മുംബൈ : ട്വന്റി-20 ലോകകപ്പ് ടീമില്‍ യുവരാജ് സിങ്ങും. ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് യുവരാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ യുവരാജ് കായിക ക്ഷമത തെളിയിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Ads By Google

സെപ്തംബര്‍ 18 ന് ശ്രീലങ്കയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. യുവരാജിനെ കൂടാതെ  ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്‍മ്മ, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, അശോക് ദിണ്ട, ഉമേഷ് യാദവ്‌ എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ക്യാന്‍സര്‍ രോഗചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്ന യുവരാജ് സെപ്തംബറില്‍  ന്യൂസിലാന്റിനെതിരെ നടക്കുന്ന ട്വന്റി-20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.

2011 നവംബറിലാണ് യുവി അവസാനമായി ഇന്ത്യക്ക് വേണ്ടി ബാറ്റേന്തിയത്. ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത പരിശീലനത്തിലായിരുന്നു യുവി.