ കുറിച്ച് പറയുമ്പോള്‍, അങ്ങിനെ ഒരജന്‍ഡയും ഈ പ്രസ്ഥാനത്തിനില്ല. ഹുകൂമത്തെ ഇലാഹി എന്നത് ദൈവത്തിന്റെ ദീന്‍ നടപ്പിലാക്കുന്നതിനുള്ള ഒരു പരിശ്രമമാണു. അവിടെ മുസ്ലീംകള്‍ മാത്രമല്ല, മുഴുവന്‍ മതവിശ്വാസികള്‍ക്കും സ്ഥാനമുണ്ടാകും. അതൊരിക്കലും പൌരോഹിത്യ ഭരണമല്ല- ഇസ്ലാമില്‍ പൌരോഹിത്യവും ഇല്ല- മറിച്ച് കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കപെടുന്ന ദൈവിക വ്യവസ്ഥയാണു. ഏറെക്കുറെ ജനാധിപത്യം പോലെ. ഒറ്റ വത്യാസം മാത്രം, ഇവിടെ നിയമനിര്‍മാണം ദൈവികമാണ്.
  ഇസ്ലാം മുന്നോട്ട് വെക്കുന്ന ഈ ബദല്‍ അറബികള്‍ക്കു മാത്രമായി ഇറങ്ങിയതല്ല. ഭാരതത്തിലടക്കം ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കുമായി അവതരിച്ചതാണു. എന്നാല്‍ അത് അക്രമങ്ങളിലൂടെയൊ അധര്‍മത്തിലൂടെയോ മറ്റ് കുതന്ത്രങ്ങളിലൂടെയൊ സ്ഥാപിക്ക പെടേണ്ടതല്ല. – അതായത് ഇന്ത്യയെ ഒരു മുസ്ലിം സ്റ്റേറ്റ് ആക്കനുള്ള ഒരു സൈനിക ഗൂഡാലോചനയൊന്നും അല്ല ഹുകൂമതെ ഇലാഹി, മറിച്ച് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളിലും ഇസ്ലാമിന്റെ നന്മയും സമാധാ‍നവും അടിസ്ഥനമാക്കിയുള്ള ജീവിത വ്യവസ്ത എത്തിക്കുക്ക എന്നത് മാത്രമാണതിന്റെ ഉദ്ദേശം. അങ്ങിനെ ഒരു വ്യവസ്തയെപറ്റി പറയാന്‍ പോലും പാടില്ല എന്നു വന്നാല്‍ അത് തന്നെ യല്ലെ ഏറ്റവും വലിയ ദുരന്തം??

 9. സമീര്‍

  പി.ടി. നാസറിനു വ്യക്തമായി എന്ന് അദ് ദേഹത്തിനു തോന്നിയ ചില കാര്യങ്ങള്‍.
  1) സയ്യിദ് അബുല്‍ അഅ‌ലാ മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും ഇത്രകാലം ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഭാരമായിരുന്നു.
  ഇക്കാര്യം എങ്ങിനെയാണ് അദ്ദേഹത്തിനു വ്യക്തമായത് എന്ന് മനസ്സിലാവുന്നില്ല. ജമാ‍അത്ത് പുസ്തക ശാലകളിലെ മൌദൂദി ഗ്രന്ഥങ്ങളുടെ ഭാരത്തെ പറ്റി പറഞ്ഞതാവാന്‍ വഴിയുണ്ട്.
  അല്ലാതെ ഒരു ജമാഅത്തു കാരനും അങ്ങിനെ പറഞ്ഞിട്ടില്ലല്ലൊ. അങ്ങിനെയാണെങ്കില്‍ ഇന്നും അവരുടെ പ്രസിദ്ധീകരണങ്ങളുടെ നല്ലൊരു ശതമാനവും മൌദൂദി സാഹിത്യങ്ങള്‍ ആവില്ലല്ലൊ.
  2) ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മൗദൂദി ചിന്തകളെയും (വീക്ഷണങ്ങള്‍) എഴുത്തുകളെയും (ലിഖിതങ്ങളെയും) തള്ളിപ്പറയാന്‍ സന്ദര്‍ഭം നോക്കി നടക്കുകയായിരുന്നു.
  അതെന്തിനായിരുന്നു?? രണ്ടാമത്തെ ‘വ്യക്തമാകലും‘ വെറും ഭാവന മാത്രം
  3) മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത്.
  പിന്നെ എന്തിനായിരിക്കും ഞാനടക്കമുള്ള അനുഭാവികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജമാ‍അത്തുകാരും ഈ തള്ളിപ്പറയലിനെ എതിര്‍ക്കുന്നത്?? ഇനി മുന്നോട്ട് പോകണ്ട ഇവിടെ വരെ മതി എന്നു ജമാഅത്ത് തീരുമാനിച്ചൊ???
  (മൂന്നു നമ്പറിട്ട് എഴുതിയിട്ടുണ്ടെങ്കിലും ഫലത്തില്‍ മൂന്നു പോയിന്റും ഒന്നു തന്നെയാണ്. ‘ജമാ‍ത്തിനെ എതിര്‍ക്കാന്‍ ഇപ്പോള്‍ മൂന്നുണ്ട് കാരണം‘ എന്നൊക്കെ പറയാമൊ ആവൊ!
  4) ഖുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ പ്രമാണം എന്ന് എടുത്തുപറയേണ്ട അവസ്ഥയിലാണ് ജമാഅത്തെ ഇസ്‌ലാമി.
  ഇത് ഗീബത്സിന്റെ സിദ്ധാന്തത്തോട് നീതി പുലര്‍ത്തുന്ന ഒന്നായിപ്പോയി. പൊതുവെ വാദപ്രതിവാദങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഴുപ്പലക്കലുകള്‍ക്കു ചെവി കൊടുക്കാത്ത ജമാ അത്തിനെ വാ‍ദത്തിനു മടിക്കുന്നവര്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ നിരന്തരം പുറപ്പെടുവുക്കുന്ന കുപ്രചാരണങ്ങളെ എതിര്‍ക്കുമ്പോള്‍ ഇങ്ങനെയും. നിരപരാധി ആയ ഒരാളെ കള്ളക്കേസില്‍ കുടുക്കിയാല്‍ അയാള്‍ പറയില്ലെ ‘ഞാനൊന്നും ചെയ്തിട്ടില്ല‘ എന്നു. അത് കേട്ട് അയാള്‍ തന്നെ കുറ്റവാളി എന്നു പറയുന്നവരെപറ്റി എന്തു പറയാന്‍.

  പിന്നെ ഇന്ത്യന്‍ മുസ്ലീങ്ങളോട് മൊത്തത്തില്‍ ഒരു ആഹ്വാനമുണ്ട് , എവിടെയെങ്കിലും സ്ഫോടനമുണ്ടായാല്‍ അതിനെ തള്ളിപ്പറയണം എന്നു. അത് കേട്ട് കുറെ സാധുക്കള്‍ അങ്ങിനെ ചെയ്യാ‍റും ഉണ്ട്. എന്നല്‍ അതിന്റെ പേരില്‍ അവര്‍ തന്നെ കുറ്റക്കാര്‍ എന്നു വിളിക്കന്‍ മാത്രം ക്രൂരത സംഘ്പരിവാര്‍ പോലും കാണിച്ചതായി അറിവില്ല.

 10. Alikoya KK

  ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും

  ഹിന്ദു രാഷ്ട്ര വാദമുന്നയിക്കുന്ന ആര്‍.എസ്.എസ്സും ഇസ്‌ലാമിക രാഷ്ട്ര വാദമുന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയാണ്‌ എന്നാണ്‌ ചിലരുടെ കണ്ടുപിടുത്തം. ആര്‍.എസ്.എസ്. എന്താണ്‌ ചെയ്യുന്നത്; ജമാഅത്തെ ഇസ്‌ലാമി എന്താണ്‌ ചെയ്യുന്നത് എന്ന് വിലയിരുത്തിയ ശേഷമാണല്ലോ ഈ താരതമ്യം നടത്തേണ്ടത്. എങ്കില്‍ അത് ഉചിതമായിരിക്കും. ആര്‍.എസ്.എസ്സിനെ അവരല്ലാത്ത എല്ലാവരും വെറുക്കുകയും ഭയപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. കാരണമെന്താണ്‌? അവര്‍ ഹിന്ദു രാഷ്ട്ര വാദം ഉന്നയിച്ചു എന്നതാണോ? അങ്ങനെ ഒരു വാദമുന്നയിക്കുന്നതിലോ സമാധാനപരമായി അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിലോ ആരും ഒരപാകതയും കാണുകയില്ല; കാണേണ്ടതുമില്ല.
  ഉന്നയിക്കപ്പെടുന്ന വാദം -നല്ലതോ ചീത്തയോ വളരെ മോശപ്പെട്ടതോ- എന്തുമാകട്ടെ അത് നടപ്പില്‍ വരുത്തുന്നത് ജനേച്ഛയനുസരിച്ചാകണം എന്നാണ്‌ ഒരു വിഭാഗം വാദിക്കുന്നതെങ്കില്‍ അവരെ പേടിക്കുന്നതെന്തിന്‌? ആ വാദം ജനങ്ങള്‍ അംഗീകരിച്ചാല്‍ നടപ്പില്‍ വരും; അംഗീകരിച്ചില്ലെങ്കിലോ വാദം വെറും വാദമായിട്ട് തന്നെ നിലനില്‍ക്കുകയും ചെയ്യും. ഇതല്ലല്ലോ ആറെസ്സെസ് ചെയ്യുന്നത്. തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുക, കൊല നടത്തുക, കലാപം നടത്തുക എന്നിവ പതിവാക്കിയവരാണ്‌ അവര്‍.
  ജബല്‍പൂര്‍, ജംഷെഡ്പൂര്‍, റൂര്‍ക്കല, റാഞ്ചി, ഔറംഗബാദ്, ഭീവണ്ടി, ഗുല്‍ഗാവ്, മൊറാദാബാദ്, മീററ്റ്, അഹ്‌മദാബാദ്, ഭഗല്‍പൂര്‍, ഹൈദരാബാദ്, സൂറത്ത്… ആ പട്ടിക വളരെ വലുതാണ്‌. ബാബരി മസ്ജിദും ഗുജറാത്തുമൊക്കെ വേറെയും കിടക്കുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി ആര്‍. എസ്. എസ്. നടത്തുന്ന രക്തപങ്കിലമായ അദ്ധ്യായങ്ങളാണിവ. അത് കൊണ്ട് ആര്‍. എസ്. എസ്സിനെ ജനങ്ങള്‍ വെറുക്കുന്നു. വിമര്‍ശിക്കുന്നു. ഹിന്ദുരാഷ്ട്ര വാദമല്ല അത് നടപ്പിലാക്കനുള്ള അക്രമത്തിന്‍റെ മാര്‍ഗ്ഗമാണ്‌ വിമര്‍ശിക്കപ്പെടുന്നത്.
  ആര്‍.എസ്.എസ്സിനോട് ജമാഅത്തിനെ താരതമ്യപ്പെടുത്തുന്നവര്‍ ജമാഅത്ത് നടത്തിയ കലാപങ്ങളുടെ ലിസ്റ്റ് നിരത്തട്ടെ. എത്ര പേരെ കൊന്നുവെന്ന കണക്ക് പറയട്ടെ. എന്നിട്ട് പറയട്ടെ രണ്ടും ഒരു പോലെയാണെന്ന്. ജമാഅത്ത് പ്രവര്‍ത്തകര്‍ പോലും ആ താരതമ്യത്തെ നിഷേധിക്കുകയില്ല; കാരണം, സത്യം പറയല്‍ ശീലമാക്കിയവരാണവര്‍.
  ഇസ്‌ലാമിക രാഷ്ട്രമെന്ന ആശയം മുമ്പോട്ട് വെക്കുക മാത്രമാണ്‌ ജമാഅത്ത് ചെയ്യുന്നത്. അത് നടപ്പിലാകുകയെന്നത് ജമാഅത്തിന്‍റെ കഴിവില്‍ പെട്ടതല്ല. ഇന്ത്യന്‍ ജനത തീരുമാനിക്കെണ്ട കാര്യമാണ്‌. ഇന്ത്യയുടെ ഭരണ മാറ്റം നിര്‍ണ്ണയിക്കാന്‍ മതിയായ ഭൂരിപക്ഷം എന്നാണോ ഈ വാദമംഗീകരിക്കുന്നത് അന്നേ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാവുകയുള്ളു; ആക്കാന്‍ പാടുള്ളു. ഇതാണ്‌ ജമാഅത്ത് കാഴ്ചപ്പാട്. ഇനി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഇതൊരു ഇസ്‌ലാമിക രാഷ്ട്രമാകണം എന്ന് പറഞ്ഞാലും അത് നടപ്പില്‍ വരുത്താന്‍ പാടില്ല എന്നാണോ നിങ്ങളുടെ വാദം? എങ്കില്‍ അതില്‍ പരം ജനാതിപത്യ വിരുദ്ധമായ വാദം വേറെ എന്തുണ്ട്?

 11. mujeeb k.patel

  നാസറിന് മാധ്യമത്തില്‍ ജോലി കിട്ടാത്തതിലുള്ള ദേഷ്യം തീര്‍ക്കുകയാണെന്നു ജനസംസാരം…

 12. veeyes

  പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമി അതിന്റെ അംഗങ്ങളെയും പ്രവര്‍ത്തകരെയും അനുവദിച്ച ശേഷം പശ്ചിമ ബംഗാളിലും കര്‍ണാടകയിലും ജമാഅത്ത് പ്രവര്‍ത്തകര്‍ ആ അനുവാദം ഫലപ്രദമായി ഉപയോഗപ്പെടുത്തി. കേരളത്തില്‍ സെപ്റ്റംബറില്‍ നടക്കാന്‍ പോവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടാന്‍ ജമാഅത്തിന്റെ സംസ്ഥാന ഘടകവും തീരുമാനിച്ചു. അതു പ്രകാരമുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രീയാതീതമായി വികസനം മാത്രം മുന്‍നിര്‍ത്തി ത്രിതല പഞ്ചായത്തുകളും നഗരസഭകളും പ്രവര്‍ത്തിക്കണമെന്നതാണ് പഞ്ചായത്തീരാജിന്റെ പരികല്‍പന. കക്ഷി രാഷ്ട്രീയത്തിന്റെ അനാരോഗ്യകരമായ മത്സരകളരിയായി നഗര-ഗ്രാമ ഭരണം മാറരുത് എന്ന കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ രൂപം കൊണ്ടതാണ്, ഫലത്തില്‍ അത് അങ്ങനെയല്ല നടക്കുന്നതെങ്കിലും.
  ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേവലമായ മതസംഘടനയോ രാഷ്ട്രീയ സംഘടനയോ അല്ല. മറിച്ച് ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണെന്ന് പിറവി തൊട്ടേ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ സാമ്പ്രദായിക മതസംഘടനകള്‍ നൂറ് ശതമാനം അതിനോട് വിയോജിച്ചാലും തങ്ങളുടേതു പോലെയുള്ള കേവല മതസംഘടനയായി അവരതിനെ കാണരുതല്ലോ. വിമര്‍ശനങ്ങളിലൊക്കെ ജമാഅത്തിനെ മതരാഷ്ട്രവാദികളായിട്ടാണ് അവര്‍ കുറ്റപ്പെടുത്താറുള്ളതും. എങ്കില്‍ ജമാഅത്ത് രാഷ്ട്രീയം പറയുന്നതിലോ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലോ അവര്‍ അസാംഗത്യമോ അനൌചിത്യമോ കാണരുത്. ആശയതലത്തില്‍ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് എത്ര രൂക്ഷമായി പ്രകടിപ്പിച്ചാലും ജമാഅത്ത് അതിന്റെ ജനിതക സ്വഭാവമനുസരിച്ച് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടുന്നു എന്നുള്ളത് ഏതോ മഹാപാതകമായി അവര്‍ കാണുന്നതെങ്ങനെ? രാഷ്ട്രീയത്തില്‍ ഇസ്ലാമാവാമെന്നും ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്നും സിദ്ധാന്തിക്കുന്ന ഒരു സംഘടന, അക്കാരണത്താല്‍ തന്നെ മത സംഘടനകളില്‍നിന്ന് ഭിന്നമായി നില്‍ക്കെ, സമയമായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയതില്‍ ആശ്ചര്യകരമായി എന്തിരിക്കുന്നു?
  സുന്നി യുവജന സംഘത്തിന്റെ മറ്റൊരു പരാതി ജമാഅത്തെ ഇസ്ലാമി ഭൂപ്രശ്നം, അതിവേഗത പാത, നാലുവരിപ്പാത പോലുള്ള സാമൂഹിക കാര്യങ്ങളില്‍ ഇടപെട്ടുകളയുന്നു എന്നുള്ളതാണ്. പകരം പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം മനസ്സുകള്‍ ശുദ്ധീകരിക്കാനും ഇതര സമൂഹങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുകയാണത്രെ ചെയ്യേണ്ടത്. പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതെന്ന് സുന്നീ യുവജന സംഘടന ചൂണ്ടിക്കാട്ടിയ പ്രവര്‍ത്തനങ്ങള്‍ തന്നെ നടക്കണമെങ്കില്‍ പ്രഥമവും പ്രധാനവുമായി, ദൈവസ്മരണക്കും മാനസിക ശുദ്ധീകരണത്തിനുമായി നിശ്ചയിക്കപ്പെട്ട ജുമുഅ ഖുത്വ്ബ മാതൃഭാഷയിലാവണം. അത് സുന്നീ പണ്ഡിതന്മാര്‍ അനുവദിക്കുമോ? സാമുദായത്തിന്റെ പകുതിയായ സ്ത്രീകളെ സംസ്കരിക്കാതെ ഒരു സംസ്കരണ പ്രവര്‍ത്തനവും പൂര്‍ണമാവുകയില്ല, വിജയിക്കുകയില്ല. സ്ത്രീകളെ പള്ളിയില്‍ വരാന്‍ സുന്നികള്‍ സമ്മതിക്കുമോ? അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനും പള്ളികള്‍ കേന്ദ്രീകരിക്കണമെങ്കില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയിട്ടു വേണ്ടേ? അപ്പോള്‍ മത സംഘടനകള്‍ ചെയ്യേണ്ടത് എന്ന് അവര്‍ സ്വയം അംഗീകരിക്കുന്ന കാര്യങ്ങള്‍ തന്നെ യഥാവിധി നിറവേറ്റാനാവാത്ത സാഹചര്യമാണവര്‍ സ്വയം സൃഷ്ടിച്ചിരിക്കുന്നത്.
  അതോടൊപ്പം, സാമൂഹിക പ്രശ്നങ്ങളില്‍ ഇസ്ലാം ഇടപെടാന്‍ പാടില്ലെന്ന് പറയാന്‍ സുന്നി യുവജന സംഘത്തിനുള്ള ന്യായമെന്താണ്? നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും നിയോഗിതരായ സമൂഹമാണ് മുസ്ലിംകള്‍. മതപരമായ നന്മ, മതപരമായ തിന്മ, മതേതര നന്മ, മതേതര തിന്മ എന്നൊരു വിഭജനം ഇസ്ലാമിലുണ്ടോ? ജീവിതത്തില്‍ നന്മ തിന്മകള്‍ക്ക് ഒരൊറ്റ മാനദണ്ഡമേ ഇസ്ലാമിലുള്ളൂ. അല്ലാഹുവും പ്രവാചകരും കല്‍പിച്ചതും മനുഷ്യന്റെ ശുദ്ധ പ്രകൃതി നല്ലതെന്ന് കരുതുന്നതുമായ എല്ലാം നന്മ, അവര്‍ വിലക്കിയതും മനുഷ്യ പ്രകൃതി ചീത്തയായി കരുതുന്നതുമെല്ലാം തിന്മ. നന്മ എവിടെയായാലും മുസ്ലിം പ്രോത്സാഹിപ്പിക്കുകയും സ്ഥാപിക്കുകയും, തിന്മ എവിടെ കണ്ടാലും വെറുക്കുകയും വിലക്കുകയും ചെയ്തേ പറ്റൂ. ആ ചുമതല മതേതരക്കാര്‍ക്കും മതനിരാസികള്‍ക്കും വിട്ടുകൊടുത്ത് ജീവിതത്തില്‍നിന്ന് ഒളിച്ചോടി പള്ളികളില്‍ അഭയം തേടി ദിക്ര്‍ ഹല്‍ഖയും റാത്തീബും മൌലിദുമായി കഴിയണമെന്ന് പഠിപ്പിക്കുന്ന ഒരു ഇസ്ലാമിനെ അല്ലാഹുവും റസൂലും പൂര്‍വ സൂരികളും പരിചയപ്പെടുത്തിയിട്ടില്ല. വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതു പോലും ഈമാനിന്റെ ഭാഗമായാണ് പ്രവാചകന്‍ എണ്ണിയത്. കൃഷിഭൂമി ജീവിപ്പിക്കലും മരം നടലും കുടിവെള്ളമെത്തിക്കലും സാക്ഷരത വളര്‍ത്തലും പാവങ്ങള്‍ക്ക് ആഹാരം നല്‍കലും അനാഥകളെ സംരക്ഷിക്കലും രോഗികളെ സാന്ത്വനിപ്പിക്കലും, പൂഴ്ത്തിവെപ്പും അഴിമതിയും കൈക്കൂലിയും മദ്യവും ചൂതാട്ടവും പലിശയും വ്യഭിചാരവും തടയലും തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കലും സാമൂഹിക നീതി ലഭ്യമാക്കലും അസഹിഷ്ണുതയും വിദ്വേഷവും സംഘട്ടനവും യുദ്ധവുമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കലും ഇസ്ലാമിന്റെ അധ്യാപനങ്ങളാണ്, പ്രവാചക ചര്യയാണ്, ശിഷ്യന്മാരുടെ മാതൃകയാണ്, ഇസ്ലാമിന്റെ ഇതഃപര്യന്തമുള്ള ചരിത്രമാണ്. ഇതൊന്നുമില്ലാത്ത ഒരു ഇസ്ലാം ഉണ്ടോ, ഉണ്ടെങ്കില്‍ അത് സുന്നി-മുജാഹിദ് സംഘടനകള്‍ കാണിച്ചുതരുമോ? ഭൂലോകത്ത് കേരളത്തിന്റെ \’ഠ\’ വട്ടത്തിലല്ലാതെ കാക്കത്തൊള്ളായിരം സുന്നി-സലഫി സംഘടനകള്‍ വേറെയുമുണ്ടല്ലോ. അവയൊക്കെ ജീവിതത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങള്‍ മതേതരക്കാര്‍ക്ക് പതിച്ചു നല്‍കി ആമീന്‍ ഉറക്കെ ചൊല്ലണമോ, തശഹുദില്‍ വിരല്‍ ഇളക്കണമോ, നമസ്കാരത്തില്‍ കൈ നെഞ്ചത്ത് വെക്കണമോ, നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ഇമാം സ്ഥലം വിടണമോ എന്നു തുടങ്ങിയ \’സുപ്രധാന രാഷ്ട്രാന്തരീയ വിവാദങ്ങളില്‍\’ മുഴുകിയിരിക്കുകയാണോ? ശാന്തം, പാവം!
  എന്തായാലും ഈ പരമ സാധു നിര്‍ദോഷ മതത്തിന് ജമാഅത്തെ ഇസ്ലാമിയെ കിട്ടില്ല; സോളിഡാരിറ്റിയെയും. സകല ജീവല്‍ പ്രശ്നങ്ങളിലും ഇടപെട്ട് നന്മയുടെ പക്ഷത്തിന് ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ് തീരുമാനം. അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും, പഞ്ചായത്തില്‍ മത്സരിക്കുകയും ചെയ്യും. മനുഷ്യര്‍ക്ക് വായിക്കാന്‍ പത്രങ്ങളിറക്കും, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ആശുപത്രികള്‍ സ്ഥാപിക്കും, പലിശ മുക്ത വായ്പാ നിധികള്‍ ഏര്‍പ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയും, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാക്കും, മദ്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ സമരത്തില്‍ പങ്കുചേരും, അഹങ്കാരത്തിന്റെ അതിവേഗ പാത പണിയുന്നവരെ ചെറുക്കും; പരിസ്ഥിതി മലിനീകരണത്തെ പ്രതിരോധിക്കും, വിഷമഴ പെയ്യിക്കുന്നവരുടെ കൈക്ക് പിടിക്കും, ഇരകളെ പുനരധിവസിപ്പിക്കും, അനാശാസ്യ കേന്ദ്രങ്ങള്‍ ജനകീയ സമരങ്ങളിലൂടെ അടച്ചുപൂട്ടിക്കും. ഇക്കാര്യങ്ങളില്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ സുമനസ്സുകളെ സഹകരിപ്പിക്കും. ഇതൊന്നും മതേതര പ്രവൃത്തികളല്ല, ഇസ്ലാമിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത്-പുണ്യ കര്‍മം- തന്നെയാണ്. സുന്നി-മുജാഹിദ് സംഘടനകള്‍ക്ക് ആരാധന മാത്രമാണ് ഇബാദത്തെങ്കില്‍ അവര്‍ ദേവാലയങ്ങളില്‍ കുത്തിയിരിക്കട്ടെ. അതാണ് ഇസ്ലാമെന്ന് പറഞ്ഞ് വിരട്ടരുത്.
  ഇസ്ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കുമ്പോള്‍ മത സംഘടനകള്‍ക്ക് മതേതര രാഷ്ട്രീയക്കാരുടെയും മീഡിയയുടെയും കൈയടിയും പ്രോത്സാഹനവും തീര്‍ച്ചയായും കിട്ടുന്നുണ്ട്. ചരിത്രത്തിലുടനീളം ഇസ്ലാമിനെ വികലമാക്കിയവര്‍ക്കും സങ്കുചിത മതവാദികള്‍ക്കും അരമനകളുടെ രക്ഷാധികാരവും അധര്‍മികളുടെ പ്രോത്സാനവും കിട്ടിപോന്നിട്ടുണ്ട്. പ്രവാചകവര്യന്മാരുടെ മുഴുവന്‍ ചരിത്രം അധാര്‍മികമായ അധികാര സ്ഥാനങ്ങളോടും പ്രമാണിമാരോടും ഏറ്റുമുട്ടിയ ചരിത്രമാണ്; അവര്‍ എന്നും ഒറ്റപ്പെട്ടവരും വേറിട്ട് നില്‍ക്കുന്നവരും ആയിരുന്നു. ഇടത്-വലത് ജനവിരുദ്ധ ഭരണാധികാരികളുടെയും അഴിമതിക്കാരുടെയും സാമ്രാജ്യത്വ ദാസന്മാരുടെയും പിന്തുണ ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ട. അവര്‍ മുക്രയിട്ടാല്‍ ഒതുങ്ങുന്നതുമല്ല സത്യത്തിന്റെ ശബ്ദം.
  മൌദൂദിയെ ജമാഅത്ത് തള്ളിപ്പറയണമത്രെ. എന്തിന്, ആര്‍ക്കു വേണ്ടി? \”ദൈവദൂതനെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമര്‍ശനാതീതമായി ഗണിക്കാതിരിക്കുകയും യാതൊരാളുടെയും മാനസികാടിമത്വത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര് ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെക്കുകയും ചെയ്യുക\’\’ (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഭരണഘടന, ഖണ്ഡിക 3, ആദര്‍ശം, ഉപവകുപ്പുകള്‍ 6).
  സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ കാലം മുതല്‍ക്കേ ജമാഅത്തെ ഇസ്ലാമി മുറുകെപ്പിടിക്കുന്ന ഈ ആദര്‍ശത്തിന് ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. സ്വഹാബികള്‍ മുതല്‍ക്കിങ്ങോട്ട് ഒരാളെയും എത്ര വലിയ മഹാനായാലും ജമാഅത്തെ ഇസ്ലാമി സത്യത്തിന്റെ പരമ മാനദണ്ഡമായി അംഗീകരിക്കുന്നില്ല. അല്ലാഹുവും റസൂലും മാത്രമാണ് ആ പദവിക്കര്‍ഹര്‍. എന്നാല്‍, മുസ്ലിം സമൂഹത്തില്‍ നാളിതുവരെ ലക്ഷക്കണക്കിന് ചിന്തകരും മഹാ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും കഴിഞ്ഞുപോയിട്ടുണ്ട്. അവരിലാരെയും ജമാഅത്ത് തള്ളിപ്പറയുന്നില്ല. എല്ലാവരിലുമുള്ള ശരി അംഗീകരിക്കുന്നു, ശരിയല്ലെന്ന് തോന്നിയത് നിരാകരിക്കുന്നു. ശരിക്കും തെറ്റിനും സാധ്യതയുള്ള ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗാമികളുടെ വാക്കുകളും പ്രവൃത്തികളും വിലയിരുത്തുന്നത്.
  മൌദൂദിയും ഹസനുല്‍ ബന്നായും ഇരുപതാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വത്തിന്റെ ചൊല്‍പടിയില്‍ അമര്‍ന്ന മുസ്ലിം ജനകോടികളുടെ മുമ്പില്‍ എല്ലാ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കും ബദലായി ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ ഇസ്ലാമിക ജനാധിപത്യ വ്യവസ്ഥിതിയെ അവതരിപ്പിച്ചു. തദടിസ്ഥാനത്തില്‍ ജനാധിപത്യത്തോടും മതേതരത്വത്തോടും ദേശീയതയോടും മുസ്ലിം സ്വീകരിക്കേണ്ട കാഴ്ചപ്പാടുകളും വിശദീകരിച്ചു. അത് തെറ്റായിരുന്നു എന്ന് ഇന്നുവരെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചവരാരും തെളിയിച്ചിട്ടില്ല. പദപ്രയോഗങ്ങളോടും ശൈലിയോടും വിശദാംശങ്ങളോടുമുള്ള വിയോജനം വേറെ കാര്യമാണ്. അതിനാല്‍ അടിസ്ഥാനപരമായി അതൊക്കെ ശരിയായിരുന്നുവെന്ന നിലപാടില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. നാസ്തികര്‍ക്കും മാര്‍ക്സിസ്റുകള്‍ക്കും മതനിരാസികള്‍ക്കും മതത്തെ സ്വകാര്യവത്കരിച്ചവര്‍ക്കും ഇസ്ലാമിന്റെ അന്യൂനവും സമ്പൂര്‍ണവുമായ രൂപം സ്വീകാര്യമല്ലെന്നത് സ്വാഭാവികമാണ്. അവരെ തൃപ്തിപ്പെടുത്താന്‍ പക്ഷേ ഇസ്ലാമിക പ്രസ്ഥാനം അശക്തമാണ്.
  മൌദൂദിയെ തള്ളിപ്പറയാത്തതിലാണ് ചിലരുടെ രോഷമെങ്കില്‍ അദ്ദേഹത്തെ ഹല്‍ഖാ അമീര്‍ ആരിഫലി \’തള്ളിപ്പറഞ്ഞതി\’നാണ് സിറാജില്‍ പി.ടി നാസറിന്റെ പരിഹാസം മുഴുവന്‍ (സിറാജ് 24 മെയ്). \”ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൌലാനാ മൌദൂദിയോട് ജമാഅത്തെ ഇസ്ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണം മൌലാനാ മൌദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്.\’\’ ഈ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മൌദൂദിയെ തളളിപ്പറഞ്ഞതായി ലേഖകന്‍ ഭാവിക്കുന്നത്. തുടര്‍ന്നങ്ങോട്ട് തദടിസ്ഥാനത്തിലുള്ള മുച്ചൂടും തെറ്റായ വാദഗതികളും നിരത്തുന്നു. 1956-ല്‍ നിലവില്‍വന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഖുര്‍ആനും സുന്നത്തും മാത്രമാണ് സംഘടനയുടെ മൌലിക പ്രമാണങ്ങളെന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ പ്രിയ ശിഷ്യന്മാരുടെ വാക്കുകളോ പ്രവൃത്തികളോ പോലും ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളല്ലെന്നിരിക്കെ, അക്കാര്യം ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കെ, മൌദൂദിയുടെ ലിഖിതങ്ങളും വചനങ്ങളുമല്ല പ്രമാണങ്ങളെന്ന് പറഞ്ഞത് അപ്പടി ശരിയാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും മൌദൂദിയന്‍ വ്യാഖ്യാനങ്ങളാണ് ജമാഅത്ത് സ്വീകരിക്കുന്നതെന്ന ആരോപണത്തിലും കഴമ്പില്ല. ഖുര്‍ആനിന് ആയിരക്കണക്കിന് വ്യാഖ്യാനങ്ങളുണ്ട്. വ്യാഖ്യാനങ്ങളുടെ പിന്‍ബലമില്ലാതെ ഒരാള്‍ക്കും ഖുര്‍ആനെ നേരാംവണ്ണം ഗ്രഹിക്കാനുമാവില്ല. അങ്ങനെ ചെയ്താല്‍ അതയാളുടെ വ്യാഖ്യാനവുമാവും. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം അബുല്‍ ഹസന്‍ അശ്അരിയും ഇമാം ശാഫിഈയും രൂപപ്പെടുത്തിയ മദ്ഹബുകളാണ് സമസ്തയുടെ ആദര്‍ശവും കര്‍മശാസ്ത്രവും. ഇബ്നു തൈമിയ്യയുടെയും ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെയും ചിന്തകളാണ് സലഫിസത്തിന്റെ അടിസ്ഥാനം. അതാണ് മുജാഹിദുകള്‍ കൊണ്ടുനടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇവരുടെയെല്ലാം കാഴ്ചപ്പാടുകളില്‍നിന്ന് ഖുര്‍ആനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തതേതോ അത് സ്വീകരിക്കുന്നു. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയും ഇതിന്നപാവദമല്ല. അദ്ദേഹത്തിന് അപ്രമാദിത്വം കല്‍പിക്കുന്നുമില്ല. ഇതിപ്പോള്‍ മാത്രം പറയുന്ന കാര്യവുമല്ല. ആരിഫലി അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഇതിപ്പോഴെങ്കിലും വ്യക്തമാക്കേണ്ടതുണ്ട് എന്നു പറഞ്ഞത് ഒരു പുതിയ കാര്യമെന്ന നിലക്കല്ല. കുറേക്കാലമായി കേരളത്തില്‍ മൌദൂദിസമാണ് ജമാഅത്തിന്റെ അടിത്തറയെന്ന പ്രചാരണം നടക്കുകയും ഒടുവിലത് മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ അവസരോചിതമായി എടുത്തു പറഞ്ഞതാണ് അമീര്‍ ആരിഫലി. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നതും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ആഘോഷമാക്കുന്നതും ചിരപരിചിതമായ മീഡിയാ പ്രവര്‍ത്തനമായതുകൊണ്ട് പി.ടി നാസര്‍ മാത്രം അതിന്നപവാദമാവേണ്ടതില്ല. പക്ഷേ, ഇവരൊക്കെ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. മൌദൂദി എന്തോ വേണ്ടാത്തത് എഴുതിപ്പോയതാണെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ ജമാഅത്തിന് ആരുണ്ട് തടസ്സം? അത് ചെയ്യാതെ അദ്ദേഹത്തിന്റെ കൃതികള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നത് മൌലികമായി അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ല എന്ന് കരുതുന്നതുകൊണ്ട് തന്നെയാണ്. ശരിയായ പശ്ചാത്തലത്തില്‍ വായിക്കാതെ വിമര്‍ശകര്‍ തുടരുന്ന കുപ്രചാരണങ്ങള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തെ ചകിതരാക്കാനാവില്ല.
  ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ജനതാ ദള്‍ നേതാക്കള്‍ പല തവണ വന്നിട്ടുണ്ട്, സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. അവരാരും ഒരിക്കലും ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടില്ല. ആശയ സംവാദത്തിലേര്‍പ്പെട്ടിട്ടുമില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നേതാക്കളെ നേരില്‍ കണ്ട സി.പി.എം സെക്രട്ടറി പിണറായി വിജയനും അതേപ്പറ്റി അക്ഷരം ഉരിയാടിയിട്ടില്ല. ആദര്‍ശത്തിലോ ലക്ഷ്യത്തിലോ കടുകിടാ വിട്ടുവീഴ്ച ചെയ്യാമെന്ന ഒരുറപ്പും സംഘടന ആര്‍ക്കും നല്‍കിയിട്ടുമില്ല. പിന്നെയന്തിന് ജമാഅത്തിന്റെ ഇല്ലാത്ത മുഖംമൂടി അഴിച്ചു കളയാന്‍ പിണറായി സാഹസപ്പെടണം? അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നാസ്തികവാദവും ഭൌതികവാദവും സ്റാലിനിസവും ഉദ്ഘോഷിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്യ്രമുണ്ടെങ്കില്‍ അതേ സ്വാതന്ത്യ്രം ദൈവിക സന്മാര്‍ഗത്തെയും ഇസ്ലാമിക സാമൂഹിക നീതിയെയും കുറിച്ച് പറയാന്‍ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട്. നാസ്തികര്‍ക്ക് മദ്യരാജ്യമോ ഗുണ്ടാ രാജ്യമോ കൊണ്ടുവരാമെങ്കില്‍ ധാര്‍മിക പ്രസ്ഥാനത്തിന് ദൈവരാജ്യവും കൊണ്ടുവരാം. സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനം സമാധാന ഭംഗമോ സാമുദായിക ധ്രുവീകരണമോ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നാളെയും അതുണ്ടാവാന്‍ പോവുന്നില്ല. എല്‍.ഡി.എഫിന് ജമാഅത്ത് തത്ത്വാധിഷ്ഠിത പിന്തുണ നല്‍കി; യു.ഡി.എഫിനും വേണ്ടിവന്നാല്‍ നല്‍കും. ഒരു മുന്നണിക്കും നല്‍കാതെയുമിരിക്കും. അടിയറവ് കരാറോ സഖ്യമോ ധാരണയോ ഒരു പാര്‍ട്ടിയോടും മുന്നണിയോടും ഉണ്ടാക്കിയിട്ടില്ല. ആരുടെയും ഓശാരം കൊണ്ടല്ല ഈ പ്രസ്ഥാനം ദൈവധിക്കാരികളുടെയും ജനശത്രുക്കളുടെയും ഉറക്കം കെടുത്തുന്ന രീതിയില്‍ വളര്‍ന്നത്. ആരുടെയെങ്കിലും മേല്‍ ചാരിയാല്‍ മാത്രം നിലനില്‍പുള്ള കോണിയുമായി ജമാഅത്ത് ഇറങ്ങിത്തിരിച്ചിട്ടുമില്ല. അല്ലാഹുവിന്റെ സഹായത്തിലും നല്ല മനുഷ്യരുടെ സഹകരണത്തിലും നീതിനിഷേധിക്കപ്പെട്ടവരുടെ പ്രാര്‍ഥനകളിലുമാണ് പ്രസ്ഥാനത്തിന് പ്രതീക്ഷ. ആ പ്രതീക്ഷ എന്നും സഫലമാവുകയേ ചെയ്തിട്ടുള്ളൂ.

 13. ajmal shahjahan

  വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ശബ്ദമെന്ന ഒരു വാറോലയില്‍ “മുസ്ലിം ലീഗിലെ ജമാ അത്തെ ലോബി ” എന്ന വെണ്ടക്കയില്‍അബദ്ധ പഞ്ചാംഗം വിര്ചിച്ച്ച ഗവേഷണ പടുവാണ് നമ്മുടെ ഈ നാസര്‍ മാഷ്‌ . അന്ന് സാക്ഷാല്‍ ജമാ അത്ത് നേതാക്കള്‍ പോലും മൂക്കത്ത് വിരല്‍ വച്ചു പോയി.. ഇങ്ങനെയും ഒരു ലോബി…. ഞങ്ങളറിയാതെ ? നാസരിക്കാ നമോവാകം എന്ന് .
  വര്‍ഷങ്ങള്‍ക്കു ശേഷം കമലാ സുരയ്യയുടെ മയ്യിത്ത് കേരളത്തില്‍ എത്തിയപ്പോള്‍ ചിലര്‍ ഉണ്ടാക്കിയ കലക്ക് വെള്ള പശ്ചാത്തലത്തില്‍ അതാ വീണ്ടും മറ്റൊരു ഗവേഷണപടു പുതു വെളിപാടുമായി ഇതേ വാറോലയില്‍ .. തിങ്കലാഴ്ച്ച്ച ഏ പി സുന്നികള്‍ ആന്ബുലന്‍സിലെ മയ്യത്തിനരികില്‍ ജമാ അത്ത് കാരോട് പ്രധിഷേധിച്ച്ചു കൊണ്ട്” ജുമാ” നമസ്ക്കരിച്ച്ചുവത്രേ …ഇപ്പോഴാണ് നമ്മക്ക് പുടി കിട്ട്നത് കേരള ശബ്ദത്തിന്റെ വിഷത്താളുകളില്‍ പിച്ച വെച്ചു നടന്നു പഠിച്ച നാസറിന് വര്‍ഷങ്ങളായിട്ടും ഇന്നും പക്വമായ എഴുത്തിന്റെ കൈ വീശി നടത്തം പോലും കൈമുതലായിട്ടില്ലെനു ..
  കഷ്ടം ശ്രീ നാസര്‍ ..ശങ്കരന്‍ തെങ്ങില്‍ കയറിയെന്നു തിരിച്ചും മറിച്ചും എഴുതിയത് പോലെയാണ്, അമീര്‍ ആരിഫലി സാഹിബിന്റെ പത്ര സമ്മേളനത്തെ താങ്കള്‍ മര്‍ക്കട ഹസ്ത പുഷ്പഹാര ക്രിയ നടത്തിയത്. . . താങ്കളുടെ എഴുത്ത് പേനയുടെ അചെതനത്വത്ത്തിന്റെ ബലത്തില്‍ കോതക്ക് വായില്‍ തോന്നിയത് താങ്കള്‍ കയ്യില്‍ തീര്‍ക്കുകയായിരുന്നോ.. എന്തൊക്കെയായാലും ഗൗരവമുള്ള ഒരെഴുത്ത്തിനു ഇനിയും താങ്കള്‍ക്കു ബാല്യമുണ്ടെന്ന് കരുതുന്ന ഒരാളാണ് ഈയുള്ളവന്‍ . ആ പ്രതീക്ഷയെങ്കിലും തകര്‍ക്കാതിരിക്കുക . ഭാവുകങ്ങ

 14. abdulhayy

  മാങ്ങയുള്ള മാവിനെഏര് ഉള്ളൂ !!!!!

 15. haroonp

  കൂലിയെഴുത്താണേലും പിടി നാസറിന്‍റെ ലേഖനം എന്തൊക്കെയോ മറച്ചു വെക്കാന്‍ വല്ലാതെ
  വിയര്‍ക്കുന്നുണ്ട്!ഇനി നാസറെന്തെഴുതിയാലും മാധ്യമത്തിലായിരുന്നപ്പൊള്‍(ആട് തേക്ക് മാഞ്ചിയം)
  എഴുതിയതിന്‍റെ നിഴല്‍ പോലുമാവാനാവുന്നില്ലെന്ന് തെളിയുന്നുമുണ്ട്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.